ശുദ്ധജലം പാഴാകുന്ന സംഭവം: ചെളിവെള്ളത്തിൽ കിടന്ന് പഞ്ചായത്തംഗങ്ങളുടെ പ്രതിഷേധം
ശാസ്താംകോട്ട ∙ ജലവിതരണ പൈപ്പ് പൊട്ടി ശുദ്ധജലം പാഴാകുന്ന സംഭവത്തിൽ പലതവണ പരാതി നൽകിയിട്ടും പരിഹാരമില്ലാത്തതിനാൽ ചെളിവെള്ളത്തിൽ കിടന്ന് പഞ്ചായത്തംഗങ്ങളുടെ വേറിട്ട പ്രതിഷേധം. സിനിമാപറമ്പ്– കൊട്ടാരക്കര പ്രധാന പാതയിൽ ഇടിഞ്ഞകുഴി ജംക്‌ഷനിൽ രാവിലെയാണ് സംഭവം. ബിജെപി പ്രതിനിധികളായ പോരുവഴി പഞ്ചായത്തംഗങ്ങൾ

ശാസ്താംകോട്ട ∙ ജലവിതരണ പൈപ്പ് പൊട്ടി ശുദ്ധജലം പാഴാകുന്ന സംഭവത്തിൽ പലതവണ പരാതി നൽകിയിട്ടും പരിഹാരമില്ലാത്തതിനാൽ ചെളിവെള്ളത്തിൽ കിടന്ന് പഞ്ചായത്തംഗങ്ങളുടെ വേറിട്ട പ്രതിഷേധം. സിനിമാപറമ്പ്– കൊട്ടാരക്കര പ്രധാന പാതയിൽ ഇടിഞ്ഞകുഴി ജംക്‌ഷനിൽ രാവിലെയാണ് സംഭവം. ബിജെപി പ്രതിനിധികളായ പോരുവഴി പഞ്ചായത്തംഗങ്ങൾ രാജേഷ് വരവിള, നിഖിൽ മനോഹർ, സ്മിത, നമ്പൂരേത്ത് തുളസീധരൻ പിള്ള, രാജേഷ് പുത്തൻപുര എന്നിവരാണ് ജലഅതോറിറ്റി ഉദ്യോഗസ്ഥരുടെ അലംഭാവത്തിൽ പ്രതിഷേധിച്ചത്. അൻപത് വർഷത്തോളം പഴക്കമുള്ള മൺപൈപ്പുകളാണ് റോഡിലൂടെ കടന്നു പോകുന്നത്. പമ്പിങ്ങിലെ മർദവ്യത്യാസം കാരണം പൈപ്പുകൾ പൊട്ടുന്നത് പതിവാണ്.
പരാതികൾ ഉയരുന്ന സാഹചര്യത്തിൽ പിവിസി പൈപ്പുകൾ സ്ഥാപിക്കാമെന്നു പറയുമെങ്കിലും ഇതുവരെ ഒന്നു നടന്നില്ല. വീണ്ടും പൈപ്പ് പൊട്ടിയതോടെ ദിവസങ്ങളായി ശുദ്ധജലം റോഡിലെ ചെളിയിൽ കലർന്നു ഒഴുകി പോവുകയാണ്. സമരത്തെ തുടർന്നു ജലഅതോറിറ്റി, പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ചർച്ച നടത്തി. മരാമത്ത് വകുപ്പിന്റെ അനുമതി വാങ്ങി പ്രധാന റോഡിലെ ഭൂഗർഭ പൈപ്പുകൾ മാറ്റി പിവിസി പൈപ്പുകൾ സ്ഥാപിക്കുമെന്നും ഇടറോഡുകളിൽ രണ്ട് ദിവസത്തിനുള്ളിൽ പൈപ്പുകൾ മാറുമെന്നും ഉറപ്പ് നൽകിയതോടെയാണ് സമരം അവസാനിച്ചത്. ബിജെപി പോരുവഴി പഞ്ചായത്ത് സമിതി പ്രസിഡന്റ് ടി.രഞ്ജു, സെക്രട്ടറി ബി.സനൽകുമാർ, മണ്ഡലം ട്രഷറർ വിനോദ്കുമാർ വിശ്വേശ്വരി എന്നിവർ ചർച്ചയിൽ പങ്കെടുത്തു.