ദേശീയ പാതയിൽ കോൺക്രീറ്റ് ചെയ്യുന്നതിനിടെ പാലം തകർന്നു; തൊഴിലാളികൾ അത്ഭുതകരമായി രക്ഷപ്പെട്ടു
കൊല്ലം ∙ ദേശീയപാത – 66 ആറു വരിയായി വികസിപ്പിക്കുന്നതിന്റെ ഭാഗമായി അയത്തിൽ ജംക്‌ഷനു സമീപം നിർമിക്കുന്ന പാലം കോൺക്രീറ്റ് ചെയ്യുന്നതിനിടെ തകർന്നു വീണു.തൊഴിലാളികൾ അത്ഭുതകരമായി രക്ഷപ്പെട്ടു. നിർമാണത്തിലെ അശാസ്ത്രീയതയാണ് അപകടത്തിനു കാരണമെന്ന് ആരോപണമുയർന്നു. കാവനാട്– മേവറം ബൈപാസ് റോഡിൽ അയത്തിൽ ജംക്‌ഷനും
കൊല്ലം ∙ ദേശീയപാത – 66 ആറു വരിയായി വികസിപ്പിക്കുന്നതിന്റെ ഭാഗമായി അയത്തിൽ ജംക്‌ഷനു സമീപം നിർമിക്കുന്ന പാലം കോൺക്രീറ്റ് ചെയ്യുന്നതിനിടെ തകർന്നു വീണു.തൊഴിലാളികൾ അത്ഭുതകരമായി രക്ഷപ്പെട്ടു. നിർമാണത്തിലെ അശാസ്ത്രീയതയാണ് അപകടത്തിനു കാരണമെന്ന് ആരോപണമുയർന്നു. കാവനാട്– മേവറം ബൈപാസ് റോഡിൽ അയത്തിൽ ജംക്‌ഷനും
കൊല്ലം ∙ ദേശീയപാത – 66 ആറു വരിയായി വികസിപ്പിക്കുന്നതിന്റെ ഭാഗമായി അയത്തിൽ ജംക്‌ഷനു സമീപം നിർമിക്കുന്ന പാലം കോൺക്രീറ്റ് ചെയ്യുന്നതിനിടെ തകർന്നു വീണു.തൊഴിലാളികൾ അത്ഭുതകരമായി രക്ഷപ്പെട്ടു. നിർമാണത്തിലെ അശാസ്ത്രീയതയാണ് അപകടത്തിനു കാരണമെന്ന് ആരോപണമുയർന്നു. കാവനാട്– മേവറം ബൈപാസ് റോഡിൽ അയത്തിൽ ജംക്‌ഷനും
കൊല്ലം∙ ദേശീയപാത – 66 ആറു വരിയായി വികസിപ്പിക്കുന്നതിന്റെ ഭാഗമായി അയത്തിൽ ജംക്‌ഷനു സമീപം നിർമിക്കുന്ന പാലം കോൺക്രീറ്റ് ചെയ്യുന്നതിനിടെ തകർന്നു വീണു. തൊഴിലാളികൾ അത്ഭുതകരമായി രക്ഷപ്പെട്ടു. നിർമാണത്തിലെ അശാസ്ത്രീയതയാണ് അപകടത്തിനു കാരണമെന്ന് ആരോപണമുയർന്നു. കാവനാട്– മേവറം ബൈപാസ് റോഡിൽ അയത്തിൽ ജംക്‌ഷനും മേവറത്തിനും ഇടയിൽ ചൂരാങ്കൽ തോടിനു കുറുകെയുള്ള പാലം ആണ് ആദ്യഘട്ടത്തിലെ സ്ലാബുകൾ കോൺക്രീറ്റ് ചെയ്യുന്നതിനിടെ ഇരുമ്പു ചട്ടക്കൂടുകൾ ഉറപ്പിച്ചിരുന്ന തട്ടുകൾ സഹിതം ഇന്നലെ ഉച്ചയ്ക്കു തകർന്നത്. 11 മീറ്റർ നീളവും 14 മീറ്റർ വീതിയുമുള്ള നിർദിഷ്ട പാലത്തിന്റെ സ്ലാബുകൾക്കായി കമ്പി കെട്ടി കോൺക്രീറ്റ് ചെയ്യുന്നതിനിടെ മധ്യഭാഗം വളഞ്ഞു താഴോട്ടു പതിക്കുകയായിരുന്നു.
