സംശയത്തെത്തുടർന്ന് അനിലയുടെ കാറിൽ ജിപിഎസ് ഘടിപ്പിച്ചു; ഡിക്കിയിൽ കയറിയിരുന്നു
കൊല്ലം ∙ ഭാര്യ അനിലയ്ക്കു മറ്റു പുരുഷന്മാരുമായി ബന്ധമുണ്ടെന്ന സംശയത്തെത്തുടർന്ന് അനിലയുടെ കാറിൽ ജിപിഎസ് (ഗ്ലോബൽ പൊസിഷനിങ് സിസ്റ്റം) ഘടിപ്പിച്ച ശേഷം അതു തന്റെ മൊബൈൽ ഫോണുമായി ബന്ധിപ്പിച്ചിരുന്നതായി പത്മരാജന്റെ മൊഴി. ഭാര്യയുടെ യാത്രകൾ കണ്ടുപിടിക്കാൻ അവരറിയാതെ ഒരിക്കൽ കാറിന്റെ ഡിക്കിയിൽ (ബൂട്ട്) കയറി
കൊല്ലം ∙ ഭാര്യ അനിലയ്ക്കു മറ്റു പുരുഷന്മാരുമായി ബന്ധമുണ്ടെന്ന സംശയത്തെത്തുടർന്ന് അനിലയുടെ കാറിൽ ജിപിഎസ് (ഗ്ലോബൽ പൊസിഷനിങ് സിസ്റ്റം) ഘടിപ്പിച്ച ശേഷം അതു തന്റെ മൊബൈൽ ഫോണുമായി ബന്ധിപ്പിച്ചിരുന്നതായി പത്മരാജന്റെ മൊഴി. ഭാര്യയുടെ യാത്രകൾ കണ്ടുപിടിക്കാൻ അവരറിയാതെ ഒരിക്കൽ കാറിന്റെ ഡിക്കിയിൽ (ബൂട്ട്) കയറി
കൊല്ലം ∙ ഭാര്യ അനിലയ്ക്കു മറ്റു പുരുഷന്മാരുമായി ബന്ധമുണ്ടെന്ന സംശയത്തെത്തുടർന്ന് അനിലയുടെ കാറിൽ ജിപിഎസ് (ഗ്ലോബൽ പൊസിഷനിങ് സിസ്റ്റം) ഘടിപ്പിച്ച ശേഷം അതു തന്റെ മൊബൈൽ ഫോണുമായി ബന്ധിപ്പിച്ചിരുന്നതായി പത്മരാജന്റെ മൊഴി. ഭാര്യയുടെ യാത്രകൾ കണ്ടുപിടിക്കാൻ അവരറിയാതെ ഒരിക്കൽ കാറിന്റെ ഡിക്കിയിൽ (ബൂട്ട്) കയറി
കൊല്ലം ∙ ഭാര്യ അനിലയ്ക്കു മറ്റു പുരുഷന്മാരുമായി ബന്ധമുണ്ടെന്ന സംശയത്തെത്തുടർന്ന് അനിലയുടെ കാറിൽ ജിപിഎസ് (ഗ്ലോബൽ പൊസിഷനിങ് സിസ്റ്റം) ഘടിപ്പിച്ച ശേഷം അതു തന്റെ മൊബൈൽ ഫോണുമായി ബന്ധിപ്പിച്ചിരുന്നതായി പത്മരാജന്റെ മൊഴി. ഭാര്യയുടെ യാത്രകൾ കണ്ടുപിടിക്കാൻ അവരറിയാതെ ഒരിക്കൽ കാറിന്റെ ഡിക്കിയിൽ (ബൂട്ട്) കയറി ഇരുന്നു ഒപ്പം യാത്ര ചെയ്തതായും പത്മരാജൻ പൊലീസിനു മൊഴി നൽകി.
അനിലയുടെ രഹസ്യബന്ധം സംശയിച്ചാണ് അനിലയുടെ കാറിൽ ജിപിഎസ് ഘടിപ്പിച്ചതെന്നു പത്മരാജൻ മൊഴി നൽകി. ഒരു ദിവസം ജിപിഎസ് നോക്കിയപ്പോൾ മകളെ സ്കൂളിൽ കൊണ്ടു വിട്ടതിനു ശേഷം 15 മിനിട്ട് എവിടെയോ തങ്ങിയതായി മനസ്സിലായി. അതു പരിശോധിക്കാൻ ഭാര്യ, മകളുമായി പോകുമ്പോൾ ആരുമറിയാതെ കാറിൽ ഡിക്കിയിൽ കയറിയിരുന്നു. താനറിയാതെ മകൾക്കു മൊബൈൽ ഫോൺ വാങ്ങി നൽകിയെന്നും ഭാര്യയ്ക്കു മറ്റൊരാളുമായി ബന്ധമുണ്ടെന്നും അവരുടെ സംഭാഷണത്തിൽ നിന്ന് അപ്പോഴാണു മനസ്സിലായതെന്നും മൊഴിയിൽ പറയുന്നു.
