ബീച്ചിലെ അനധികൃത കടകൾ പൊളിച്ചുനീക്കി കോർപറേഷൻ
കൊല്ലം ∙ ബീച്ചിൽ പ്രവർത്തിച്ചിരുന്ന അനധികൃത കടകൾ കോർപറേഷൻ അധികൃതർ പൊളിച്ചു നീക്കി. ഇന്നലെ രാവിലെ കോർപറേഷൻ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലായിരുന്നു നടപടി. എടുത്തു മാറ്റാൻ കഴിയുന്ന കടകൾ ഉടമസ്ഥർക്ക് കൊണ്ടു പോകാനും അനുമതി നൽകിയതായി ഉദ്യോഗസ്ഥർ പറഞ്ഞു. ഒരു വിഭാഗം കച്ചവടക്കാരും നാട്ടുകാരും ചില

കൊല്ലം ∙ ബീച്ചിൽ പ്രവർത്തിച്ചിരുന്ന അനധികൃത കടകൾ കോർപറേഷൻ അധികൃതർ പൊളിച്ചു നീക്കി. ഇന്നലെ രാവിലെ കോർപറേഷൻ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലായിരുന്നു നടപടി. എടുത്തു മാറ്റാൻ കഴിയുന്ന കടകൾ ഉടമസ്ഥർക്ക് കൊണ്ടു പോകാനും അനുമതി നൽകിയതായി ഉദ്യോഗസ്ഥർ പറഞ്ഞു. ഒരു വിഭാഗം കച്ചവടക്കാരും നാട്ടുകാരും ചില രാഷ്ട്രീയ നേതാക്കളുംപ്രതിഷേധവുമായി രംഗത്തെത്തി. പൊലീസ് എത്തിയാണു സംഭവം നിയന്ത്രിച്ചത്.
യാതൊരു അനുമതിയും ഇല്ലാതെ ഉയരുന്ന ഷെഡുകൾ ബീച്ച് സന്ദർശിക്കുന്നവർക്കും ബുദ്ധിമുട്ടായതായി കോർപറേഷൻ അധികൃതർ പറഞ്ഞു. ആദ്യം ചെറിയ രീതിയിൽ ഷെഡ് നിർമിച്ചു തുടങ്ങുന്ന കടകൾ, പിന്നീടു വലുപ്പം കൂട്ടി ബീച്ചിന്റെ ഭൂരിഭാഗവും കയ്യേറുകയാണെന്ന് അധികൃതർ പറഞ്ഞു. വരും ദിവസങ്ങളിലും നടപടി തുടരുമെന്ന് കോർപറേഷൻ അധികൃതർ പറഞ്ഞു.