പാർട്ടി നേതൃത്വത്തെ വെല്ലുവിളിച്ച് സ്ത്രീകളും യുവാക്കളും, ഓഫിസിലേക്ക് മാർച്ച്; വിരട്ടി ഒതുക്കാൻ നേതൃത്വം
കരുനാഗപ്പള്ളി ∙ പാർട്ടി നേതൃത്വത്തെ വെല്ലുവിളിച്ചു സ്ത്രീകളും യുവാക്കളും അടങ്ങുന്ന സംഘം കരുനാഗപ്പള്ളി സിപിഎം ഏരിയ കമ്മിറ്റി ഓഫിസിലേക്കു മാർച്ച് നടത്തിയത് നേതൃത്വത്തിനു ഞെട്ടലായി. പ്രകടനത്തിൽ ഉയർന്ന മുദ്രാവാക്യങ്ങളിലൂടെ പ്രവർത്തകർ നേതൃത്വത്തെ പരസ്യ വിചാരണ നടത്തി. പാർട്ടിയുടെ കേഡർ സ്വഭാവം
കരുനാഗപ്പള്ളി ∙ പാർട്ടി നേതൃത്വത്തെ വെല്ലുവിളിച്ചു സ്ത്രീകളും യുവാക്കളും അടങ്ങുന്ന സംഘം കരുനാഗപ്പള്ളി സിപിഎം ഏരിയ കമ്മിറ്റി ഓഫിസിലേക്കു മാർച്ച് നടത്തിയത് നേതൃത്വത്തിനു ഞെട്ടലായി. പ്രകടനത്തിൽ ഉയർന്ന മുദ്രാവാക്യങ്ങളിലൂടെ പ്രവർത്തകർ നേതൃത്വത്തെ പരസ്യ വിചാരണ നടത്തി. പാർട്ടിയുടെ കേഡർ സ്വഭാവം
കരുനാഗപ്പള്ളി ∙ പാർട്ടി നേതൃത്വത്തെ വെല്ലുവിളിച്ചു സ്ത്രീകളും യുവാക്കളും അടങ്ങുന്ന സംഘം കരുനാഗപ്പള്ളി സിപിഎം ഏരിയ കമ്മിറ്റി ഓഫിസിലേക്കു മാർച്ച് നടത്തിയത് നേതൃത്വത്തിനു ഞെട്ടലായി. പ്രകടനത്തിൽ ഉയർന്ന മുദ്രാവാക്യങ്ങളിലൂടെ പ്രവർത്തകർ നേതൃത്വത്തെ പരസ്യ വിചാരണ നടത്തി. പാർട്ടിയുടെ കേഡർ സ്വഭാവം
കരുനാഗപ്പള്ളി ∙ പാർട്ടി നേതൃത്വത്തെ വെല്ലുവിളിച്ചു സ്ത്രീകളും യുവാക്കളും അടങ്ങുന്ന സംഘം കരുനാഗപ്പള്ളി സിപിഎം ഏരിയ കമ്മിറ്റി ഓഫിസിലേക്കു മാർച്ച് നടത്തിയത് നേതൃത്വത്തിനു ഞെട്ടലായി. പ്രകടനത്തിൽ ഉയർന്ന മുദ്രാവാക്യങ്ങളിലൂടെ പ്രവർത്തകർ നേതൃത്വത്തെ പരസ്യ വിചാരണ നടത്തി. പാർട്ടിയുടെ കേഡർ സ്വഭാവം കാറ്റിൽപ്പറത്തി തെരുവിൽ പ്രകടനം നടത്തുന്നതോളം പ്രതിസന്ധി ഗുരുതരമായി.
ഹൈസ്കൂൾ ജംക‌്‌ഷനിൽ നിന്നാരംഭിച്ച മാർച്ച് സിപിഎം ഏരിയ കമ്മിറ്റി ഓഫിസിനു മുന്നിൽ ബാരിക്കേഡ് നിരത്തി പൊലീസ് തടഞ്ഞു. അക്രമം നടത്താനല്ല വന്നതെന്നും പാർട്ടി ഓഫിസിൽ പരാതി പറയാൻ വന്നതാണെന്നും പ്രതിഷേധക്കാർ പറഞ്ഞെങ്കിലും പൊലീസ് ചെവിക്കൊണ്ടില്ല. തുടർന്ന് പ്രതിഷേധക്കാർ റോഡിൽ കുത്തിയിരുന്ന് ഒരു മണിക്കൂറോളം മുദ്രാവാക്യം മുഴക്കി. തൊടിയൂർ, കല്ലേലിഭാഗം, ആലപ്പാട്, ആലപ്പാട് നോർത്ത്, കുലശേഖരപുരം, കുലശേഖരപുരം നോർത്ത്, കരുനാഗപ്പള്ളി വെസ്റ്റ്, ടൗൺ തുടങ്ങി മിക്ക ലോക്കൽ കമ്മിറ്റികളിൽ നിന്നുമുള്ളവർ പ്രതിഷേധ നിരയിൽ ഉണ്ടായിരുന്നു.
