മലയോരത്ത് കണ്ണീരുറവ: ആനയും മയിലും കുരങ്ങും കാട്ടുപന്നികളും എല്ലാം കൂടി കാടിറങ്ങുന്നു
കൃഷി ഇന്നു പലവിധ പോരാട്ടങ്ങൾ കൂടിച്ചേർന്നതാണു കിഴക്കൻ മേഖലയിലെ മലയോര ജനതയ്ക്ക്. അവസരങ്ങൾക്കൊത്ത് ഉയരാനും പ്രതിസന്ധികളെ നേരിടാനും തലമുറകളിലൂടെ പഠിച്ച പാഠങ്ങളെല്ലാം പിഴയ്ക്കുകയാണ്. ഇടവിട്ട് എത്താറുള്ള കിഴക്കൻ മഴയും വീശിയടിച്ച കാറ്റും ബാക്കിവയ്ക്കുന്ന വിളകൾക്കു മേലെ എല്ലാ പരിധിയും വിട്ടാണു
കൃഷി ഇന്നു പലവിധ പോരാട്ടങ്ങൾ കൂടിച്ചേർന്നതാണു കിഴക്കൻ മേഖലയിലെ മലയോര ജനതയ്ക്ക്. അവസരങ്ങൾക്കൊത്ത് ഉയരാനും പ്രതിസന്ധികളെ നേരിടാനും തലമുറകളിലൂടെ പഠിച്ച പാഠങ്ങളെല്ലാം പിഴയ്ക്കുകയാണ്. ഇടവിട്ട് എത്താറുള്ള കിഴക്കൻ മഴയും വീശിയടിച്ച കാറ്റും ബാക്കിവയ്ക്കുന്ന വിളകൾക്കു മേലെ എല്ലാ പരിധിയും വിട്ടാണു
കൃഷി ഇന്നു പലവിധ പോരാട്ടങ്ങൾ കൂടിച്ചേർന്നതാണു കിഴക്കൻ മേഖലയിലെ മലയോര ജനതയ്ക്ക്. അവസരങ്ങൾക്കൊത്ത് ഉയരാനും പ്രതിസന്ധികളെ നേരിടാനും തലമുറകളിലൂടെ പഠിച്ച പാഠങ്ങളെല്ലാം പിഴയ്ക്കുകയാണ്. ഇടവിട്ട് എത്താറുള്ള കിഴക്കൻ മഴയും വീശിയടിച്ച കാറ്റും ബാക്കിവയ്ക്കുന്ന വിളകൾക്കു മേലെ എല്ലാ പരിധിയും വിട്ടാണു
കൃഷി ഇന്നു പലവിധ പോരാട്ടങ്ങൾ കൂടിച്ചേർന്നതാണു കിഴക്കൻ മേഖലയിലെ മലയോര ജനതയ്ക്ക്. അവസരങ്ങൾക്കൊത്ത് ഉയരാനും പ്രതിസന്ധികളെ നേരിടാനും തലമുറകളിലൂടെ പഠിച്ച പാഠങ്ങളെല്ലാം പിഴയ്ക്കുകയാണ്. ഇടവിട്ട് എത്താറുള്ള കിഴക്കൻ മഴയും വീശിയടിച്ച കാറ്റും ബാക്കിവയ്ക്കുന്ന വിളകൾക്കു മേലെ എല്ലാ പരിധിയും വിട്ടാണു വന്യജീവികളുടെ കടന്നുകയറ്റം.
മേലാദായവും കീഴാദായവും എടുക്കാൻ കഴിയാത്ത ദുർഘടമായ പ്രതിസന്ധിയിലൂടെയാണു കർഷകരോരുത്തരും കടന്നു പോകുന്നത്. നാളികേരം, വാഴ, ചക്ക, മാങ്ങ, കുരുമുളക്, ഇതര ഫലങ്ങൾ എന്നിവയെല്ലാം കുരങ്ങന്റെയും മലയണ്ണാന്റെയും കണ്ണിൽപെട്ടാൽ കിട്ടില്ല. കീഴാദായം കിട്ടുന്ന, പറമ്പിലെ കൃഷിക്കു പന്നികളാണു പ്രധാന ഭീഷണി. വനത്തോട് അടുത്ത പ്രദേശങ്ങളെങ്കിൽ ആനയും മ്ലാവും കാട്ടുപോത്തും കൃഷി നശിപ്പിക്കാനായിറങ്ങും.