തോടിനു കുറുകെ നിലവിലുള്ള പാലത്തോടു ചേർന്നാണു പുതിയ പാലം നിർമിക്കുന്നത്. പാലത്തിന്റെ സ്ലാബുകൾക്കു കൂടുതൽ കനം വേണ്ടതിനാൽ രണ്ടു പാളികളായാണു കോൺക്രീറ്റ് ചെയ്യുന്നത്. ആദ്യ പാളിയുടെ കോൺക്രീറ്റ് പൂർത്തിയാകാറായപ്പോഴാണ് അപകടം.തോട്ടിൽ ഉറപ്പിച്ചിരുന്ന തട്ടിന്റെ ഇരുമ്പുതൂണുകൾ തെന്നി മാറിയതാകാം കാരണമെന്നു സംശയിക്കുന്നു. ഇതുകൂടാതെ തോട്ടിൽ ശക്തമായ ഒഴുക്കും ഉണ്ടായിരുന്നു. ഈ മേഖലയിൽ റോഡ് വികസനത്തിന് കരാറെടുത്തിട്ടുള്ള കമ്പനിയുടെ പ്ലാന്റിൽ നിന്നു കോൺക്രീറ്റ് മിശ്രിതം ലോറികളിൽ എത്തിച്ചു പമ്പ് ചെയ്തായിരുന്നു കോൺക്രീറ്റ് ജോലി. ആറാമത്തെ ലോറിയിൽ നിന്നു കോൺക്രീറ്റ് മിശ്രിതം പമ്പ് ചെയ്യുന്നതിനിടെ സ്ലാബിന്റെ തട്ടു തകർന്നു. ജോലിയിൽ ഏർപ്പെട്ടിരുന്ന തൊഴിലാളികൾ ചാടി രക്ഷപ്പെട്ടു.
പാലത്തിന്റെ ചട്ടക്കൂട് ഉൾപ്പെടെ തകർന്നതിനു പിന്നാലെ ടാങ്കർ ലോറികളിൽ വെള്ളം കൊണ്ടുവന്നു പമ്പു ചെയ്തു കോൺക്രീറ്റ് മിശ്രിതം ഒഴുക്കിക്കളഞ്ഞു. നീരൊഴുക്കിനു തടസ്സമാകുന്ന വിധം തോടിന്റെ വീതി കുറച്ചു നിർമാണം നടത്തുന്നതിനെതിരെ നേരത്തേ ഇറിഗേഷൻ വകുപ്പ് അധികൃതർ നോട്ടിസ് നൽകിയിരുന്നു. തുടർന്നു രണ്ടു തവണ തോട്ടിൽ സ്ഥാപിച്ച തൂണുകൾ പൊളിച്ചു. പിന്നീട് തൂണുകൾ ഒഴിവാക്കി ഗർഡർ നിർമിച്ച് അതിനു മുകളിൽ സ്ലാബുകൾ കോൺക്രീറ്റ് ചെയ്യുകയായിരുന്നു. കലക്ടർ എൻ. ദേവിദാസ് സ്ഥലം സന്ദർശിച്ച് റിപ്പോർട്ട് ആവശ്യപ്പെട്ടു. തിരുവനന്തപുരത്ത് നിന്നു ദേശീയപാത പ്രോജക്ട് ഡയറക്ടർ, ഡപ്യൂട്ടി പ്രോജക്ട് ഡയറക്ടർ, എൻജിനീയർമാർ, ദേശീയപാത നിർമാണത്തിന് കരാർ എടുത്ത കമ്പനിയുടെ പ്രതിനിധികൾ എന്നിവർ സ്ഥലത്തെത്തി. പാലം തകരാനുള്ള കാരണങ്ങൾ സംഘം പരിശോധിക്കും. പ്രാഥമിക റിപ്പോർട്ട് ഉടൻ സമർപ്പിക്കും.
