മുന്തിരിത്തോട്ടങ്ങൾ കണ്ട് മധുര മീനാക്ഷി ക്ഷേത്രം വഴി തഞ്ചാവൂരിലേക്ക്; അവധിക്കാലം ആനവണ്ടിക്കൊപ്പം
Mail This Article
കൊല്ലം∙ ക്രിസ്മസ്, പുതുവത്സര അവധി ദിനങ്ങൾ ആഘോഷമാക്കാൻ യാത്രയൊരുക്കി കെഎസ്ആർടിസി കൊല്ലം ബജറ്റ് ടൂറിസം സെൽ. കമ്പം- മധുര- തഞ്ചാവൂർ, പാലക്കാട് -നെല്ലിയാമ്പതി, വേളാങ്കണ്ണി, മലമേൽ പാറ എന്നിവയാണ് പുതുതായി ഉൾപ്പെടുത്തിയ ട്രിപ്പുകൾ. 14, 28 തീയതികളിൽ മൂന്നാർ, 21, 23 തീയതികളിൽ കപ്പൽ യാത്ര, 31 ന് വാഗമൺ ന്യൂഇയർ യാത്ര എന്നിവയും ക്രമീകരിച്ചിട്ടുണ്ട്.
14നും 27നും ചാർട്ട് ചെയ്ത മെട്രോ വൈബ്‌സ് യാത്രയിൽ ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി കാഴ്ചകൾക്കൊപ്പം വാട്ടർ മെട്രോയും റെയിൽ മെട്രോയും ഉൾപ്പെടുത്തിയിട്ടുണ്ട് – 870 രൂപയാണ് നിരക്ക്. കുളത്തൂപ്പുഴ, ആര്യങ്കാവ്, അച്ചൻകോവിൽ എന്നീ അയ്യപ്പ ക്ഷേത്രങ്ങൾ തൊഴുതു പന്തളത്തു എത്തി തിരുവാഭരണ ദർശനവും കണ്ട് മടങ്ങുന്ന അയ്യപ്പ തീർഥാടനം 14, 28 തീയതികളിലുണ്ടായിരിക്കും. പൊന്മുടിയിലേക്ക് 15, 22, 25 തീയതികളിലാണ് യാത്ര – നിരക്ക് 770 രൂപ.
∙ കമ്പത്തെ മുന്തിരിത്തോട്ടങ്ങൾ കണ്ട് മധുര മീനാക്ഷി ക്ഷേത്രം വഴി തഞ്ചാവൂർ ബ്രഹദീശ്വര ക്ഷേത്ര ദർശനം നടത്തുന്ന യാത്ര 20 രാത്രി 10ന് ആരംഭിക്കും. ഒരാൾക്ക് 2350 രൂപയാണ് നിരക്ക്.
∙ ക്രിസ്മസ് അവധി ആരംഭിക്കുന്ന 21 നും 23 നും ചാർട്ട് ചെയ്തിട്ടുള്ള നെഫർറ്റിട്ടി കപ്പൽ യാത്രയ്ക്കായുള്ള ബുക്കിങ് പുരോഗമിക്കുന്നു. രാവിലെ 10 മണിക്ക് കൊല്ലം ബസ് സ്റ്റേഷനിൽ നിന്ന് ആരംഭിച്ച് എസി ലോ ഫ്ലോർ ബസിൽ എറണാകുളത്ത് എത്തി 5 മണിക്കൂർ അറബിക്കടലിൽ സഞ്ചരിക്കുന്ന കപ്പൽ യാത്രയ്ക്ക് 4240 രൂപയാണ് നിരക്ക്.
∙ 21, 29 തീയതികളിൽ ഇല്ലിക്കൽകല്ല് - ഇലവീഴാപൂഞ്ചിറ യാത്ര ഉണ്ടായിരിക്കും. നിരക്ക് 820 രൂപ.
∙ അയ്യപ്പൻ കോവിൽ തൂക്കു പാലം വഴി രാമക്കൽമേട് പോകുന്ന യാത്ര 22 ന് രാവിലെ അഞ്ചു മണിക്ക് ആരംഭിക്കും. നിരക്ക് 1070 രൂപ. ∙ 24 ന് രണ്ടു യാത്രകൾ: കന്യാകുമാരിയും റോസ്മലയും. തൃപ്പരപ്പ് വെള്ളച്ചാട്ടം, പത്മനാഭപുരം കൊട്ടാരം എന്നിവിടങ്ങൾ കയറി കന്യാകുമാരിയിലെത്തി അസ്തമയ കാഴ്ച ആസ്വദിച്ചു മടങ്ങുന്ന യാത്രയ്ക്ക് 800 രൂപയാണ് നിരക്ക്.
∙ ക്രിസ്മസ് ദിനത്തിൽ ചാർട്ട് ചെയ്തിട്ടുള്ള അഞ്ചുരുളി - കാൽവരി മൗണ്ട് ഇടുക്കി യാത്ര രാവിലെ അഞ്ചു മണിക്ക് കൊല്ലത്തു നിന്നും ആരംഭിക്കും. 1020 രൂപയാണ് ചാർജ്.
∙ കൊല്ലത്തുനിന്നുള്ള ആദ്യ പാലക്കാട് യാത്ര 26 രാത്രി 8ന് കൊല്ലത്തു നിന്നു തിരിക്കും. പാലക്കാട് കോട്ട, കൽപാത്തി, മലമ്പുഴ, തസ്രാക്ക്, കൊല്ലംകോട് ഗ്രാമം എന്നിവയ്ക്കുശേഷം നെല്ലിയാമ്പതി സന്ദർശിക്കുന്ന രണ്ട് ദിവസത്തെ യാത്ര 28ന് മടങ്ങും – 750 രൂപയാണ് നിരക്ക്.
∙ പാലോട് ബോട്ടാണിക്കൽ ഗാർഡൻ, മങ്കയം വെള്ളച്ചാട്ടം, കൂരിയൊട്ടു ഫാം, മലമേൽപാറ യാത്ര 29 ന് നടക്കും.
∙ പുതുവർഷത്തെ വേളാങ്കണ്ണി പള്ളിയിലെ ആദ്യ മലയാള കുർബാനയിൽ പങ്കെടുക്കാൻ അവസരം ഒരുക്കുന്ന യാത്ര 31 ന് രാവിലെ എട്ടിന് ആരംഭിക്കും – നിരക്ക് 2760 രൂപ.
∙ പുതുവർഷം ആഘോഷിക്കാൻ അവസരം ഒരുക്കുന്ന വാഗമൺ യാത്ര 31ന് രാവിലെ ഒൻപതിനു ആരംഭിക്കും. അന്വേഷണങ്ങൾക്ക്: 9747969768, 9495440444, 7592928817.