പച്ചക്കറി, പൂവ് തുടങ്ങിയവ ചവിട്ടിയൊടിച്ചു കളയുന്നതേറെയും മയിലുകളാണ്. കാന്താരിയടക്കമുള്ള മുളകുകൾ കായ്‌ച്ചാൽ ഉടൻ കൊത്തിത്തിന്നും. താരതമ്യേന ശല്യം കുറവ് റബറിനോടു മാത്രം. അധ്വാനത്തിന്റെ വിളവെടുക്കുന്നതു കാട്ടുമൃഗങ്ങളെന്ന നിലയിലേക്കു കാര്യങ്ങൾ മാറിയതോടെ പലരും കൃഷി വിട്ടു.
ജീവനെടുത്ത് കാട്ടാന
കാട്ടാന തുമ്പിക്കൈ കൊണ്ട് അടിച്ചതിനെത്തുടർന്ന് ഒന്നരമാസത്തിലേറെക്കാലം ചികിത്സയിലായിരുന്ന ചേനഗിരി 8 ഏക്കർ പത്മ വിലാസത്തിൽ തങ്കയ്യ (65) യുടെ മരണം മേഖലയിലെ വന്യജീവി സാന്നിധ്യം മനുഷ്യജീവന് എത്ര വലിയ ഭീഷണിയായി എന്നതിന്റെ ഞെട്ടിക്കുന്ന ഒരു ഉദാഹരണം മാത്രമാണ്. ഇക്കഴിഞ്ഞ ഒക്ടോബർ 19ന് എന്നത്തേയും പോലെ സമീപത്തെ തോട്ടത്തിൽ ടാപ്പിങ്ങിനിറങ്ങിയതായിരുന്നു തങ്കയ്യ. രാവിലെ എട്ടരയോടെ പിന്നിലൂടെ എത്തിയ കാട്ടാന തുമ്പിക്കൈ കൊണ്ടു അടിച്ചു തെറിപ്പിക്കുകയായിരുന്നു.
തെറിച്ചുവീണപ്പോൾ കുത്താനായി കൊമ്പൻ പാഞ്ഞെടുത്തെങ്കിലും ഒഴിഞ്ഞു മാറി. ഒപ്പം ഉണ്ടായിരുന്നവർ ബഹളം കൂട്ടി ആനയെ ഓടിച്ച ശേഷം തങ്കയ്യയെ ആദ്യം പുനലൂർ ഗവ. താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ വാരിയല്ലിനടക്കം പരുക്കുകൾ ഗുരുതരമായിരുന്നതിനാൽ പിന്നീട് തിരുവനന്തപുരം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. ഡിസംബർ ആറിനായിരുന്നു മരണം. വനംവകുപ്പിന്റെ 50,000 രൂപ ചികിത്സാ സഹായം മന്ത്രി കൈമാറിയിരുന്നു. റബർ തോട്ടത്തിനു ചുറ്റുമുള്ള സൗരോർജവേലിയുടെ ബാറ്ററി ചാർജ് ചെയ്യാനായി ലൈൻ ഓഫാക്കിയ സമയത്താണു വേലി തകർത്ത് ആന തോട്ടത്തിലെത്തിയതും തങ്കയ്യയെ ആക്രമിച്ചതും.
