പാകപ്പിഴ; മത്സ്യവിപണന മേഖലയിൽ ആരംഭിച്ച ‘നളപാക’ത്തിൽ ആകെ പരുവക്കേട്
കൊല്ലം ∙ മത്സ്യവിപണന മേഖലയിൽ ഒരുപാട് പ്രതീക്ഷയോടെ സർക്കാർ ആരംഭിച്ച ‘നളപാക’ത്തിന്റെ പാകം തെറ്റിയിട്ട് വർഷങ്ങൾ. 2008ൽ സംസ്ഥാന തീരദേശ വികസന കോർപറേഷൻ ആരംഭിച്ച പദ്ധതി സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് ഇപ്പോൾ പേരിൽ മാത്രമാണ് പാകം. കൊല്ലം, തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം എന്നിവിടങ്ങളിലാണ് പദ്ധതി

കൊല്ലം ∙ മത്സ്യവിപണന മേഖലയിൽ ഒരുപാട് പ്രതീക്ഷയോടെ സർക്കാർ ആരംഭിച്ച ‘നളപാക’ത്തിന്റെ പാകം തെറ്റിയിട്ട് വർഷങ്ങൾ. 2008ൽ സംസ്ഥാന തീരദേശ വികസന കോർപറേഷൻ ആരംഭിച്ച പദ്ധതി സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് ഇപ്പോൾ പേരിൽ മാത്രമാണ് പാകം. കൊല്ലം, തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം എന്നിവിടങ്ങളിലാണ് പദ്ധതി ആരംഭിച്ചത്. കൊല്ലം ഒഴികെ എല്ലാ യൂണിറ്റിലും നിർമാണത്തിനാണ് പ്രാധാന്യം. ശക്തികുളങ്ങരയിലെ യൂണിറ്റിൽ ‘ഫിഷ്മെയ്ഡ്’, ഡ്രിഷ് എന്നിങ്ങനെ 2 ഭക്ഷ്യ സംരംഭങ്ങളായിരുന്നു ലക്ഷങ്ങൾ മുടക്കി ആരംഭിച്ചത്.
ഉണക്കമീൻ സോളർ ഉപയോഗിച്ച് തയാറാക്കി പായ്ക്ക് ചെയ്ത് സംഭരിച്ച് ആവശ്യാനുസരണം വിദേശങ്ങളിലേക്കുൾപ്പെടെ കയറ്റിയയ്ക്കുന്നതാണ് ‘ഡ്രിഷ്’. ന്യൂഡിൽസ്, ബർഗർ പാറ്റി, മോമോസ്, സമൂസ, റോൾ, കട്‌ലറ്റ്, വിവിധ അച്ചാറുകൾ, ചമ്മന്തിപ്പൊടി തുടങ്ങി ഇരുപത്തിയഞ്ചോളം മത്സ്യ വിഭവങ്ങൾ ഉണ്ടാക്കി ഫ്രോസനാക്കി അവ കയറ്റി അയയ്ക്കുന്നതാണ് ‘ഫിഷ്മെയ്ഡ്’.
2012ൽ അന്നത്തെ ഫിഷറീസ് വകുപ്പ് മന്ത്രി കെ.ബാബു ഫിഷ്മെയ്ഡിന്റെ 100 സ്റ്റാളുകൾ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ആരംഭിക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നെങ്കിലും 12 വർഷം കഴിഞ്ഞിട്ടും ഒരു സ്റ്റാൾ പോലും ആരംഭിച്ചിട്ടില്ല. ഇപ്പോൾ ഇതിൽ ഡ്രിഷ് മാത്രമാണ് ഇടയ്ക്ക് ഓർഡർ ലഭിക്കുന്നത്. ഫിഷ്മെയ്ഡിലെ 25 ഇനങ്ങൾ മൂന്നായി ചുരുങ്ങി. കട്‍ലറ്റും സമൂസയും റോളും ഇപ്പോൾ കയറ്റിയയ്ക്കുന്നത് തിരുവനന്തപുരം ശംഖുമുഖം കടപ്പുറത്തെ ഫുഡ് ട്രക്കിൽ വിൽപനയ്ക്കു വേണ്ടി മാത്രമാണ്. ഇതിൽ നിന്നുള്ള ലാഭം മാത്രമാണുള്ളത്. ആദ്യസമയത്ത് കൊല്ലം ബീച്ചിൽ ഫുഡ് ട്രക്ക് ആരംഭിച്ചെങ്കിലും ലാഭമുണ്ടായില്ല.
