മൺസൂൺ ആർട്ട് ഫെസ്റ്റിന് തുടക്കം
കൊല്ലം ∙ കോട്ടയം ആർട്ട് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ആശ്രാമം 8 പോയിന്റ് ആർട്ട് കഫെയിൽ നടക്കുന്ന വിവിധ കലാകാരന്മാരുടെ ചിത്ര ശിൽപ പ്രദർശനമായ മൺസൂൺ ആർട്ട് ഫെസ്റ്റിന് തുടക്കമായി. സംസ്ഥാനത്തെ 6 ആർട്ട് ഗാലറികളിൽ ഒരേ സമയം നടക്കുന്ന പരിപാടി 28 വരെ നീണ്ടുനിൽക്കും. അജിൻ കെ.കൂപ്പർ, അഭിലാഷ് ചിത്രമൂല, അജയ്

കൊല്ലം ∙ കോട്ടയം ആർട്ട് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ആശ്രാമം 8 പോയിന്റ് ആർട്ട് കഫെയിൽ നടക്കുന്ന വിവിധ കലാകാരന്മാരുടെ ചിത്ര ശിൽപ പ്രദർശനമായ മൺസൂൺ ആർട്ട് ഫെസ്റ്റിന് തുടക്കമായി. സംസ്ഥാനത്തെ 6 ആർട്ട് ഗാലറികളിൽ ഒരേ സമയം നടക്കുന്ന പരിപാടി 28 വരെ നീണ്ടുനിൽക്കും.
അജിൻ കെ.കൂപ്പർ, അഭിലാഷ് ചിത്രമൂല, അജയ് സോഡിയാക്, അമീന കടയ്ക്കൽ, കെ.ജി.അനിൽകുമാർ, ആന്റണി മുഖത്തല, അനുപം ജോസ്, എം.എസ്.വിനോദ്, എൻ.നാസിമുദ്ദീൻ, വി.രാജലക്ഷ്മി, രാജേഷ് കൊച്ചി, രതീഷ് പന്തളം, സജു പ്രഭാകർ, ശിവരാമൻ, ശ്രീകുമാർ വെൺപാലക്കര, വിനോദ് ബാലകൃഷ്ണൻ എന്നിവരുടെ ചിത്രങ്ങളും ശിൽപങ്ങളുമാണ് പ്രദർശനത്തിനുള്ളത്. 300 കലാകാരന്മാരുടെ ആയിരത്തോളം കലാവസ്തുക്കളാണ് സംസ്ഥാനത്താകെ പ്രദർശനത്തിന് എത്തുന്നത്.
ആർട്ട് ഫെസ്റ്റ് കേരള ലളിതകലാ അക്കാദമി മുൻ ചെയർപഴ്സൻ കാട്ടൂർ നാരായണ പിള്ള ഉദ്ഘാടനം ചെയ്തു. അക്കാദമി മുൻ എക്സിക്യൂട്ടീവ് അംഗം കാരയ്ക്കാമണ്ഡപം വിജയകുമാർ അധ്യക്ഷത വഹിച്ചു. ആശ്രാമം ഭാസി, പി.ജെ.ഉണ്ണിക്കൃഷ്ണൻ, ജോർജ് എഫ്.സേവ്യർ വലിയവീട്, അഭിലാഷ് ചിത്രമൂല, വിനോദ് ബാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.