അധ്യാപക ഒഴിവ് ആയൂർ ∙ ഗവ. ജവാഹർ ഹൈസ്കൂളിൽ എച്ച്എസ് വിഭാഗത്തിൽ സോഷ്യൽ സയൻസ് വിഭാഗത്തിലെ താൽക്കാലിക അധ്യാപക ഒഴിവിലേക്കുള്ള ഇന്റർവ്യൂ 27 നു രാവിലെ 11 ന് നടക്കും. വാർഡ് വിഭജനം : ആക്ഷേപങ്ങൾ അറിയിക്കാം അഞ്ചൽ ∙ അലയമൺ പഞ്ചായത്തിലെ വാർഡ് വിഭജനത്തിന്റെ കരട് വിജ്ഞാപനം പഞ്ചായത്ത് ഓഫിസ്, അക്ഷയ കേന്ദ്രം ,

അധ്യാപക ഒഴിവ് ആയൂർ ∙ ഗവ. ജവാഹർ ഹൈസ്കൂളിൽ എച്ച്എസ് വിഭാഗത്തിൽ സോഷ്യൽ സയൻസ് വിഭാഗത്തിലെ താൽക്കാലിക അധ്യാപക ഒഴിവിലേക്കുള്ള ഇന്റർവ്യൂ 27 നു രാവിലെ 11 ന് നടക്കും. വാർഡ് വിഭജനം : ആക്ഷേപങ്ങൾ അറിയിക്കാം അഞ്ചൽ ∙ അലയമൺ പഞ്ചായത്തിലെ വാർഡ് വിഭജനത്തിന്റെ കരട് വിജ്ഞാപനം പഞ്ചായത്ത് ഓഫിസ്, അക്ഷയ കേന്ദ്രം ,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അധ്യാപക ഒഴിവ് ആയൂർ ∙ ഗവ. ജവാഹർ ഹൈസ്കൂളിൽ എച്ച്എസ് വിഭാഗത്തിൽ സോഷ്യൽ സയൻസ് വിഭാഗത്തിലെ താൽക്കാലിക അധ്യാപക ഒഴിവിലേക്കുള്ള ഇന്റർവ്യൂ 27 നു രാവിലെ 11 ന് നടക്കും. വാർഡ് വിഭജനം : ആക്ഷേപങ്ങൾ അറിയിക്കാം അഞ്ചൽ ∙ അലയമൺ പഞ്ചായത്തിലെ വാർഡ് വിഭജനത്തിന്റെ കരട് വിജ്ഞാപനം പഞ്ചായത്ത് ഓഫിസ്, അക്ഷയ കേന്ദ്രം ,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അധ്യാപക ഒഴിവ്;ആയൂർ ∙ ഗവ. ജവാഹർ ഹൈസ്കൂളിൽ എച്ച്എസ് വിഭാഗത്തിൽ സോഷ്യൽ സയൻസ് വിഭാഗത്തിലെ താൽക്കാലിക അധ്യാപക ഒഴിവിലേക്കുള്ള ഇന്റർവ്യൂ 27 നു രാവിലെ 11 ന് നടക്കും.

വാർഡ് വിഭജനം :ആക്ഷേപങ്ങൾഅറിയിക്കാം 
അഞ്ചൽ ∙ അലയമൺ പഞ്ചായത്തിലെ  വാർഡ് വിഭജനത്തിന്റെ കരട് വിജ്ഞാപനം പഞ്ചായത്ത് ഓഫിസ്, അക്ഷയ കേന്ദ്രം , വില്ലേജ്  ഓഫിസ്, വായനശാല  എന്നിവിടങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.  ആക്ഷേപങ്ങളും അഭിപ്രായങ്ങളും ഡിസംബർ  3നു മുൻപു ജില്ല തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ, ഡീലിമിറ്റേഷൻ കമ്മിഷൻ സെക്രട്ടറി എന്നിവർക്കു  നൽകണമെന്നു  പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

ADVERTISEMENT

റേഷൻ കാർഡ് ‌‌മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റുന്നതിന് അപേക്ഷിക്കാം  
കൊല്ലം ∙ അർഹതയുള്ള കുടുംബങ്ങളുടെ റേഷൻ കാർഡുകൾ മുൻഗണന (ബിപിഎൽ) വിഭാഗത്തിലേക്ക് മാറ്റുന്നതിന് ഓൺലൈനായി 25 മുതൽ ഡിസംബർ 10 വരെ അപേക്ഷിക്കാം. മുനിസിപ്പാലിറ്റി/ കോർപ്പറേഷൻ/ പഞ്ചായത്ത് സെക്രട്ടറിമാരിൽ നിന്നുള്ള സാക്ഷ്യപത്രം, ചികിത്സാ രേഖകൾ, മറ്റ് അർഹത രേഖകൾ ഉൾപ്പെടെയാണ് സമർപ്പിക്കേണ്ടത്. അക്ഷയ കേന്ദ്രം വഴിയോ സിറ്റിസൻ ലോഗിൻ വഴിയോ അപേക്ഷ നൽകാമെന്ന് ജില്ലാ സപ്ലൈ ഓഫിസർ അറിയിച്ചു. 0474 2794818.

