എംസി റോഡിൽ വ്യാപക കയ്യേറ്റം; സർക്കാർ ഭൂമി കാണാനില്ല !
കൊട്ടാരക്കര∙ നാല് വരിപാതയാക്കി ഉയർത്താൻ ലക്ഷ്യമിടുന്ന എംസി റോഡിൽ വ്യാപക കയ്യേറ്റമെന്ന് പരാതി. ഏനാത്ത് മുതൽ വാളകം വരെ ഇരുപതിലേറെ സ്ഥലങ്ങളിലാണ് കയ്യേറ്റം. അതിർത്തി നിശ്ചയിച്ച് സർക്കാർ സ്ഥാപിച്ച സർവേക്കല്ലുകൾ നില നിൽക്കെയാണ് കയ്യേറ്റം. വാളകത്തെ താൽക്കാലിക വില്ലേജ് ഓഫിസിന് മുന്നിലും കയ്യേറ്റം

കൊട്ടാരക്കര∙ നാല് വരിപാതയാക്കി ഉയർത്താൻ ലക്ഷ്യമിടുന്ന എംസി റോഡിൽ വ്യാപക കയ്യേറ്റമെന്ന് പരാതി. ഏനാത്ത് മുതൽ വാളകം വരെ ഇരുപതിലേറെ സ്ഥലങ്ങളിലാണ് കയ്യേറ്റം. അതിർത്തി നിശ്ചയിച്ച് സർക്കാർ സ്ഥാപിച്ച സർവേക്കല്ലുകൾ നില നിൽക്കെയാണ് കയ്യേറ്റം. വാളകത്തെ താൽക്കാലിക വില്ലേജ് ഓഫിസിന് മുന്നിലും കയ്യേറ്റം വ്യാപകമാണ്. ഇവിടെ കയ്യേറ്റം മൂലമുണ്ടായ സ്ഥലപരിമിതിയെ തുടർന്നുണ്ടായ അപകടങ്ങളിൽ മൂന്ന് പേർ മരിച്ചു.
എതിരെ വരുന്ന വാഹനങ്ങൾ കാണാൻ കഴിയാത്ത വിധം കയ്യേറ്റം വ്യാപകമാണെന്ന് നാട്ടുകാർ പറയുന്നു. എംസി റോഡിൽ അഞ്ചേക്കറോളം സ്ഥലം കയ്യേറിയതായി കെഎസ്ടിപി നേരത്തേ നടത്തിയ സർവേയിൽ കണ്ടെത്തിയിരുന്നു. ഇവ തിരികെ പിടിക്കുമെന്ന പ്രഖ്യാപനം എങ്ങും എത്തിയില്ല.ഇതിനിടെയാണ് കൂടുതൽ സ്ഥലങ്ങൾ കയ്യേറുന്നത്. നാലുവരിപ്പാത വികസനത്തിന്റെ ഭാഗമായി വാളകത്തെ 33 കെവി സബ് സ്റ്റേഷൻ പോലും വേണ്ടെന്ന് സർക്കാർ നിലപാട് സ്വീകരിച്ചിരുന്നു. നാല് വരി പാത വികസനവും എങ്ങുമെത്തിയിട്ടില്ല.
കുന്നുകൾ നിലം പൊത്തി
എംസി റോഡരികിൽ തല ഉയർത്തി നിന്ന കുന്നുകളെല്ലാം മണ്ണ് മാഫിയ ഇടിച്ച് നിരത്തി. വീട് നിർമാണ നിയമത്തിന്റെ മറവിലാണ് നടപടി. മിക്കയിടത്തും വീടുകൾ ഉയർന്നിട്ടില്ല. മണ്ണെടുക്കൽ നിയമം ശക്തമായതോടെ അനധികൃതമായാണ് ഇപ്പോഴത്തെ നടപടികൾ. രാത്രിയിൽ നിലം നികത്തലാണ് പ്രധാന പരിപാടി.
