മിനി പമ്പയിൽ പൊലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിച്ചു
പുനലൂർ ∙ ശബരിമല സീസണിൽ ‘മിനി പമ്പ’ എന്നറിയപ്പെടുന്ന ടിബി ജംക് ഷനിൽ വീണ്ടും പൊലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിച്ചു.ഗതാഗതം നിയന്ത്രിക്കുന്നതിന് പൊലീസ് ഉദ്യോഗസ്ഥരും ഹോം ഗാർഡും സ്പെഷൽ പൊലീസ് ഓഫിസർമാരും ഉണ്ടെങ്കിലും അവർക്ക് ക്യാംപ് ചെയ്യുന്നതിനും കേന്ദ്രീകൃതമായി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും ഇവിടെ

പുനലൂർ ∙ ശബരിമല സീസണിൽ ‘മിനി പമ്പ’ എന്നറിയപ്പെടുന്ന ടിബി ജംക് ഷനിൽ വീണ്ടും പൊലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിച്ചു. ഗതാഗതം നിയന്ത്രിക്കുന്നതിന് പൊലീസ് ഉദ്യോഗസ്ഥരും ഹോം ഗാർഡും സ്പെഷൽ പൊലീസ് ഓഫിസർമാരും ഉണ്ടെങ്കിലും അവർക്ക് ക്യാംപ് ചെയ്യുന്നതിനും കേന്ദ്രീകൃതമായി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും ഇവിടെ പൊലീസ് ഔട്ട്പോസ്റ്റ് ആവശ്യമായിരുന്നു.
ശബരിമല തീർഥാടനം സംബന്ധിച്ച് നിരവധി അവലോകന യോഗങ്ങൾ ചേർന്നപ്പോൾ ഔട്ട് പോസ്റ്റ് സ്ഥാപിക്കുമെന്ന് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഉറപ്പു നൽകിയിരുന്നതാണ്. ഇപ്പോൾ ടിബി ജംക് ഷനിൽ ചെങ്കോട്ട പാത ആരംഭിക്കുന്ന ഭാഗത്ത് കാത്തിരിപ്പ് കേന്ദ്രത്തിന് അടുത്താണ് ഔട്ട് പോസ്റ്റ് സ്ഥാപിച്ചിരിക്കുന്നത്. 24 മണിക്കൂറും പ്രവർത്തിക്കും. മണ്ഡലകാലം ആരംഭിച്ച ആദ്യ ദിവസം തന്നെ ഇവിടെ മണിക്കൂറുകൾ നീണ്ട ഗതാഗതതടസ്സമുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ നിയന്ത്രണവിധേയമാണ്.