കുലശേഖരപുരം നോർത്ത് സമ്മേളനം കഴിഞ്ഞ രാത്രി സംഘർഷത്തിൽ കലാശിച്ചതോടെ ഇന്നലെ ഏരിയ കമ്മിറ്റി ഓഫിസിലേക്കു പ്രതിഷേധ മാർച്ച് ഉണ്ടാകുമെന്ന അഭ്യൂഹത്തെത്തുടർന്നു പാർട്ടി ഓഫിസിൽ സിപിഎം–ഡിവൈഎഫ്ഐ– എസ്എഫ്ഐ നേതാക്കളും പ്രവർത്തകരും തമ്പടിച്ചിരുന്നു. വൻ പൊലീസ് സംഘവും സ്ഥലത്തെത്തി.ഇതോടെ പട്ടണമാകെ സംഘർഷ ഭീതിയിലായി. 12 മണി കഴിഞ്ഞപ്പോഴേക്കും ഹൈസ്കൂൾ ജംക്‌ഷനിൽ തടിച്ചു കൂടി പ്രതിഷേധക്കാർ പ്രകടനം ആരംഭിച്ചു. പാർട്ടിക്കു വേണ്ടി വർഷങ്ങളായി പ്രവർത്തിക്കുന്നവരെ പൊലീസിനെ ഉപയോഗിച്ചു തടയുന്നതു പ്രതിഷേധാർഹമാണെന്നും പ്രകടനം നടത്തിയവർ പറഞ്ഞു.
‘ഗോവിന്ദച്ചാമിക്കു പകരം അമീറുൽ ഇസ്‌ലാം’, ‘അഞ്ചാറു പേർ മാത്രം കൈ പൊക്കിയ പാനൽ അംഗീകരിച്ചെന്നു പ്രഖ്യാപിക്കുന്ന നേതൃത്വത്തിന്റെ തിട്ടൂരം കരുനാഗപ്പള്ളിയിൽ വേണ്ട’, ‘ അഴിമതി ഭരണം കരുനാഗപ്പള്ളിയിൽ വേണ്ട’, ‘കാപ്പാ കേസ് പ്രതിയായ ഗുണ്ടാത്തലവനുമായി ജില്ലാ കമ്മിറ്റിയംഗത്തിനു എന്തു ബന്ധം ’, ‘ പാർട്ടി സമ്മേളനങ്ങളിൽ തിരഞ്ഞെടുപ്പ് എന്ന അജൻഡ എന്തിന്’, ‘ ഇലക്‌ഷൻ ഫണ്ട് മുക്കിയ കള്ളനെ വീണ്ടും ലോക്കൽ സെക്രട്ടറിയാക്കിയത് ആർക്കു വേണ്ടി ?’, ‘കേരഫെഡ് നിയമനത്തിന് ഡിവൈഎഫ്ഐ ക്കാരിൽ നിന്നു കൈക്കൂലി വാങ്ങിയ ജില്ലാ കമ്മിറ്റി അംഗം പാർട്ടിക്ക് അപമാനം.’, ‘ജില്ലാ കമ്മിറ്റിയംഗത്തിന്റെ കോടികളുടെ സ്വത്ത് പാർട്ടി അന്വേഷിക്കുക’, ‘പാർട്ടി സ്കൂൾ സ്വന്തം സാമ്പത്തിക നേട്ടത്തിനായി മാത്രം ഉപയോഗിച്ച നേതാവ് കരുനാഗപ്പള്ളി പാർട്ടിയിലെ അന്തകൻ’, കൊള്ളക്കാരിൽ നിന്നും അഴിമതിക്കാരിൽ നിന്നും പാവങ്ങളുടെ പാർട്ടിയെ രക്ഷിക്കൂ’ തുടങ്ങിയവ എഴുതിയ പ്ലക്കാർഡുകളും മുദ്രാവാക്യങ്ങളും പ്രതിഷേധക്കാർ ഉയർത്തി.
