അപകടങ്ങളിൽ കുരുങ്ങി പുനലൂരിൽ ഗതാഗത സ്തംഭനം
പുനലൂർ ∙ മണ്ഡലകാലം തുടങ്ങി രണ്ടാഴ്ച്ചയോട് അടുക്കുമ്പോൾ ടിബി ജംക്‌ഷനിലെ ചെറിയ അപകടങ്ങളും ഗതാഗത പ്രശ്നവും പുനലൂരിൽ ഗതാഗത സ്തംഭനം ഉണ്ടാക്കുന്നു. ആന്ധ്രയിൽ നിന്ന് തീർഥാടകരുമായി ഇന്നലെ ഉച്ചയോടെ എത്തിയ വാഹനം ടിബി ജംക്‌ഷനിൽ മറ്റൊരു വാഹനവുമായി തട്ടി ഉണ്ടായ അപകടത്തെ തുടർന്ന് വലിയ പാലത്തിലൂണ്ടായ ഗതാഗത

പുനലൂർ ∙ മണ്ഡലകാലം തുടങ്ങി രണ്ടാഴ്ച്ചയോട് അടുക്കുമ്പോൾ ടിബി ജംക്‌ഷനിലെ ചെറിയ അപകടങ്ങളും ഗതാഗത പ്രശ്നവും പുനലൂരിൽ ഗതാഗത സ്തംഭനം ഉണ്ടാക്കുന്നു. ആന്ധ്രയിൽ നിന്ന് തീർഥാടകരുമായി ഇന്നലെ ഉച്ചയോടെ എത്തിയ വാഹനം ടിബി ജംക്‌ഷനിൽ മറ്റൊരു വാഹനവുമായി തട്ടി ഉണ്ടായ അപകടത്തെ തുടർന്ന് വലിയ പാലത്തിലൂണ്ടായ ഗതാഗത സ്തംഭനം കെഎസ്ആർടിസി മൈതാനിയിലേക്ക് നീണ്ടു. അതോടെ മലയോര ഹൈവേയിൽ നിന്ന് എത്തിയ വാഹനങ്ങൾക്ക് ദേശീയപാതയിൽ പ്രവേശിക്കാൻ സാധിക്കാതെയായി. കെഎസ്ആർടിസി സ്റ്റാൻഡിൽ നിന്ന് ബസുകൾക്ക് പുറത്ത് ഇറങ്ങാനും അകത്തേക്ക് പ്രവേശിക്കാനും പറ്റാത്ത സ്ഥിതിയും ഉണ്ടായി.
ടിബി ജംക്‌ഷനിൽ കൂടുതൽ പൊലീസും സ്പെഷൽ പൊലീസ് ഓഫിസർമാരും ഗതാഗതം നിയന്ത്രണത്തിന് ഉണ്ടെങ്കിലും, ചെറിയ സംഭവങ്ങൾ ഉണ്ടായാൽ ഗതാഗതം സ്തംഭിക്കുന്ന അവസ്ഥയാണ്. ചെറിയ ഗതാഗത പ്രശ്നങ്ങൾ മൂലം ശിവൻകോവിൽ റോഡിലേക്കും കച്ചേരി റോഡിലേക്കും ബെൽറ്റ് റോഡ് വഴി എംഎൽഎ റോഡിലേക്കും ദേശീയപാതയിലേക്കും ഗതാഗത സ്തംഭനം നീളും . പ്രശ്നത്തിന് ശ്വാശത പരിഹാരമായി ദീർഘകാലമായി ഉയരുന്ന നിർദേശം കല്ലടയാറിന് കുറുകെ പുതിയ പാലം നിർമിക്കുക എന്നതാണ്. 45 വർഷം മുൻപ് നിർമിച്ച പാലത്തിന് പകരം മറ്റൊരു പാലം കൂടി നിർമിക്കണമെന്ന് ജനം ആവശ്യപ്പെടുന്നുണ്ടെങ്കിലും ആ ദിശയിൽ ഒരു ചർച്ചയും ഉണ്ടായിട്ടില്ല.
എന്നാൽ സമീപ നിയോജക മണ്ഡലങ്ങളിൽ രണ്ടു പതിറ്റാണ്ടിനിടെ വലിയ 5 പാലങ്ങൾ നിർമിച്ചു . പുനലൂർ തൂക്കുപാലത്തിന് സമാന്തരമായ പാലം കഴിഞ്ഞാൽ അടുത്ത പാലം ഉള്ളത് 10 കിലോമീറ്റർ അകലെ ഇടമൺ 34 – വിളക്കുപാറ റോഡിൽ ഉള്ള ആയിരനെല്ലൂരിലാണ്. അതിനുശേഷം തെന്മല ഡാമിന് മുൻ ഭാഗത്താണ് പാലമുള്ളത്. പുനലൂർ നിയോജകമണ്ഡലത്തിൽ കല്ലടയാറിന് കുറുകെ ആകെ മൂന്ന് പാലം മാത്രമാണ് ഉള്ളത്. എന്നാൽ ജനസാന്ദ്രതയേറിയതും അനുദിനം വികസന വികസനം ഉള്ളതുമായ പുനലൂരിൽ ഒരു പാലം കൂടി നിർമിച്ചാലെ നിലവിലെ ഗതാഗത പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിക്കൂ എന്നാണ് വിലയിരുത്തൽ.