കൊല്ലം –തിരുമംഗലം ദേശീയപാത: അപകടരഹിതമാക്കാൻ ഇനിയും നടപടിയില്ല
പുനലൂർ ∙ മണ്ഡലകാലം തുടങ്ങി 21 ദിവസമായിട്ടും കൊല്ലം –തിരുമംഗലം ദേശീയപാത അപകടരഹിതമാക്കാൻ നാഷനൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെയും ദുരന്തനിവാരണ സമിതിയുടെയും ഭാഗത്ത് നിന്നും ഒരുനടപടിയും ഇല്ലെന്ന് ആക്ഷേപം. സംസ്ഥാനാന്തര പാതയായ ഇതുവഴിയാണ് തെക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ള തീർഥാടകർ പുനലൂർ– പത്തനംതിട്ട വഴി

പുനലൂർ ∙ മണ്ഡലകാലം തുടങ്ങി 21 ദിവസമായിട്ടും കൊല്ലം –തിരുമംഗലം ദേശീയപാത അപകടരഹിതമാക്കാൻ നാഷനൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെയും ദുരന്തനിവാരണ സമിതിയുടെയും ഭാഗത്ത് നിന്നും ഒരുനടപടിയും ഇല്ലെന്ന് ആക്ഷേപം. സംസ്ഥാനാന്തര പാതയായ ഇതുവഴിയാണ് തെക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ള തീർഥാടകർ പുനലൂർ– പത്തനംതിട്ട വഴി ശബരിമലയ്ക്ക് പോകുന്നത്.
വടക്കൻ ജില്ലകൾ വഴി ശബരിമലയിൽ എത്തി ദർശനം കഴിഞ്ഞശേഷം പുനലൂർ താലൂക്കിലെ മൂന്ന് ശാസ്താ ക്ഷേത്രങ്ങൾ സന്ദർശിക്കുന്നതിനായി തീർഥാടകർ സഞ്ചരിക്കുന്നതും ഇതുവഴിയാണ്. കഴിഞ്ഞദിവസം പുലർച്ചെ ആര്യങ്കാവിൽ അയ്യപ്പ വാഹനം അപകടത്തിൽ പെട്ട് ഒരു തീർഥാടകൻ മരിക്കുകയും ഒട്ടേറെ പേർക്ക് പരുക്കേൽക്കുകയും ചെയ്ത സംഭവം ഉണ്ടായിട്ടും സുരക്ഷയുടെ കാര്യത്തിൽ അനക്കമില്ല.
വാളക്കോട് വലിയ വളവിൽ കലുങ്കിനടുത്തെ വലിയ കുഴിക്ക് സമീപത്തു കൂടി വാഹനം കടന്നുപോകുന്നതു തന്നെ ഭയപ്പെടുത്തുന്ന കാഴ്ചയാണ്. ഡ്രൈവിങ്ങിൽ അൽപം അശ്രദ്ധ ഉണ്ടായാൽ വാഹനം 30 അടിയോളം താഴ്ചയുള്ള ഭാഗത്തേക്കു മറിയും. ഇവിടുത്തെ തകർന്ന ക്രാഷ് ബാരിയർ പുനഃസ്ഥാപിക്കുന്നതിന് നടപടി ഉണ്ടായില്ല.
പൈപ്പ് പൊട്ടലിനെത്തുടർന്ന് മുൻപ് ഈ വളവിൽ റോഡിൽ കുഴികൾ രൂപപ്പെട്ട് വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു. ഈ പ്രശ്നം പരിഹരിക്കുന്നതിന് 50 മീറ്ററോളം ദൂരത്തിൽ 4 വർഷം മുൻപ് ഇന്റർ ലോക്ക് ടൈലുകൾ പാകി ബലപ്പെടുത്തി. അപ്പോഴും സംരക്ഷണഭിത്തി നിർമിക്കുന്നതിനോ താൽക്കാലികമായി കാഷ് ബാരിയർ സ്ഥാപിക്കുന്നതിനോ അപായ സൂചനാ ബോർഡുകൾ സ്ഥാപിക്കുന്നതിനോ നടപടി ഉണ്ടായില്ല.
