പൊളിക്കലാണ് സാറേ ഇവരുടെ മെയിൻ: പൈപ്പിടാനായി റോഡ് കുത്തിപ്പൊളിച്ചു, വെള്ളം കിട്ടിയതുമില്ല
കൊല്ലം∙ കുടിവെള്ള വിതരണത്തിന് പൈപ്പിടാനായി റോഡ് കുത്തിപ്പൊളിച്ചു. ഒടുവിൽ യാത്രക്കാർക്കു സഞ്ചരിക്കാനുള്ള റോഡ് കുണ്ടും കുഴിയായതു മാത്രം മിച്ചം. വെള്ളമൊട്ടു കിട്ടിയതുമില്ല. രാമൻകുളങ്ങര ജംക്‌ഷനിൽ നിന്നു മരുത്തടി വരെയുള്ള റോഡിന്റെ അവസ്ഥയാണിത്. കുടിവെള്ള പൈപ്പുകൾ സ്ഥാപിച്ച ശേഷം റോഡിന്റെ വശങ്ങൾ പൂർവ

കൊല്ലം∙ കുടിവെള്ള വിതരണത്തിന് പൈപ്പിടാനായി റോഡ് കുത്തിപ്പൊളിച്ചു. ഒടുവിൽ യാത്രക്കാർക്കു സഞ്ചരിക്കാനുള്ള റോഡ് കുണ്ടും കുഴിയായതു മാത്രം മിച്ചം. വെള്ളമൊട്ടു കിട്ടിയതുമില്ല. രാമൻകുളങ്ങര ജംക്‌ഷനിൽ നിന്നു മരുത്തടി വരെയുള്ള റോഡിന്റെ അവസ്ഥയാണിത്. കുടിവെള്ള പൈപ്പുകൾ സ്ഥാപിച്ച ശേഷം റോഡിന്റെ വശങ്ങൾ പൂർവ സ്ഥിതിയിലാക്കാൻ ചുമതലപ്പെട്ട കരാറുകാരൻ പണി പാതി വഴിയിൽ നിർത്തിയതാണു പ്രശ്നം. പല ഭാഗങ്ങളിലും റോഡിന്റെ വശങ്ങളിൽ കുഴിയാണ്.
മഴക്കാലത്ത് ചെളിയായി മാറിയ ചില സ്ഥലങ്ങളിൽ മണ്ണ് കുന്നു കൂടി കട്ട പിടിച്ചിരിക്കുകയാണ്. കട്ട പിടിച്ചിരിക്കുന്ന മണ്ണിന് മുകളിലൂടെയാണ് കാൽനട യാത്രക്കാർ നടക്കുന്നത്. പലരും കാൽവഴുതി വീണു പരുക്കേൽക്കുന്നതും പതിവാണ്. ഇരുചക്രവാഹന യാത്രികരുടെ അവസ്ഥയും മറിച്ചല്ല. വലിയ വാഹനങ്ങൾ എതിരെ വരുമ്പോൾ വശം കൊടുത്താൽ കുഴിയിലും മൺതിട്ടയിലും കയറിയിറങ്ങി വീഴും.
കേന്ദ്രീയ വിദ്യാലയത്തിലെയും മറ്റ് പബ്ലിക് സ്കൂളുകളിലെയും നൂറുകണക്കിന് വിദ്യാർഥികളാണ് കുണ്ടും കുഴിയും നിറഞ്ഞ ഈ റോഡരികിലൂടെ നടക്കുന്നത്. പല കുട്ടികളും ഇവിടെ വീണു പരുക്കേൽക്കുന്നതും നിത്യ സംഭവമാണ്. വാസുപിള്ള ജംക്‌ഷനിലും ഗോപിക്കട മുക്കിലും കുഴികൾ നികത്തിയ ഇടങ്ങളിൽ മെറ്റൽ നിരത്തിയിട്ടുണ്ട്. മറ്റു പല സ്ഥലങ്ങളിലും മെറ്റലുകൾ റോഡരികിൽ കൂട്ടിയിട്ടിരിക്കുകയാണ്. ഇവ റോഡിലേക്ക് ചൊരിഞ്ഞ് ഇറങ്ങി അങ്ങനെയും അപകടം വരുത്തുന്നു.
പൈപ്പിടുന്ന ജോലികൾ പൂർത്തിയാക്കിയ ശേഷം റോഡ് പൂർവ സ്ഥിതിയിലാക്കാൻ ചുമതലപ്പെട്ട കരാറുകാരൻ കുഴി മൂടിയ ശേഷം അവശേഷിച്ച മണ്ണ് പൊതുമരാമത്തിന്റെ അനുമതിയില്ലാതെ സ്വകാര്യ വ്യക്തികൾക്ക് മറിച്ചു വിറ്റു എന്ന ആരോപണവുമുണ്ട്. ഇത്തരത്തിൽ മറിച്ചു വിറ്റ മണ്ണ് സ്വകാര്യ വ്യക്തി ചതുപ്പു നിലം നികത്താനായി ഉപയോഗിക്കുന്നു എന്ന് ശ്രദ്ധയിൽപെട്ട ശക്തികുളങ്ങര വില്ലേജ് ഒാഫിസർ അതു വിലക്കി. ഇതോടെ റോഡിൽ അവശേഷിക്കുന്ന മണ്ണ് നീക്കാൻ ഇടമില്ലാത്തതിനാൽ കുഴി നികത്തുന്ന ജോലികളും മുടങ്ങിയെന്നാണു പറയുന്നത്.
അതേസമയം കുഴി നികത്തിയ ശേഷം അവശേഷിക്കുന്ന മണ്ണ് ഏതെങ്കിലും പറമ്പിൽ കൂട്ടിയിട്ട ശേഷം പൊതുമരാമത്തിന്റെ അറിവോടെ ലേലം ചെയ്തു വിൽക്കുന്നതിൽ തെറ്റില്ലെന്നാണ് വില്ലേജ് അധികൃതർ പറയുന്നത്. എത്രയും വേഗം റോഡ് പൂർവ സ്ഥിതിയിലേക്ക് ആക്കണമെന്നും കുടിവെള്ള വിതരണം ആരംഭിക്കണം എന്നുമാണ് നാട്ടുകാരുടെ ആവശ്യം.