വിരട്ടി ഒതുക്കാൻ നേതൃത്വം
ലോക്കൽ സമ്മേളനങ്ങളിൽ പ്രതിഷേധം ഉയർത്തിയവർ, പാർട്ടി ഓഫിസിലേക്കു പ്രകടനം നടത്തിയവർ, ദൃശ്യ മാധ്യമങ്ങളോടു സംസാരിച്ചു നേതൃത്വത്തിനെതിരെ രംഗത്തു വന്നവർ തുടങ്ങിയവരെ വിരട്ടി ഒതുക്കാൻ സിപിഎം നേതൃത്വം. ഇവരുടെ പേരുവിവരം ശേഖരിച്ച് ഇന്നു ചേരുന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ സമർപ്പിക്കാൻ സംസ്ഥാന നേതൃത്വം നിർദേശം നൽകി. പിന്നാലെ ഇന്നലെ ഏരിയ കമ്മിറ്റി അടിയന്തര യോഗം ചേർന്നു വിഡിയോകൾ, ഫോട്ടോകൾ തുടങ്ങിയവ പരിശോധിച്ചു.
വിഭാഗീയത രൂക്ഷം
10 ലോക്കൽ കമ്മിറ്റികളുള്ള കരുനാഗപ്പള്ളിയിൽ ഏഴിടത്തും ലോക്കൽ സമ്മേളനങ്ങൾ മത്സരത്തെ തുടർന്നു നിർത്തിവച്ചിരുന്നു. ഇവ സമവായത്തിലൂടെ പൂർത്തിയാക്കാനാണു സംസ്ഥാന കമ്മിറ്റിയംഗങ്ങളെയും ജില്ലാ സെക്രട്ടേറിയറ്റംഗങ്ങളെയും ചുമതലപ്പെടുത്തിയത്. നാലെണ്ണം കഴിഞ്ഞ ദിവസം പൂർത്തിയാക്കി. ഒരെണ്ണം വീണ്ടും നിർത്തിവച്ചു. ഒരെണ്ണം നാളെ നടക്കും. കുലശേഖരപുരം നോർത്തിലേത് പൊട്ടിത്തെറിയിലും കലാശിച്ചു. സംസ്ഥാന കമ്മിറ്റിയംഗം സൂസൻ കോടിയെയും ജില്ലാ കമ്മിറ്റിയംഗം പി.ആർ വസന്തനെയും അനുകൂലിക്കുന്ന വിഭാഗങ്ങൾ തമ്മിലുള്ള ചേരിപ്പോരാണു കരുനാഗപ്പള്ളിയിലെ പൊട്ടിത്തെറിക്കു കാരണം. സംസ്ഥാന കമ്മിറ്റിയംഗങ്ങൾ അടക്കമുള്ള മുതിർന്ന നേതാക്കളും പക്ഷം പിടിച്ചതോടെ ലോക്കൽ സമ്മേളനങ്ങളിൽ ചേരിപ്പോര് രൂക്ഷമായി. 2002 ൽ കരുനാഗപ്പള്ളിയിൽ പാർട്ടിയെ ഗുരുതര പ്രതിസന്ധിയിലാക്കി ഏരിയ കമ്മിറ്റിയംഗങ്ങൾ, ലോക്കൽ സെക്രട്ടറിമാർ തുടങ്ങിയവർ കൂട്ടത്തോടെ പാർട്ടി വിട്ടു സിഐടിയു നേതാവ് വി.ബി ചെറിയാനോടൊപ്പം പോയതിനു സമാനമായ സാഹചര്യമാണു കരുനാഗപ്പള്ളിയിൽ നിലവിൽ.
എൻഎസിന്റെ നാട് സംഘർഷ ഭരിതം
കൊല്ലം, ആലപ്പുഴ ജില്ലകളിൽ സിപിഎം കെട്ടിപ്പടുക്കാൻ യത്നിച്ച എൻഎസിന്റെ സ്വന്തം നാട്ടിലാണു പാർട്ടി ഗുരുതര പ്രതിസന്ധി നേരിടുന്നത്. കൊല്ലം ജില്ലാ സെക്രട്ടറിയും സംസ്ഥാന സെക്രട്ടേറിയറ്റംഗമായിരുന്ന അന്തരിച്ച എൻ. ശ്രീധരന്റെ നാടാണ് കുലശേഖരപുരം. ആ പ്രദേശം ഉൾക്കൊള്ളുന്ന കുലശേഖരപുരം നോർത്ത് ലോക്കൽ സമ്മേളനത്തിലാണ് കഴിഞ്ഞ രാത്രി നാടകീയ സംഭവ വികാസങ്ങൾ ഉണ്ടായത്. കുലശേഖരപുരം നോർത്ത് ലോക്കൽ സമ്മേളനത്തിൽ സംസ്ഥാന കമ്മിറ്റിയംഗങ്ങൾ ഉൾപ്പെടെയുള്ളവരെ സമ്മേളന ഹാളിനുള്ളിൽ പൂട്ടിയിട്ടെങ്കിൽ കുലശേഖരപുരം സൗത്ത് സമ്മേളനം രണ്ടാമതും അലസിപ്പിരിഞ്ഞു.