നിറദീപങ്ങൾ തെളിഞ്ഞു; ഓച്ചിറ വൃശ്ചികോത്സവം സമാപിച്ചു
ഓച്ചിറ∙മണ്ണിലും വിണ്ണിലും ഭക്ത മനസ്സുകളിലും നിറ ദീപങ്ങൾ തെളിച്ച് പരബ്രഹ്മ ക്ഷേത്രത്തിലെ വൃശ്ചികോത്സവം സമാപിച്ചു. പന്ത്രണ്ട് ദിനരാത്രങ്ങൾ പരബ്രഹ്മ ഭൂമിയിലെ കുടിലുകളിൽ വ്രതശുദ്ധിയോടെ ഭജനം പാർത്ത ഭക്തർ ഇന്നലെ ദീപാരാധനയ്ക്ക് ക്ഷേത്രത്തിലെ ആൽത്തറകളിലെ കൽവിളക്കിൽ തെളിച്ച പന്ത്രണ്ട് വിളക്ക് ദർശിച്ച്

ഓച്ചിറ∙മണ്ണിലും വിണ്ണിലും ഭക്ത മനസ്സുകളിലും നിറ ദീപങ്ങൾ തെളിച്ച് പരബ്രഹ്മ ക്ഷേത്രത്തിലെ വൃശ്ചികോത്സവം സമാപിച്ചു. പന്ത്രണ്ട് ദിനരാത്രങ്ങൾ പരബ്രഹ്മ ഭൂമിയിലെ കുടിലുകളിൽ വ്രതശുദ്ധിയോടെ ഭജനം പാർത്ത ഭക്തർ ഇന്നലെ ദീപാരാധനയ്ക്ക് ക്ഷേത്രത്തിലെ ആൽത്തറകളിലെ കൽവിളക്കിൽ തെളിച്ച പന്ത്രണ്ട് വിളക്ക് ദർശിച്ച് സായുജ്യം നേടി. ഇന്നലെ 6.25ന് ദീപാരാധനയോടെയാണു ആൽത്തറകളിലെ കൽവിളക്കിൽ ഭക്തർ ദീപം തെളിച്ചത്. തുടർന്ന് പരബ്രഹ്മ ഭൂമിയിലെ ഭജനക്കുുടിലും സത്രങ്ങളും വിവിധ പവിലിയനുകളും വ്യാപാര സ്ഥാപനങ്ങളും ദീപ പ്രഭയിൽ തിളങ്ങി.
ആയിരങ്ങളാണ് ഇന്നലെ പന്ത്രണ്ട് വിളക്ക് ദർശിക്കാനെത്തിയത്. പൊലീസ് വൻ സുരക്ഷാ ക്രമീകരണങ്ങൾ പടനിലത്ത് ഒരുക്കിയിരുന്നു. കെഎസ്ആർടിസി പ്രത്യേക സർവീസ് നടത്തി. ഇന്ന് പുലർച്ചെ 3ന് വൃശ്ചികോത്സവത്തിന് സമാപ്തി കുറിച്ച് ഗണപതി ആൽത്തറയിൽ നിന്നു വിവിധ വാദ്യ മേളങ്ങൾ, താലപ്പൊലി എന്നിവയുടെ അകമ്പടിയോടെ ഋഷഭ ഘോഷയാത്ര എഴുന്നള്ളത്ത് നടത്തും. ആൽത്തറകൾ, എട്ടുകണ്ടം എന്നിവിടങ്ങളിൽ പ്രദക്ഷിണം നടത്തിയ ശേഷം പടനിലത്തെ കൊടിമരച്ചുവട്ടിലെത്തി കൊടിയിറക്ക് നടത്തിയാണ് ഓണാട്ടുകരയിലെ ഉത്സവങ്ങൾക്ക് തുടക്കം കുറിച്ച് വൃശ്ചികോത്സവം സമാപിച്ചത്.