വാളക്കോട് വലിയ വളവിന് സമീപം ഉണ്ടായ വാഹനാപകടത്തിൽ മലയാള മനോരമ ഏജന്റും സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറിയുമായ പ്രകാശ് മരണമടഞ്ഞിരുന്നു. പോയ വർഷങ്ങളിൽ ഒട്ടേറെ വാഹനാപകടങ്ങളാണ് ഇവിടെ ഉണ്ടായിട്ടുള്ളത്.
ദേശീയപാതയിൽ ടിപ്പർ ലോറികളുടെ വേഗം നിയന്ത്രിക്കുന്നതിനും നടപടിയില്ല. ഇറക്കംമുള്ള ഭാഗങ്ങളിൽ ഇന്ധനം ലാഭിക്കുന്നതിനായി ന്യൂട്രലായി ടിപ്പർ ലോറികൾ പോകുമ്പോൾ പെട്ടെന്ന് നിയന്ത്രണ വിധേയമാക്കാൻ സാധിക്കാത്തതിനാൽ ഉണ്ടായ നിരവധി അപകടങ്ങളുടെ പട്ടികയാണ് ഉള്ളത്. രണ്ടുവർഷം മുൻപ് കലയനാട് വലിയ വളവിൽ പ്ലാച്ചേരി സ്വദേശികളായ ദമ്പതികൾ മരണമടഞ്ഞതും ടിപ്പർ ഇടിച്ചുണ്ടായ അപകടം മൂലമാണ്. റോഡിന്റെ വശത്തെ മണ്ണ് ഒലിച്ചു പോയതുമൂലം രൂപപ്പെട്ട കുഴികൾ ഉയർത്തുന്ന അപകട ഭീഷണികൾ വേറെ.
കൊല്ലം-തിരുമംഗലം ദേശീയപാതയിൽ തമിഴ്നാട് അതിർത്തിയായ കോട്ടവാസൽ വരെയുള്ള 36 കിലോമീറ്റർ ദൂരത്തിൽ സുരക്ഷാ സംവിധാനങ്ങളൊരുക്കാൻ നേരത്തെ സമർപ്പിച്ച സ്ഥാപിക്കാൻ 1.81 കോടി രൂപ പദ്ധതി ടെൻഡറിലേക്ക് കടക്കുകയാണെങ്കിലും ഈ തീർഥാടന കാലത്തെ യാത്രാ ദുരിതം അകറ്റാൻ ഈ പദ്ധതികൊണ്ട് ഗുണം ഉണ്ടാകില്ല.
സുരക്ഷാ പരിശോധന നടത്തും
കൊല്ലം∙ ആര്യങ്കാവിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട പശ്ചാത്തലത്തിൽ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് റോഡ് സുരക്ഷാ പരിശോധന നടത്താൻ ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗം തീരുമാനിച്ചു. ഈ പരിശോധനയിലൂടെ അപകട സാധ്യതകളും ക്രമീകരണങ്ങളിലെ പോരായ്മകളും കണ്ടെത്തി അടിയന്തര പരിഹാര നടപടികൾ സ്വീകരിക്കുമെന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ച എഡിഎം ജി.നിർമൽ കുമാർ പറഞ്ഞു. പൊലീസ്, എക്‌സൈസ്, മോട്ടർ വാഹന വകുപ്പുകൾ രാത്രികാല പട്രോളിങ് ശക്തമാക്കും. സുഗമമായ ഗതാഗതത്തെ ബാധിക്കുന്ന തടസ്സങ്ങളുണ്ടെങ്കിൽ നീക്കം ചെയ്യും. പുനലൂർ ആർഡിഒ ജി.സുരേഷ് ബാബുവും വിവിധ വകുപ്പുകളുടെ ഉദ്യോഗസ്ഥരും പങ്കെടുത്തു.