കഠിനവഴി
പത്തനാപുരം–പുന്നല–കറവൂർ–അലിമുക്ക് റോഡ് ജർമൻ സാങ്കേതിക വിദ്യയായ എഫ്ഡിആർ ടെക്നോളജിയിൽ നവീകരിക്കുന്ന ജോലി പാതി വഴിയിലായതോടെ അലിമുക്കു വഴി അച്ചൻകോവിലിലേക്കുള്ള യാത്ര ദുർഘടം. മഹാദേവർമൺ എത്തും വരെ വാഹനങ്ങൾക്കു സെക്കൻഡ് ഗിയറിലേ പോകാൻ കഴിയു. അമ്പനാർ ഫോറസ്റ്റ് ഓഫിസ് തൊട്ട് റോഡ് നന്നെങ്കിലും കാനന പാതയിലൂടെയുള്ള യാത്ര ആനശല്യം കാരണം പകലും അത്ര സുരക്ഷിതമല്ല.
ഇക്കാരണത്താൽ കേരളത്തിൽ നിന്നു നേരിട്ടുള്ള പാത വിട്ടു തമിഴ്‌നാട് ചുറ്റിയാണു ശബരിമല തീർഥാടകരടക്കം ഏറെപ്പേരും അച്ചൻകോവിലിലേക്ക് എത്തുന്നത്. ചെങ്കോട്ട റോഡിൽ പമ്പള്ളി തെരുവിൽ നിന്ന് ഇടത്തേക്കു തിരിഞ്ഞാൽ ലോറി ടയറുകൾ പൂട്ടിയ കാളവണ്ടികൾ തലങ്ങും വിലങ്ങും പോകുന്ന കാഴ്‌ച. നാലും കൂടിയ തെരുവുകളിൽ കുട്ടികളെ ലക്ഷ്യം വച്ചു ചക്രങ്ങൾ പിടിപ്പിച്ച കളിക്കോപ്പുകൾ. മുന്നോട്ടുള്ള യാത്രയിൽ കാണുന്നതു ചെങ്കോട്ടയിലെ വയലേലകൾക്കു നനവു പടർത്തുന്ന മേക്കര ഡാം.
ഞാറുനടാനായി കൃഷിയിടം ഒരുക്കുന്ന കർഷകർ. കോട്ടവാസൽ എത്തും മുൻപു പാതയുടെ ഇരുപുറവും കമുകിൻ തോട്ടങ്ങൾ. കേരള വനംവകുപ്പിന്റെ ചെക്ക് പോസ്‌റ്റ് കടക്കുന്നതോടെ കേരള മണ്ണിലേക്ക്. കാടിന്റെ നിശ്ശബ്‌ദത ഭേദിച്ചു കിളികളുടെ ശബ്‌ദം. പാതയോരങ്ങളിൽ ഒറ്റയ്‌ക്കും കൂട്ടായും കാണുന്ന മയിലുകൾ. മണ്ഡലകാലമായതിനാൽ പാതയോരങ്ങളെല്ലാം വൃത്തിയാക്കിയിരിക്കുന്നു.
രണ്ടു ചപ്പാത്തുകൾ പിന്നിട്ടാൽ കുംഭാവുരുട്ടി. സർക്കാരിന്റെ തേക്കുതോട്ടങ്ങൾ. സമുദ്രാതിർത്തിയിൽ നിന്നു 950 മീറ്റർ ഉയരത്തിലൂടെയാണു യാത്രയെന്ന് ഓർമപ്പെടുത്തുന്നു മൈൽക്കുറ്റികൾ. മുടിവെട്ടി തോടിനപ്പുറം ട്രൈബൽ സ്കൂൾ കഴിഞ്ഞാൽ ചെറുനഗരമായി മാറിക്കഴിഞ്ഞ അച്ചൻകോവിൽ. പഴയ കാഴ്ചകളിലെ പീടികമുറികളും വ്യാപാര സ്ഥാപനങ്ങളും എല്ലാം പേരിനു മാത്രം. പുതിയ മട്ടും ഭാവവുമുള്ള, മൂന്നും നാലും നിലകളുള്ള കെട്ടിടങ്ങൾ. തീർഥാടകർക്കു വിരിവയ്ക്കാനായി ഈറയും ചൂരലും പനയോലയും കൊണ്ടു കെട്ടിയുണ്ടാക്കിയ ചെറിയ പർണശാലകൾ. തീർഥാടകരുടെ വരവേറിയതോടെ തിരക്കിലമർന്ന് അച്ചൻകോവിൽ ക്ഷേത്രം.