തൊഴിലധിഷ്ഠിത അക്കൗണ്ടിങ് കോഴ്‌സുകൾ
കൊല്ലം ∙ കെൽട്രോണിൽ ഇന്ത്യൻ ആൻഡ് ഫോറിൻ അക്കൗണ്ടിങ് (8 മാസം), കംപ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിങ് (3 മാസം), ഡിപ്ലോമ ഇൻ ഓഫിസ് അക്കൗണ്ടിങ് എന്നീ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: എസ്എസ്എൽസി, പ്ലസ്ടു, ഡിഗ്രി. 9072592412, 9072592416.  

ഡിപ്ലോമ ഇൻ എയർലൈൻ ആൻഡ് എയർപോർട്ട് മാനേജ്‌മെന്റ്  
കൊല്ലം ∙ എസ്ആർസി കമ്യൂണിറ്റി കോളജിൽ ഡിപ്ലോമ ഇൻ എയർലൈൻ ആൻഡ് എയർപോർട്ട് മാനേജ്‌മെന്റ് പ്രോഗ്രാമിലേക്ക് പ്ലസ്ടു അഥവാ തത്തുല്യ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അവസാന തീയതി ഡിസംബർ 31. അപേക്ഷാ ഫോറം തിരുവനന്തപുരം നന്ദാവനം പൊലീസ് ക്യാംപിനു സമീപം പ്രവർത്തിക്കുന്ന എസ്ആർസി ഓഫിസിൽ ലഭിക്കും. 9846033001.  

സ്‌പെസിഫിക് ലേണിങ് ഡിസോഡേഴ്സ് പ്രോഗ്രാം
കൊല്ലം ∙ എസ്ആർസി കമ്യൂണിറ്റി കോളജിൽ മാനേജ്‌മെന്റ് ഓഫ് സ്‌പെസിഫിക് ലേണിങ് ഡിസോഡേഴ്സ് വിഷയത്തിൽ നടത്തുന്ന സർട്ടിഫിക്കറ്റ് കോഴ്സിന്റെ ജനുവരി ബാച്ചിലേക്ക് ഓൺലൈനായി അപേക്ഷിക്കാം. ആറുമാസം ദൈർഘ്യമുള്ള കോഴ്സ് വിദൂരവിദ്യാഭ്യാസ രീതിയിലാണ് നടത്തുന്നത്. വിദ്യാഭ്യാസ യോഗ്യത: പന്ത്രണ്ടാം ക്ലാസ്. പ്രായപരിധിയില്ല. https://app srccc.in/register ൽ അപേക്ഷ സമർപ്പിക്കാം. അവസാന തീയതി ഡിസംബർ 31. വിവരങ്ങൾക്ക് www.srccc.in .  ജില്ലയിലെ പഠനകേന്ദ്രം- ഓക്‌സ്‌ഫോർഡ് കിഡ്സ് മോണ്ടിസോറി ഹൗസ് ഓഫ് ചിൽഡ്രൻസ്, കരുനാഗപ്പള്ളി 7356971881, 9895616665.

ADVERTISEMENT

സ്‌പെഷൽ സമ്മറി റിവിഷൻ;  യോഗം 26ന്
കൊല്ലം ∙ സ്‌പെഷൽ സമ്മറി റിവിഷൻ 2025ന്റെ ഭാഗമായി ഇലക്ട്രറൽ റോൾ നിരീക്ഷകൻ ബിജു പ്രഭാകറിന്റെ നേതൃത്വത്തിൽ വോട്ടർ പട്ടികയിൽ പേര്  ചേർക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലയിലെ വിവിധ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി എല്ലാ അംഗീകൃത രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെയും യോഗം 26ന് വൈകിട്ട് 3.30ന് വിഡിയോ കോൺഫറൻസ് വഴി യോഗം ചേരും.

ഓറഞ്ച് ദ് വേൾഡ് ക്യാംപെയ്ൻ റാലി
കൊല്ലം ∙ സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരെയുള്ള അതിക്രമങ്ങളും ലിംഗ വിവേചനവും അവസാനിപ്പിക്കുന്നതിന് 'ഓറഞ്ച് ദ് വേൾഡ്' ക്യാംപെയ്നിന്റെ ഭാഗമായി നാളെ മുതൽ ഡിസംബർ 10 വരെ വിപുലമായ പരിപാടികൾ നടത്തും. 'എപ്പോഴും എല്ലായിടത്തും സുരക്ഷ' എന്നതാണ് ഈ വർഷത്തെ സന്ദേശം. ഉദ്ഘാടനത്തോട് അനുബന്ധിച്ച് നടക്കുന്ന റാലി നാളെ  രാവിലെ 10ന് കലക്ടർ എൻ.ദേവിദാസ് സിവിൽ സ്റ്റേഷന് മുന്നിൽ ഫ്ലാഗ് ഓഫ് ചെയ്യും.