ഇതേച്ചൊല്ലി അനിലയുമായി വാക്കുതർക്കമുണ്ടായി. ഭാര്യ സംസാരിച്ചയാളുടെ ഫോൺ നമ്പർ വാങ്ങി വിളിച്ചപ്പോഴാണ് അതു ഹനീഷ് ലാൽ ആണെന്നു മനസ്സിലായത്. 2 വർഷം മുൻപ് സ്വകാര്യ ആശുപത്രിയിൽ വച്ചു കണ്ട പരിചയമാണെന്നായിരുന്നു അനിലയുടെ മറുപടി. അടുത്തിടെ കടപ്പാക്കട നായേഴ്സ് ആശുപത്രിക്കു സമീപം അനില ബേക്കറി തുടങ്ങിയപ്പോഴാണ് അതിന്റെ സാമ്പത്തിക പങ്കാളി എന്ന നിലയിൽ ഹനീഷ് ലാലിനെ വീണ്ടും കാണുന്നതെന്നും കട തുടങ്ങുന്ന സമയത്തു പാർട്നർഷിപ് ഉള്ള വിവരം അനില പറഞ്ഞിരുന്നില്ലെന്നും പത്മരാജൻ മൊഴി നൽകി.
പത്മരാജന്റെ ആദ്യ ഭാര്യ ഉഷ 2003 ൽ ഗർഭിണിയായിരിക്കെ അസുഖം മൂലമാണു മരിച്ചത്. അടുത്ത വർഷം വീടിനടുത്തു താമസിക്കുകയായിരുന്ന അനിലയെ വിവാഹം ചെയ്യുകയായിരുന്നു.
കേറ്ററിങ്ങിന്റെ പണക്കണക്കുകളിൽ തുടങ്ങിയ തർക്കം
കൊല്ലം∙ 10 വർഷം മുൻപ് ആരംഭിച്ച വിനായക കേറ്ററിങ് സെന്ററിലൂടെയാണ് പത്മരാജന്റെയും അനിലയുടെയും ജീവിതം മെച്ചപ്പെട്ടു തുടങ്ങിയത്. നല്ല രീതിയിൽ ഇതിന്റെ പ്രവർത്തനം നടന്നു വരവേ കേറ്ററിങ് സെന്ററിന്റെ സാമ്പത്തിക കണക്കുകൾ നോക്കുന്ന ചുമതല പൂർണമായും അനിലയ്ക്ക് പത്മരാജൻ നൽകി. പിന്നീടാണ് സാമ്പത്തിക ഇടപാടുകളിലെ പൊരുത്തക്കേടുകൾ നിഴലിച്ചു തുടങ്ങിയത്.
പിന്നാലെ സംശയങ്ങളും ഉടലെടുത്തു. പണം പൂർണമായും കൈകാര്യം ചെയ്യുന്നത് അനിലയുടെ നിയന്ത്രണത്തിലായതോടെ ഇരുവരും തമ്മിലുള്ള വാക്കേറ്റം വലിയ തർക്കങ്ങളിലേക്കും കടന്നു. പത്മരാജൻ ഒരിക്കൽ പെട്രോൾ വാങ്ങി വീട്ടിൽ കൊണ്ടു വന്നു സ്വയം ദേഹത്തൊഴിച്ച് ആത്മഹത്യയ്ക്കുള്ള ശ്രമം നടത്തുന്ന സാഹചര്യവും ഉണ്ടായതായി ബന്ധുക്കൾ പറയുന്നു. അനിലയുടെയും പത്മരാജന്റെയും കുടുംബ ബന്ധത്തിൽ വിള്ളൽ വരുത്താൻ ഉണ്ടായ പ്രധാന കാരണങ്ങളിൽ ഒന്ന് സാമ്പത്തിക വിഷയം തന്നെയാണെന്നു നാട്ടുകാരും പറയുന്നു.
പത്മരാജൻ സ്റ്റേഷനിൽ സാജനോടു പറഞ്ഞത്
കൊല്ലം∙ ‘മൊബൈൽ ഫോൺ അധികം ഉപയോഗിക്കരുതെന്ന് മകളോട് പറയണം. വീട്ടിലെ അലമാരയിൽ 20,000 രൂപ ഇരിപ്പുണ്ട്. കടയിൽ നിന്ന് 50,000 രൂപ ലഭിക്കാനുണ്ട്. ഇതു രണ്ടും ചേർത്തു കല്യാണ ആവശ്യത്തിന് ഭക്ഷണം നൽകാൻ അഡ്വാൻസ് നൽകിയ വീട്ടുകാർക്ക് മടക്കി നൽകണം. അവർ പാവങ്ങളാണ്’. പഞ്ചായത്ത് അംഗം ആർ.സാജനെ പൊലീസ് സ്റ്റേഷനിൽ കണ്ടപ്പോൾ കേറ്ററിങ് സ്ഥാപനം നടത്തുന്ന പ്രതി പത്മരാജൻ പറഞ്ഞു.