കൊന്നത് 75 കാട്ടുപന്നികളെ
മണ്ഡലകാലം തുടങ്ങും മുൻപു തീർഥാടകരുടേതടക്കമുള്ളവരുടെ സുരക്ഷയ്ക്കായി ജനവാസമേഖലകളിൽ ചുറ്റിത്തിരിഞ്ഞിരുന്ന 75 കാട്ടുപന്നികളെയാണ് ഗ്രാമപ്പഞ്ചായത്തിന്റെ നേതൃത്വത്തിൽ വെടിവച്ചു കൊന്നത്. വർക്കല സ്വദേശികളായ അനിൽകുമാർ, വിമൽകുമാർ, ജവാഹർലാൽ എന്നിവരുടെ നേതൃത്വത്തിൽ പത്തോളം വരുന്ന ഷൂട്ടർമാരുടെ സംഘം മൂന്നു സംഘങ്ങളായി തിരിഞ്ഞ് മൂന്നുമുക്ക് അടക്കമുള്ള സ്ഥലങ്ങളിൽ പകലും രാത്രിയുമായാണ് ഇത്രയധികം പന്നികളെ വെടിവച്ചു വീഴ്ത്തിയത്.
ഒഴിയാതെ ആക്രമണം
പന്നികളെ കൂട്ടത്തോടെ കൊന്നെടുക്കിയെങ്കിലും മേഖലയിലെ റബർതോട്ടങ്ങളിലും വീടുകളുടെ പിന്നാമ്പുറങ്ങളിലും ഇവ ഇപ്പോഴും ചെറുകൂട്ടമായി തുടരുന്നുണ്ടെന്നു പ്രദേശവാസികൾ. ഷൂട്ടർമാരുടെ തോക്കിൻകുഴലിൽ നിന്ന് ഇക്കുറിയും വഴുതിപ്പോയ പന്നികളിൽ ഒരെണ്ണമാണ് പ്രദേശവാസികളായ തങ്കയ്യ, പരമേശ്വരൻ, കരവാളൂരിൽ നിന്ന് തോട്ടത്തിൽ പണിക്കെത്തിയ ശിവപ്രസാദ് എന്നിവരെ ആക്രമിച്ചത്.
നവംബർ അഞ്ചിനു രാവിലെ പതിവുപോലെ റബർ വെട്ടാനായി അയൽവാസിയുടെ തോട്ടത്തിൽ ഇറങ്ങിയതായിരുന്നു തങ്കയ്യ. മേൽപുരയിടത്തിൽ നിന്നു താഴേക്ക് ഇറങ്ങുമ്പോഴാണ് ഒച്ചയുണ്ടാക്കിക്കൊണ്ടു കാട്ടുപന്നി പാഞ്ഞടുത്തത്.അടുത്തുകണ്ട റബർമരത്തിന്റെ മറവിലേക്ക് ഒതുങ്ങിയെങ്കിലും വലതുകാലിന്റെ മുട്ടിനു താഴെ മുരുത്തെല്ലിന്റെ ഭാഗത്ത് തേറ്റ കൊണ്ടു കുത്തേറ്റു.
താഴേക്കു വീണ സമയത്തു വീണ്ടും കുത്താനാഞ്ഞെങ്കിലും ഒച്ചയിട്ടതോടെ പിൻമാറി. ഇവിടെ നിന്നോടിപ്പോയ പന്നി വഴിയിൽ വച്ച്, വീട്ടിൽ നിന്ന് ക്ഷേത്രത്തിലേക്ക് പോകുകയായിരുന്ന പരമേശ്വരനെ ആക്രമിച്ചു. അടുത്തുകണ്ട റബർ മരത്തിന്റെ കൊമ്പിൽ തൂങ്ങിയതിനാൽ കാൽപാദത്തിന് തൊട്ടുമുകളിലാണ് ഇയാൾക്ക് കുത്തേറ്റത്. തോട്ടത്തിൽ മറ്റൊരു ഭാഗത്തു റബർ വെട്ടിക്കൊണ്ടുനിന്ന ശിവപ്രസാദിനെ പിന്നിലൂടെ എത്തിയ പന്നി കുത്തിവീഴ്ത്തുകയായിരുന്നു. മുവരെയും ആദ്യം 50 കിലോമീറ്റർ അകലെ പുനലൂർ താലൂക്കാശുപത്രിയിൽ എത്തിച്ചു. കൂടുതൽ പരുക്കേറ്റ ശിവപ്രസാദിനെ തിരുവനന്തപുരം മെഡിക്കൽകോളജ് ആശുപത്രിയിലേക്ക് മാറ്റി.