തകർച്ചയ്ക്ക് കാരണം നിർമാണരീതി?
കൊല്ലം ∙ പാലം നിർമാണത്തിന്റെ ആദ്യഘട്ടമായി തട്ട് അടിച്ച ശേഷം കമ്പനി കൊണ്ടുള്ള ചട്ടക്കൂട് തയാറാക്കി സ്ഥലത്തുവച്ചു തന്നെ സ്ലാബുകൾ കോൺക്രീറ്റ് ചെയ്യുന്ന കാസ്റ്റ്– ഇൻ– സൈറ്റ് നിർമാണ രീതി അവലംബിച്ചതാണ് പാലം നിർമാണത്തിനിടെ തകരാർ കാരണമെന്നു പറയുന്നു. മുൻകൂട്ടി സ്ലാബുകൾ കോൺക്രീറ്റു ചെയ്തു കൊണ്ടു വന്നു ഉറപ്പിക്കുന്ന രീതിയാണ് ഇത്തരം പാലങ്ങൾക്ക് അഭികാമ്യം എന്നാണ് സാങ്കേതിക വിദഗ്ധർ പറയുന്നത്. ഇവിടെ 11 മീറ്റർ നീളത്തിലാണ് തോടിനു കുറുകെ പാലം നിർമിക്കുന്നത്. 14 മീറ്റർ വീതിയും ഉണ്ട്. കാസ്റ്റ് ഇൻ– സൈറ്റ് രീതി ഈ പാലത്തിന് ഒട്ടും അനുയോജ്യമല്ലെന്നു വിദഗ്ധർ പറയുന്നു. ദേശീയപാത വികസനത്തിനു കരാർ എടുത്ത സ്ഥാപനത്തിന്റെ അയത്തിൽ പ്ലാന്റിനോടു ചേർന്നാണ് പാലം തകർന്നു വീണത്. പ്ലാന്റിന്റെ വശത്തു കൂടിയാണ് ചൂരാങ്കൽ തോട് ഒഴുകുന്നത്. ദേശീയപാത–66 ആറുവരിയായി വികസിപ്പിക്കുന്നതിനു നിലവിലുള്ള പാലത്തിനോടു ചേർന്നാണ് ഇരുവശവും നിർമാണം നടത്തുന്നത്.
നിലവിലുള്ള പാലത്തിന്റെ പടിഞ്ഞാറു വശത്തു വീതി കൂട്ടുന്നതിനുള്ള സ്ലാബ് കോൺക്രീറ്റ് ചെയ്യുമ്പോഴായിരുന്നു അപകടം. ഇതിനോടു ചേർന്നുണ്ടായിരുന്ന ചൂരാങ്കൽ അമ്മൂമ്മക്കാവ് നീക്കം ചെയ്താണ് പാലത്തിന് വീതി കൂട്ടുന്നത്. നേരത്തെ രണ്ടു തവണ ഇവിടെ തൂണുകൾ പൊളിക്കേണ്ടി വന്നിരുന്നു. ഇതിനു സമീപമുള്ള പ്ലാന്താഴ ചൂരാങ്കൽ തോട്ടിൽ പാലത്തിന്റെ വീതി വർധിപ്പിക്കൽ നേരത്തേ പൂർത്തിയായിട്ടുണ്ട്.രണ്ടു തവണ തൂണുകൾ പൊളിക്കേണ്ടി വന്നതിനെ തുടർന്നാണ് ഗർഡർ നിർമിച്ച് അതിനു മുകളിൽ സ്ലാബ് കോൺക്രീറ്റ് ചെയ്യാൻ തീരുമാനിച്ചത്. ഇരുമ്പു തൂണുകൾ സ്ഥാപിച്ച് അതിൽ ഇരുമ്പു ഷീറ്റ് പാകിയാണ് സ്ലാബ് കോൺക്രീറ്റ് ചെയ്തത്.