കാണാനില്ല സർക്കാർ ഭൂമി
വാളകം വില്ലേജിൽ 13 പാവപ്പെട്ടവർക്കായി സർക്കാർ പതിച്ച് നൽകിയ ഒന്നര ഏക്കറോളം ഭൂമി അന്യരുടെ പക്കലെന്ന് റിപ്പോർട്ട് ലഭിച്ചിട്ടും നടപടി സ്വീകരിക്കാതെ അധികൃതർ. എംസി റോഡിനു സമീപത്ത് കോടികൾ വില ലഭിക്കുന്ന ഭൂമിയാണ് സ്വകാര്യ വ്യക്തികൾ കൈവശപ്പെടുത്തിയത്. പൊലീസ് സ്റ്റേഷൻ ഉൾപ്പെടെ ഉമ്മന്നൂർ പഞ്ചായത്തിലെ ഒട്ടേറെ സർക്കാർ സ്ഥാപനങ്ങൾ വാടകക്കെട്ടിടത്തിൽ കഴിയുമ്പോഴാണ് നിയമലംഘനം. 1.350 ഏക്കർ സ്ഥലമാണ് പട്ടയ ഭൂമിയിലുള്ളത്.
അഴിമതിക്കാരെ നിയമിച്ചാൽ ചെറുക്കും
കൊട്ടാരക്കര∙ കുറ്റക്കാരെന്ന് വിജിലൻസ് കണ്ടെത്തി സ്ഥലം മാറ്റിയ റവന്യു ഉദ്യോഗസ്ഥർക്ക് പകരം അഴിമതിക്കാരെ നിയമിക്കാനുള്ള നീക്കത്തെ ചെറുക്കുമെന്ന് പരിസ്ഥിതി പ്രവർത്തകർ. അഴിമതി ആരോപണം നേരിട്ടവരെ അയൽ താലൂക്കുകളിലേക്ക് സ്ഥലം മാറ്റി ജനങ്ങളുടെ കണ്ണിൽ പൊടിയിടാമെന്നാണ് അധികൃതർ കരുതുന്നതെങ്കിൽ അതിന് വലിയ വില നൽകേണ്ടിവരുമെന്ന് കൊല്ലം ജില്ലാ പരിസ്ഥിതി സംരക്ഷണ ഏകോപനസമിതി മുന്നറിയിപ്പ് നൽകി. എംസി റോഡ് വശത്തെ കുന്നുകൾ ഇടിച്ചു നിരത്താൻ കൂട്ടു നിന്ന ഉദ്യോഗസ്ഥർക്ക് എതിരെ നടപടി വേണം.
പാറ,മണ്ണ്,റിയൽ എസ്റ്റേറ്റ് മാഫിയയിൽ നിന്ന് മാസപ്പടിയും മറ്റ് ആനുകൂല്യങ്ങളും പറ്റുന്നവരാണ് ഇവർ. താലൂക്കിലെ വയലുകൾ മിക്കവയും റിയൽ എസ്റ്റേറ്റ് മാഫിയ സ്വന്തമാക്കിക്കഴിഞ്ഞു. കുന്നുകൾ ഇടിച്ചു നിരത്തിയിട്ടും ഒരു നടപടിയും ഉണ്ടാകാത്തത് അഴിമതിക്കാരായ ഉദ്യോഗസ്ഥർക്ക് വലിയ പ്രോത്സാഹനമാണ്. തുടർച്ചയായ പരാതികളിൽ വിജിലൻസ് നടത്തിയ അന്വേഷണത്തിൽ ക്രമക്കേടുകളും അഴിമതികളും കണ്ടെത്തിയിട്ടും കുറ്റക്കാരുടെ മേൽ ശിക്ഷാനടപടി കൈക്കൊണ്ടില്ല.കൊട്ടാരക്കര താലൂക്കിൽ സത്യസന്ധരായ ഉദ്യോഗസ്ഥരെ നിയമിക്കണമെന്ന് കൊല്ലം ജില്ലാ പരിസ്ഥിതി സംരക്ഷണ ഏകോപനസമിതി ചെയർമാൻ ടി.കെ വിനോദൻ, ജന.കൺവീനർ വി.കെ സന്തോഷ് കുമാർ എന്നിവർ ആവശ്യപ്പെട്ടു.