മത്സ്യത്തൊഴിലാളികളായ സ്ത്രീകൾക്ക് സ്ഥിരവരുമാനം എന്ന ലക്ഷ്യത്തിലാരംഭിച്ച പദ്ധതിയിൽ കൊല്ലം നളപാകത്തിൽ ആദ്യകാലത്ത് 30 വനിതകൾക്കാണ് പരിശീലനം നൽകിയത്. എന്നാൽ ഇപ്പോൾ സ്ഥിരം ജീവനക്കാരായി ആരുമില്ല. യൂണിറ്റിലെ 12 താൽക്കാലിക ജീവനക്കാരിൽ 3 വനിതകൾ മാത്രമാണുള്ളത്. ഒരു ഓഫിസ് സ്റ്റാഫും. ലക്ഷങ്ങൾ മുടക്കി സ്ഥാപിച്ച ടണൽ ഫ്രീസറും കോൾഡ് റൂമും ഉൾപ്പെടെ യന്ത്രങ്ങളും സൗകര്യങ്ങളുമുണ്ടെങ്കിലും സ്ഥാപനം നഷ്ടത്തിലായി. അധികൃതർ മുതൽ മുടക്ക് നൽകുന്നില്ല. വെള്ളക്കരം, വൈദ്യുത ബിൽ, വാഹനവാടക എന്നിവയ്ക്കുള്ള തുകയും പലപ്പോഴും ലാഭത്തിൽ നിന്നു ലഭിക്കാറില്ല.
തീരദേശ വികസന കോർപറേഷൻ കൃത്യമായി ഫണ്ട് അനുവദിക്കുന്നുണ്ടെങ്കിലും അത് നളപാകത്തിൽ എത്തുന്നില്ലെന്നാണ് ആക്ഷേപം. 2018 മുതൽ സ്ഥാപനം സ്വയംഭരണ യൂണിറ്റായി പ്രഖ്യാപിച്ചതോടെ ജീവനക്കാരുടെ പ്രതിസന്ധിയും വിൽപനയും ദുരിതത്തിലായി. വർഷങ്ങളായി ലാഭമില്ലാതെ പ്രവർത്തിക്കുന്നതിനു പിന്നാലെയായിരുന്നു സ്വയംഭരണ പ്രഖ്യാപനം. അധികൃതരുടെ നിസ്സഹകരണം കൂടിയായപ്പോൾ താൽക്കാലിക ജീവനക്കാരുടെ ശമ്പളം വരെ പ്രതിസന്ധിയിലാണ്.
നിർമാണ ചുമതലയുള്ള സംസ്ഥാനത്തെ മറ്റ് 3 യൂണിറ്റിലും ഒന്നാം തീയതി ശമ്പളം നൽകുമ്പോൾ ശക്തികുളങ്ങരയിൽ ഇരുപതാം തീയതി വരെ കാത്തിരിക്കണം. വല്ലപ്പോഴും ഓർഡറുകൾ കിട്ടിയാൽ തന്നെ ഫണ്ട് ഇല്ലാത്തതിനാൽ സമയബന്ധിതമായി അതു ചെയ്യാനുമാകില്ല. വിരമിച്ചതിനുശേഷവും വർഷങ്ങളായി നളപാകം ഉദ്യോഗസ്ഥർ സർവീസിൽ തുടരുന്നതായും അക്ഷേപമുണ്ട്.