കൊല്ലം– തേനി ദേശീയപാത ഹൈസ്കൂൾ ജംക്‌ഷൻ മുതൽ 24 മീറ്റർ വീതിയിൽ; തീരുമാനങ്ങൾ ഇങ്ങനെ..
കൊല്ലം ∙ കൊല്ലം– തേനി ദേശീയപാത (എൻഎച്ച് 183) കൊല്ലം ഹൈസ്കൂൾ ജംക്‌ഷൻ മുതൽ 24 മീറ്റർ വീതിയിൽ വികസിപ്പിക്കാൻ തീരുമാനം.പെരിനാട് മുതൽ നിലവിലുള്ള ദേശീയപാത 24 മീറ്റർ ആയി വികസിപ്പിക്കാൻ കഴിയില്ലെങ്കിൽ അലൈൻമെന്റിൽ ചില വ്യതിയാനം വരുത്തി 30 മീറ്റർ വീതിയിൽ ബൈപാസ് പരിഗണിക്കും. അവലോകന യോഗത്തിലാണു
കൊല്ലം ∙ കൊല്ലം– തേനി ദേശീയപാത (എൻഎച്ച് 183) കൊല്ലം ഹൈസ്കൂൾ ജംക്‌ഷൻ മുതൽ 24 മീറ്റർ വീതിയിൽ വികസിപ്പിക്കാൻ തീരുമാനം.പെരിനാട് മുതൽ നിലവിലുള്ള ദേശീയപാത 24 മീറ്റർ ആയി വികസിപ്പിക്കാൻ കഴിയില്ലെങ്കിൽ അലൈൻമെന്റിൽ ചില വ്യതിയാനം വരുത്തി 30 മീറ്റർ വീതിയിൽ ബൈപാസ് പരിഗണിക്കും. അവലോകന യോഗത്തിലാണു
കൊല്ലം ∙ കൊല്ലം– തേനി ദേശീയപാത (എൻഎച്ച് 183) കൊല്ലം ഹൈസ്കൂൾ ജംക്‌ഷൻ മുതൽ 24 മീറ്റർ വീതിയിൽ വികസിപ്പിക്കാൻ തീരുമാനം.പെരിനാട് മുതൽ നിലവിലുള്ള ദേശീയപാത 24 മീറ്റർ ആയി വികസിപ്പിക്കാൻ കഴിയില്ലെങ്കിൽ അലൈൻമെന്റിൽ ചില വ്യതിയാനം വരുത്തി 30 മീറ്റർ വീതിയിൽ ബൈപാസ് പരിഗണിക്കും. അവലോകന യോഗത്തിലാണു
കൊല്ലം ∙ കൊല്ലം– തേനി ദേശീയപാത (എൻഎച്ച് 183) കൊല്ലം ഹൈസ്കൂൾ ജംക്‌ഷൻ മുതൽ 24 മീറ്റർ വീതിയിൽ വികസിപ്പിക്കാൻ തീരുമാനം. പെരിനാട് മുതൽ നിലവിലുള്ള ദേശീയപാത 24 മീറ്റർ ആയി വികസിപ്പിക്കാൻ കഴിയില്ലെങ്കിൽ അലൈൻമെന്റിൽ ചില വ്യതിയാനം വരുത്തി 30 മീറ്റർ വീതിയിൽ ബൈപാസ് പരിഗണിക്കും.
അവലോകന യോഗത്തിലാണു തീരുമാനം. നിലവിലുള്ള പാതയ്ക്കു മിക്ക സ്ഥലങ്ങളിലും 8 മീറ്റർ വീതിയാണുള്ളത്.ഇതു 16 മീറ്റർ ആയി ഉയർത്തണമെന്നു യോഗത്തിൽ പങ്കെടുത്ത മിക്ക ജനപ്രതിനിധികളും ആക്‌ഷൻ കൗൺസിലുകളും ആവശ്യപ്പെട്ടു.എന്നാൽ 24 മീറ്റർ വീതി വേണമെന്ന നിലപാടാണ് ദേശീയപാത അധികൃതർ സ്വീകരിച്ചത്.