ക്ഷീരോൽപന്നനിർമാണ പരിശീലനം
കൊല്ലം ∙ ഓച്ചിറ ക്ഷീരോൽപന്ന നിർമാണ പരിശീലന വികസന കേന്ദ്രത്തിൽ ഡിസംബർ 2 മുതൽ 12 വരെ 'ക്ഷീരോൽപന്ന നിർമാണ പരിശീലന' പരിപാടി നടത്തും. ക്ഷീരകർഷകർക്കും സംരംഭകർക്കും ഓച്ചിറ ക്ഷീരപരിശീലന കേന്ദ്രം മുഖേന റജിസ്റ്റർ ചെയ്യാം. ആദ്യം റജിസ്റ്റർ ചെയ്യുന്ന 25 പേർക്കാണ് പരിശീലനം. കഴിഞ്ഞ മൂന്ന് വർഷങ്ങളിൽ പരിശീലനത്തിൽ പങ്കെടുത്തവർക്ക് അവസരമില്ല.  30 ന് വൈകിട്ട് അഞ്ചിനകം 8089391209, 0476 2698550 നമ്പറുകളിൽ പേര് റജിസ്റ്റർ ചെയ്യണം.  

സി-ഡിറ്റിൽ മാധ്യമ കോഴ്സ്  
കൊല്ലം ∙ തിരുവനന്തപുരം സി-ഡിറ്റിൽ ഡിപ്ലോമ ഇൻ ഡിജിറ്റൽ മീഡിയ പ്രൊഡക്‌ഷൻ കോഴ്സിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത പ്ലസ്ടു. കോഴ്സ് കാലാവധി- 6 മാസം. അവസാന തീയതി: 30. വിവരങ്ങൾക്ക്: https://mediastudies.cdit.org/ ഫോൺ: 8547720167.

ADVERTISEMENT

ജില്ലാ ആസൂത്രണസമിതി യോഗം
കൊല്ലം ∙ തദ്ദേശ സ്ഥാപനങ്ങളുടെ വാർഷിക പദ്ധതി ഭേദഗതിക്ക് അംഗീകാരം നൽകുന്നതിന് ജില്ലാ ആസൂത്രണ സമിതി യോഗം 28ന് ഉച്ചയ്ക്ക് 2ന് ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ചേരും.

കുടിശിക അടയ്ക്കാം
കൊല്ലം ∙ കേരള മോട്ടർ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെയും മോട്ടർ വാഹന വകുപ്പിന്റെ പരിവാഹൻ സോഫ്റ്റ് വെയറുമായുള്ള ലിങ്ക് പുനഃസ്ഥാപിച്ചു. പരിവാഹൻ ഡീ-ലിങ്ക് ചെയ്ത കാലയളവിൽ ഉടമാ വിഹിതം കുടിശിക വരുത്തിയ വാഹന ഉടമകൾക്ക് 4 തവണകളായി കുടിശിക അടയ്ക്കാം. ഇതിനായി വാഹന ഉടമകൾ കേരള മോട്ടർ തൊഴിലാളി ക്ഷേമനിധി ബോർഡ് ജില്ലാ ഓഫിസുമായി ബന്ധപ്പെടണമെന്ന് ചീഫ് എക്‌സി. ഓഫിസർ അറിയിച്ചു.  0474 2749334.

സായാഹ്ന സദസ്സ് 
കൊല്ലം ∙ യുഡുഎഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ  26 ന് വൈകിട്ട് 4 ന് ചിന്നക്കടയിൽ  യുഡിഎഫ് ഭരണഘടനാ സംരക്ഷണ ദിനത്തിന്റെ ഭാഗമായി സായാഹ്ന സദസ്സ് നടത്തും. ഭരണഘടനയിൽ തൊട്ട് സത്യപ്രതിഞ്ജ ചെയ്ത് അധികാരമേൽക്കുന്ന ഭരണാധികാരികൾ തന്നെ ഭരണഘടനയെ അവഹേളിക്കാനും അപമാനിക്കാനും ശ്രമിക്കുന്ന സാഹചര്യത്തിലാണ് യുഡിഎഫ് ഭരണഘടനാ സംരക്ഷണ ദിനമായി ആചരിക്കുന്നത്.