മകളെ തന്റെ സഹോദരങ്ങൾ സംരക്ഷിക്കും. എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ സഹായിക്കണമെന്നും സാജനോട് പറഞ്ഞു. പത്മരാജനും ഭാര്യയും തമ്മിൽ തർക്കമുണ്ടാകുമ്പോൾ മധ്യസ്ഥത വഹിച്ചിരുന്നത് സാജനാണ്. ബേക്കറി തുടങ്ങിയതുമായി ബന്ധപ്പെട്ട സാമ്പത്തിക തർക്കത്തിലും സാജൻ ആയിരുന്നു ഒത്തുതീർപ്പുണ്ടാക്കിയത്.
അനിലയ്ക്കൊപ്പം കാറിൽ ആര്; കണക്കുകൂട്ടൽ തെറ്റി
കൊല്ലം ∙ ഭാര്യയെയും സുഹൃത്തിനെയും കൊലപ്പെടുത്തുന്നതിനു കൃത്യമായ ആസൂത്രണമാണു പ്രതി പത്മരാജൻ നടത്തിയത്. ആൺസുഹൃത്തും അനിലയോടൊപ്പം കാറിൽ ഉണ്ടാകുമെന്ന കണക്കുകൂട്ടൽ മാത്രമാണ് പത്മരാജനു തെറ്റിയത്. സംഭവ ദിവസം വൈകിട്ട് 5 മണിയോടെ കൊട്ടിയത്തെ പമ്പിൽ നിന്നു വെളുത്ത കന്നാസിൽ 300 രൂപയ്ക്കു പത്മരാജൻ പെട്രോൾ വാങ്ങി. വാനിൽ 200 രൂപയ്ക്കും അടിച്ചു. വീട്ടിൽ മടങ്ങിയെത്തി കന്നാസിൽ നിന്നു പെട്രോൾ സ്റ്റീൽ തൊട്ടിയിലേക്കു മാറ്റിയ ശേഷം വാനിന്റെ ഇടതു സീറ്റിൽ വച്ചു. പിന്നീട് മകളെയും കൂട്ടി ഹോട്ടലിൽ പോയി പൊറോട്ടയും ചിക്കനും വാങ്ങി. മകൾക്കും അമ്മായിയമ്മയ്ക്കുമൊപ്പം അതു കഴിച്ചു.
രാത്രി ഏഴേമുക്കാലോടെ വാനിൽ നായേഴ്സ് ജംക്‌ഷനു സമീപത്തെ അനിലയുടെ ബേക്കറിക്കു സമീപം അവർ കാണാത്ത വിധം പാർക്ക് ചെയ്തു. എട്ടരയോടെ ബേക്കറി പൂട്ടി അനില കാറിൽ കയറിയപ്പോൾ ഹനീഷ് ലാലും ഒപ്പം കയറിയെന്നു കരുതി. അവർ കാണാതെ പിന്തുടർന്നു. ചെമ്മാൻമുക്കിലെത്തിയപ്പോഴാണ് സ്കൂട്ടറിൽ ഹനീഷ് ലാൽ വിമല ഹൃദയസ്കൂൾ റോഡിലേക്കു തിരിയുന്നതു കണ്ടത്. ഈ സമയം അനില കാറിന്റെ വേഗം കുറച്ചു. നിമിഷങ്ങൾക്കകം പത്മരാജൻ വാൻ കാറിൽ ഇടിച്ചു നിർത്തി. കാറിന്റെ തുറന്നു കിടന്ന ഗ്ലാസിനുള്ളിലൂടെ പെട്രോൾ ഒഴിച്ചു.
ഒട്ടും കൂസലില്ലാതെ എല്ലാം വിവരിച്ച് പ്രതി
കൊല്ലം∙ വാഹനം തടഞ്ഞുനിർത്തി ഭാര്യയെ പെട്രോൾ ഒഴിച്ചു കത്തിച്ചു കൊലപ്പെടുത്തിയ കേസിൽ കൂസലില്ലാതെ പ്രതി പത്മരാജൻ സംഭവം വിവരിച്ചു. ചെമ്മാൻമുക്കിനു സമീപം സംഭവ സ്ഥലത്തു തെളിവെടുപ്പിനു എത്തിച്ചപ്പോൾ പ്രതിയെ കാണാൻ നാട്ടുകാരും തടിച്ചുകൂടി. പെട്രോൾ കൊണ്ടുവന്ന പാത്രം ഉൾപ്പെടെ ചൂണ്ടികാട്ടി. മുഖം മറയ്ക്കാനോ ക്യാമറയ്ക്ക് മുന്നിൽ നിന്നോ ഒഴിഞ്ഞു മാറാനോ ശ്രമിച്ചില്ല. കുറ്റം സമ്മതിച്ചെങ്കിലും കുറ്റബോധം പ്രകടിപ്പിക്കുന്നില്ല.
അപ്പോഴത്തെ മാനസികാവസ്ഥയിൽ ചെയ്തു പോയതാണെന്നും മകളെ കുറിച്ചു ആലോചിക്കുമ്പോൾ ഇപ്പോൾ കുറ്റബോധം തോന്നുന്നുവെന്നും ചോദ്യം ചെയ്യലിനിടെ പത്മരാജൻ പോലീസിനോട് പറഞ്ഞു. ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ ബന്ധുക്കളും മറ്റും പ്രതിയെ കാണാനെത്തിയിരുന്നു.