പാതയുടെ അലൈൻമെന്റ് സംബന്ധിച്ചും യോഗത്തിൽ പങ്കെടുത്തവർ വ്യത്യസ്ത നിലപാട് എടുത്തു. നിലവിലുള്ള റോഡ് 16 മീറ്റർ വീതിയിൽ പൂർണതോതിൽ വികസിപ്പിക്കണമെന്നും അതോടൊപ്പം പെരിനാട്ടു നിന്ന് 24 മീറ്റർ വീതിയിൽ ഭരണിക്കാവ് ഊക്കൻ മുക്ക് വരെ ബൈപാസ് നിർമിക്കണമെന്നും കൊടിക്കുന്നിൽ സുരേഷ് ആവശ്യപ്പെട്ടു. ഈ റോഡിൽ വാഹനഗതാഗതം പതിനായിരത്തിനു മുകളിൽ ആയതിനാൽ, കേന്ദ്ര ഉപരിതല ഗതാഗത ഹൈവേ വകുപ്പിന്റെ മാനദണ്ഡപ്രകാരം 24 മീറ്റർ വീതിയിൽ 4 വരിപ്പാത വേണമെന്ന നിലപാടാണ് ദേശീയപാത വിഭാഗം സ്വീകരിച്ചത്.
നിലവിൽ അലൈൻമെന്റ് കടന്നു പോകുന്ന മുട്ടം പ്രദേശത്തെ ഒഴിവാക്കി ആരാധനാലയങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പട്ടികജാതി നഗറുകൾ എന്നിവയ്ക്കു നാശനഷ്ടം ഉണ്ടാകാത്ത വിധത്തിലും ശിങ്കാരപ്പള്ളി വഴി ഭരണിക്കാവിലേക്ക് അലൈൻമെന്റ് പുനർനിർണയിക്കണമെന്നും ആലപ്പുഴ ജില്ലയിൽ റോഡ് കടന്നു പോകുന്ന ഭാഗത്തുള്ള ജനപ്രതിനിധികളുടെ യോഗം ആലപ്പുഴ കലക്ടറുടെ അധ്യക്ഷതയിൽ വിളിക്കണമെന്നും കൊടിക്കുന്നിൽ പറഞ്ഞു.
പെരിനാട് നിന്ന് ബൈപാസ് റോഡ് പരിഗണിക്കണമെന്ന് പേരയം പഞ്ചായത്ത് പ്രസിഡന്റ് അനീഷ് പടപ്പക്കര ആവശ്യപ്പെട്ടു. മറ്റു ചില ജനപ്രതിനിധികളും ഇതിനോട് യോജിച്ചു. തുടർന്നാണ് പെരിനാട് ആർഒബി മുതൽ നിലവിലെ റോഡ് 24 മീറ്റർ വീതിയിൽ വികസിപ്പിക്കാൻ കഴിഞ്ഞില്ലെങ്കിൽ ബൈപാസ് പരിഗണിക്കാൻ തീരുമാനിച്ചത്.
കലക്ടർ എൻ.ദേവീദാസിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ എൻ.കെ.പ്രേമചന്ദ്രൻ എം.പി, കൊടിക്കുന്നൽ സുരേഷ് എംപി, എംഎൽഎമാരായ പി.സി.വിഷ്ണുനാഥ്, എം. മുകേഷ്, കോവൂർ കുഞ്ഞുമോൻ, ദേശീയപാത അധികൃതർ, പഞ്ചായത്ത് പ്രസിഡന്റുമാർ, ആക്ഷൻ കൗൺസിലുകളുടെ ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.
