'വളവിൽ വെട്ടിച്ചാൽ നടുവെട്ടും'; കാങ്കത്തുമുക്കിൽ യാത്രക്കാരെ വീഴ്ത്തും വാരിക്കുഴികൾ
കൊല്ലം ∙ വളവിൽ വെട്ടിച്ചാൽ നടുവെട്ടും...ഇതാണ് മാസങ്ങളായി കൊല്ലം കാങ്കത്തുമുക്ക് ജംക്‌ഷനിലെ സ്ഥിതി. മൂന്നുകൂടുന്ന വഴിയിലെ ആൽമരത്തിനോടു ചേർന്നാണ് ആളെ വീഴ്ത്തുന്ന കുഴികൾ. നഗരത്തിലെ ഈ പ്രധാന പാതയിൽ വളവിലാണ് റോഡ് പൂർണമായും തകർന്നു വലിയ കുഴികൾ രൂപപ്പെട്ടിരിക്കുന്നത്. കുഴിയിൽ വീഴുന്നവരെ എഴുന്നേൽപിക്കലും

കൊല്ലം ∙ വളവിൽ വെട്ടിച്ചാൽ നടുവെട്ടും...ഇതാണ് മാസങ്ങളായി കൊല്ലം കാങ്കത്തുമുക്ക് ജംക്‌ഷനിലെ സ്ഥിതി. മൂന്നുകൂടുന്ന വഴിയിലെ ആൽമരത്തിനോടു ചേർന്നാണ് ആളെ വീഴ്ത്തുന്ന കുഴികൾ. നഗരത്തിലെ ഈ പ്രധാന പാതയിൽ വളവിലാണ് റോഡ് പൂർണമായും തകർന്നു വലിയ കുഴികൾ രൂപപ്പെട്ടിരിക്കുന്നത്. കുഴിയിൽ വീഴുന്നവരെ എഴുന്നേൽപിക്കലും അവരെ ആശുപത്രിയിലെത്തിക്കലുമാണ് തങ്ങളുടെ ഇപ്പോഴത്തെ പ്രധാന തൊഴിലെന്നാണ് ഓട്ടോ ഡ്രൈവർമാർ പറയുന്നത്.
പല പ്രാവശ്യമായി കുഴി മൂടിയെങ്കിലും പണിക്കുപിന്നാലെ ‘വഴി പിന്നെയും പണിയാകും.’ പലപ്പോഴും കുഴിയിൽ വീഴുന്ന വാഹനങ്ങൾ തങ്ങളുടെ ഓട്ടോയിൽ ഇടിച്ച് ഓട്ടോയുടെ മുൻഭാഗം തകരാറുണ്ടെന്നും ഡ്രൈവർമാർ പറഞ്ഞു. മഴക്കാലമായാൽ കുഴികളിൽ വെള്ളവും കെട്ടിനിൽക്കും. ജംക്‌ഷനിൽ ആൽമരത്തിന്റെ മറവുള്ളതിനാൽ പലപ്പോഴും വശങ്ങളിൽ നിന്നു പ്രധാനവഴിയിലേക്ക് വാഹനങ്ങളെത്തുന്നത് കാണാറില്ല. അമിതവേഗത്തിലെത്തുന്ന വാഹനങ്ങൾ കുഴിയിൽപ്പെടുന്നതോടെ ഇത്തരത്തിൽ വശത്തുനിന്നെത്തുന്ന വാഹനങ്ങളുമായി കൂട്ടിയിടിക്കുന്നു. ഇരുചക്ര വാഹനയാത്രക്കാരാണ് അപകടത്തിൽപെടുന്നവരിൽ ഏറെയും.