കെഎസ്ആർടിസി ബസിൽ മണ്ണുമാന്തി യന്ത്രം ഇടിച്ചു; 7 പേർക്കു പരുക്ക്
ചാത്തന്നൂർ ∙ കെഎസ്ആർടിസി ബസിൽ ദേശീയപാത നിർമാണത്തിൽ ഏർപ്പെട്ടിരുന്ന മണ്ണുമാന്തിയന്ത്രത്തിന്റെ ബക്കറ്റ് ഇടിച്ചു 7 യാത്രക്കാർക്കു പരുക്കേറ്റു. കല്ലുവാതുക്കൽ പഞ്ചായത്ത് ഹൈസ്കൂളിനു സമീപം ഇന്നലെ രാവിലെ ആറരയോടെയായിരുന്നു അപകടം.രാജസ്ഥാൻ സ്വദേശി രഘുവീർ പ്രസാദ് (65, ഭാര്യ പ്രതിഭാ പാഠക് (62), പാരിപ്പള്ളി

ചാത്തന്നൂർ ∙ കെഎസ്ആർടിസി ബസിൽ ദേശീയപാത നിർമാണത്തിൽ ഏർപ്പെട്ടിരുന്ന മണ്ണുമാന്തിയന്ത്രത്തിന്റെ ബക്കറ്റ് ഇടിച്ചു 7 യാത്രക്കാർക്കു പരുക്കേറ്റു. കല്ലുവാതുക്കൽ പഞ്ചായത്ത് ഹൈസ്കൂളിനു സമീപം ഇന്നലെ രാവിലെ ആറരയോടെയായിരുന്നു അപകടം. രാജസ്ഥാൻ സ്വദേശി രഘുവീർ പ്രസാദ് (65, ഭാര്യ പ്രതിഭാ പാഠക് (62), പാരിപ്പള്ളി പുലിക്കുഴി സ്വദേശികളായ ബൈജു (38), ആദിത്യൻ (10), പാളയംകുന്ന് സ്വദേശികളായ ലിസി (61),ലിജി സിനു (40), തിരുവനന്തപുരം സ്വദേശി നിഖിൽ (25) എന്നിവർക്കാണ് പരുക്കേറ്റത്. ഇവരെ പാരിപ്പള്ളി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരുവനന്തപുരത്ത് നിന്നും എറണാകുളത്തേക്കു പോയ ബസിന്റെ മുൻ ഭാഗത്താണ് മണ്ണുമാന്തി യന്ത്രത്തിന്റെ ബക്കറ്റ് ഇടിച്ചത്. ഇടിയേറ്റു ബസിന്റെ മുൻ ഭാഗം തകർന്നു.