ജില്ലാ സ്കൂള് കലോത്സവം: സംസ്കൃതോത്സവത്തിൽ പാരിപ്പള്ളി അമൃതയ്ക്ക് ഓവറോൾ
പാരിപ്പള്ളി ∙ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്എസ് വിഭാഗം സംസ്കൃതോത്സവത്തിൽ പാരിപ്പള്ളി അമൃത സ്കൂളിനു ഓവറോൾ ചാംപ്യൻഷിപ്. യുപി വിഭാഗം സംസ്കൃതോത്സവത്തിൽ രണ്ടാം സ്ഥാനവും നേടി. എച്ച്എസ് സംസ്കൃതം വിഭാഗത്തിൽ കൂടിയാട്ടം, പാഠകം, പ്രഭാഷണം തുടങ്ങി എട്ട് ഇനങ്ങളിൽ ഫസ്റ്റ് എ ഗ്രേഡ് നേടി. മത്സരിച്ച 14 ഇനങ്ങളിലും എ

പാരിപ്പള്ളി ∙ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്എസ് വിഭാഗം സംസ്കൃതോത്സവത്തിൽ പാരിപ്പള്ളി അമൃത സ്കൂളിനു ഓവറോൾ ചാംപ്യൻഷിപ്. യുപി വിഭാഗം സംസ്കൃതോത്സവത്തിൽ രണ്ടാം സ്ഥാനവും നേടി. എച്ച്എസ് സംസ്കൃതം വിഭാഗത്തിൽ കൂടിയാട്ടം, പാഠകം, പ്രഭാഷണം തുടങ്ങി എട്ട് ഇനങ്ങളിൽ ഫസ്റ്റ് എ ഗ്രേഡ് നേടി. മത്സരിച്ച 14 ഇനങ്ങളിലും എ ഗ്രേഡ് ലഭിച്ചു. 70 പോയിന്റോടെ ജില്ലയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി.
എച്ച്എസ് ജനറൽ വിഭാഗത്തിൽ 16 മത്സരങ്ങളിൽ അമൃതയിലെ കുട്ടികൾ പങ്കെടുത്തു. യക്ഷഗാനം, പഞ്ചവാദ്യം, മദ്ദളം, കാവ്യകേളി എന്നിവയ്ക്ക് ഫസ്റ്റ് എ ഗ്രേഡ് ലഭിച്ചു. ഇരുള നൃത്തം, ദേശഭക്തിഗാനം എന്നിവയ്ക്ക് യഥാക്രമം രണ്ട്, മൂന്ന് സ്ഥാനങ്ങളും, പങ്കെടുത്ത 16 ഇനങ്ങളിലും എ ഗ്രേഡ് നേടി.
എച്ച്എസ്എസ് വിഭാഗത്തിൽ മത്സരിച്ച 14 ഇനങ്ങളിൽ 13 നും എ ഗ്രേഡ് ലഭിച്ചു. ഇരുള നൃത്തം, കൂടിയാട്ടം, സംസ്കൃത പ്രസംഗം, കവിതാരചന എന്നിവയ്ക്ക് ഫസ്റ്റ് എ ഗ്രേഡും, പൂരക്കളി, പളിയ നൃത്തം എന്നിവയ്ക്ക് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ ലഭിച്ചു.