അപ്രന്റിസ്ഷിപ് മേള
കൊല്ലം ∙ ആർഐ സെന്റർ ഡിസംബർ 9ന് പ്രധാനമന്ത്രി നാഷനൽ അപ്രന്റിസ്ഷിപ് മേള ജില്ലാതലത്തിൽ ചന്ദനത്തോപ്പ് സർക്കാർ ഐടിഐ ഓഡിറ്റോറിയത്തിൽ നടത്തും. ജില്ലയിലെ സർക്കാർ സഹകരണ -സ്വകാര്യ മേഖലയിലുള്ള വാണിജ്യ വ്യവസായ സ്ഥാപനങ്ങളിലെ വിവിധ അപ്രന്റിസ് ഒഴിവുകളിലേക്ക് തിരഞ്ഞെടുക്കും. ഐടിഐ പാസായവർക്ക് പങ്കെടുക്കും. kollamricentre@gmail.com, kollamricentre@yahoo.com, 0474-2713332.

പ്രതിഷേധ യോഗം 
കൊല്ലം ∙ അശാസ്ത്രീയമായ വാർഡ് പുനർ ക്രമീകരണം നടത്തി തദ്ദേശ തിരഞ്ഞെടുപ്പിൽ വിജയിക്കാനുള്ള തന്ത്രമൊരുക്കിയ ഇടതു സർക്കാരിന്റെ നടപടിയിൽ പ്രതിഷേധിച്ച് ജില്ലയിലെ  പഞ്ചായത്ത് ഓഫിസുകൾക്ക് മുന്നിൽ നാളെ രാവിലെ 10ന് കോൺഗ്രസ് പ്രതിഷേധ യോഗങ്ങൾ നടത്തും. കോർപറേഷന് മുന്നിൽ നടക്കുന്ന  ധർണ കെപിസിസി ജന. സെക്രട്ടറി എം.ലിജു ഉദ്ഘാടനം ചെയ്യും.

അപേക്ഷ   ക്ഷണിച്ചു
ചവറ സൗത്ത്∙ പഞ്ചായത്തിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി കോഴിക്കൂട്. കാലിത്തൊഴുത്ത്, ആട്ടിൻകൂട്, കാർഷിക കുളം, കിണർ, കിണർ റീചാർജ്, അസോള ടാങ്ക്, സോക്ക് പിറ്റ്, കംപോസ്റ്റ് പിറ്റ്, തീറ്റപ്പുൽ കൃഷി. സ്വയംസഹായ ഗ്രൂപ്പുകൾക്ക് വർക്ക് ഷെഡ് എന്നിവ നിർമിച്ചു നൽകുന്നു. അർഹരായ ബിപിഎൽ വിഭാഗത്തിൽപെട്ട അപേക്ഷകർ 30 നകം പഞ്ചായത്ത് ഓഫിസിൽ അപേക്ഷ സമർപ്പിക്കണം.

മദ്യനിരോധിത മേഖല
കൊല്ലം ∙ ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിലെ വൃശ്ചികാഘോഷ സമാപനത്തോട് അനുബന്ധിച്ച് 26, 27 തീയതികളിൽ ക്ഷേത്രവും 3 കിലോമീറ്റർ പരിധിയിലുള്ള പ്രദേശങ്ങളും സമ്പൂർണ മദ്യനിരോധിത മേഖലയായി കലക്ടർ എൻ.ദേവിദാസ് പ്രഖ്യാപിച്ചു. ഈ ദിവസങ്ങളിൽ ക്ഷേത്രത്തിന് 3 കിലോമീറ്റർ പരിധിയിലുള്ള എല്ലാ മദ്യവിൽപന ശാലകൾ അടച്ചിടുന്നതിനും പൊതുജനാരോഗ്യത്തെ ബാധിക്കുന്ന വിഷയങ്ങളിലും ക്രമസമാധാന പാലനത്തിലും ബന്ധപ്പെട്ട വകുപ്പുകൾ നടപടികൾ സ്വീകരിക്കണമെന്നും കലക്ടർ നിർദേശിച്ചു.

പൂർവ വിദ്യാർഥി സംഗമം: റജിസ്റ്റർ ചെയ്യണം
കുണ്ടറ ∙ എംജിഡി ബോയ്സ് ഹൈസ്കൂളിലെ 1974 - 75 എസ്എസ്എൽസി ബാച്ചിന്റെ സുവർണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി പൂർവ വിദ്യാർഥി സംഗമം 2025 ഏപ്രിലിൽ നടത്തും. 1974-75 വർഷത്തിൽ എസ്എസ്എൽസി പഠനം പൂർത്തിയാക്കിയവർ റജിസ്റ്റർ ചെയ്യണമെന്ന് സംഘാടകർ അറിയിച്ചു. ഫോൺ: 9496514432, 9447462593, 9846734306.