തീരുമാനങ്ങൾ
∙ കൊല്ലം ഹൈസ്കൂൾ ജംക്‌ഷൻ മുതൽ കടവൂർ ഒറ്റക്കൽ ജംക്‌ഷൻ വരെ 4.2 കിലോമീറ്റർ ദൂരം 24 മീറ്റർ വീതിയിൽ വികസിപ്പിക്കും. ഇതിനുള്ള അനുമതിക്കു വേണ്ടി ദേശീയപാത അതോറിറ്റിക്ക് നിർദേശം സമർപ്പിക്കും. (ഹൈസ്കൂൾ ജംക്‌ഷനിൽ നിന്നാണ് കൊല്ലം – തേനി ദേശീയ പാത ആരംഭിക്കുന്നതെങ്കിലും ദേശീയപാത 56 കടന്നു പോകുന്ന കടവൂർ ഒറ്റക്കൽ ജംക്‌ഷൻ വരെ വികസനം ഒഴിവാക്കിയിരുന്നു. ഒറ്റക്കൽ മുതൽ ചെങ്ങന്നൂർ ആഞ്ഞിലിമൂട് വരെ വികസിപ്പിക്കാനാണ് നിലവിൽ അംഗീകാരം ലഭിച്ചിട്ടുള്ളത്.)
∙ കടവൂർ ഒറ്റക്കൽ മുതൽ പെരിനാട് റെയിൽവേ മേൽപാലം (ആർഒബി) വരെ 24 മീറ്റർ വീതിയിൽ വികസിപ്പിക്കും.
∙ പെരിനാട് ആർഒബി മുതൽ നിലവിലുള്ള പാത 24 മീറ്റർ വീതിയിൽ വികസിപ്പിക്കാൻ ശ്രമിക്കും.(ചെമ്മക്കാട്, നാന്തിരിക്കൽ, ഇളമ്പള്ളൂർ, പേരയം, ചിറ്റുമല വഴിയാണ് നിലവിലുള്ള പാത). ഇതിന് കഴിഞ്ഞില്ലെങ്കിൽ പെരിനാട് ആർഒബി മുതൽ 30 മീറ്റർ വീതിയിൽ ബൈപാസ് റോഡ് പരിഗണിക്കും.
∙ബൈപാസ് പരിഗണിക്കുകയാണെങ്കിൽ മുട്ടം ഭാഗത്തു പട്ടികജാതി– പട്ടികവർഗ നഗർ പ്രദേശം, ആരാധനാലയങ്ങൾ എന്നിവ ഒഴിവാക്കി അലൈൻമെന്റ് നിശ്ചയിക്കും.
ലിങ്ക് റോഡ് വികസനം വെള്ളത്തിലാകുമോ?
കൊല്ലം∙ ഹൈസ്കൂൾ ജംക്‌ഷൻ മുതൽ കടവൂർ ഒറ്റക്കൽ വരെ കൊല്ലം–തേനി ദേശീയപാത 24 മീറ്റർ ആയി വീതിയിൽ നിർമിക്കുന്നത് ലിങ്ക് റോഡിന്റെ നാലാംഘട്ട നിർമാണം ‘വെള്ളത്തിലാക്കുമോ’ എന്ന ആശങ്ക ഉയരുന്നു. തേവള്ളിയിൽ നിലവിലുള്ള പാലത്തിന്റെ അടിയിലൂടെ ലിങ്ക് റോഡ് കടന്നു പോകുന്നതിനാണ് രൂപകൽപന ചെയ്തിരുന്നത്. കൊല്ലം–തേനി ദേശീയപാത 24 മീറ്റർ വീതിയിൽ 4 വരിയാകുമ്പോൾ പുതിയ പാലം നിർമിക്കേണ്ടി വരും.
ഇവിടെ വീതി വർധിക്കുന്നത് ലിങ്ക് റോഡ് നിർമാണത്തിന് വെല്ലുവിളിയാകും. നേരത്തെ കിഫ്ബിയിൽ നിന്നെത്തിയ വിദഗ്ധ സംഘം ഇതു ചൂണ്ടികാട്ടിയിരുന്നു. ദേശീയപാതയുടെ വീതി വർധിക്കുന്നത് കണക്കിലെടുത്തു ലിങ്ക് റോഡിന്റെ നാലാംഘട്ട നിർമാണത്തിനു രൂപരേഖ തയാറാക്കേണ്ടിവരും.