ഇപ്പോഴും ആശുപത്രി വിട്ടിട്ടില്ല. പരമേശ്വരനും പേവിഷബാധയ്ക്കടക്കമുള്ള കുത്തിവയ്പിനായി പാരിപ്പള്ളി മെഡിക്കൽ കോളജിലേക്കു മാറ്റിയ തങ്കയ്യയും തൊട്ടടുത്ത ദിവസം അച്ചൻകോവിലിൽ തിരിച്ചെത്തി. തുടർകുത്തിവയ്പും ചികിത്സയും ഒക്കെയായി കഴിയുകയാണ്. വെയിലിനു ചൂടേറും മുൻപ് നൂറുമൂട് മരം വെട്ടി പാലെടുത്ത് ഉറയ്ക്കു മാറ്റുകയും ഒട്ടുപാൽ ശേഖരിക്കാനായി ഇറങ്ങുകയും ചെയ്തിരുന്ന പതിവൊക്കെ മാറിയെന്നു തങ്കയ്യ. പണിക്കു പോയിട്ട് ഒരു മാസത്തിനടുത്താകുന്നു. കാലുകുത്തി നിൽക്കാൻ കഴിയില്ല.
മുട്ടിനു മുകളിലേക്ക് വേദനയിരച്ചു കയറും. പേവിഷ ബാധയുണ്ടെന്ന സംശയത്തെ തുടർന്ന് എടുത്തുവരുന്ന കുത്തിവയ്പു കാരണം ഏറെ നേരം നിന്നാൽ തലകറങ്ങും. ഇതുവരെ സാമ്പത്തിക സഹായം ലഭിച്ചിട്ടില്ല.പണിക്കു പോകാൻ കഴിയാത്തതിനാൽ കാര്യങ്ങളെല്ലാം പരുങ്ങലിലാണ്. സമാനമായ അവസഥയാണു പരമേശ്വരന്റെയും. പണിക്കു പോയിട്ട് ഒരുമാസത്തോടടുക്കുന്നു. ദിവസേന പണിക്കു പോയിരുന്നതു കൊണ്ടാണു കാര്യങ്ങളൊക്കെ ഒരുവിധം കഴിഞ്ഞിരുന്നത്.
ചീറിപ്പാഞ്ഞുള്ള പന്നിയുടെ വരവ് ഓർക്കുമ്പോൾ ഇപ്പോഴും ഉള്ളിലൊരാളലാണ്. വനാതിർത്തിയോടു തൊട്ടുനിൽക്കുന്നതിനാലാണ് ആര്യങ്കാവ് പഞ്ചായത്തിന്റെ ഒന്നും രണ്ടും വാർഡുകളായ അച്ചൻകോവിലിൽ വന്യജീവി ശല്യം കൂടുതൽ എന്നാണ് അധികൃതരുടെ ന്യായം. അങ്ങനെയെങ്കിൽ വനവുമായി ഏറെ അകലം ഉള്ള അഞ്ചൽ– ആയൂർ റോഡിൽ കുരുവിക്കോണം ജംക്‌ഷനിൽ ജനത്തിരക്കുള്ള റോഡിൽ വച്ച് ചേനവിള വീട്ടിൽ സോമരാജനെ പന്നി കുത്തി വീഴ്ത്തിയ സംഭവത്തിന് എന്തു വിശദീകരണം നൽകാനാവും എന്ന ചോദ്യത്തിന് ആർക്കും ഉത്തരമില്ല. അക്കഥ നാളെ .