മുളയറച്ചാൽ പ്ലാന്റിലേക്ക് കോഴി മാലിന്യം: വാഹനം തടഞ്ഞ് നാട്ടുകാർ, സംഘർഷം
ഓയൂർ ∙ ചെറിയവെളിനല്ലൂർ മുളയറച്ചാലിലെ കോഴിമാലിന്യ പ്ലാന്റിലേക്ക് കോഴി മാലിന്യവുമായി വന്ന വാഹനം നാട്ടുകാർ തടഞ്ഞതിനെത്തുടർന്ന് പ്രദേശത്ത് മണിക്കൂറുകളോളം സംഘർഷം. തിങ്കളാഴ്ച രാത്രി ഒരു മണിയോടെയാണ് രണ്ട് വാഹനങ്ങളിലായി മാലിന്യങ്ങൾ പ്ലാന്റിലേക്ക് എറണാകുളത്തു നിന്നു കൊണ്ടു വന്നത്. വിവരം അറിഞ്ഞെത്തിയ

ഓയൂർ ∙ ചെറിയവെളിനല്ലൂർ മുളയറച്ചാലിലെ കോഴിമാലിന്യ പ്ലാന്റിലേക്ക് കോഴി മാലിന്യവുമായി വന്ന വാഹനം നാട്ടുകാർ തടഞ്ഞതിനെത്തുടർന്ന് പ്രദേശത്ത് മണിക്കൂറുകളോളം സംഘർഷം. തിങ്കളാഴ്ച രാത്രി ഒരു മണിയോടെയാണ് രണ്ട് വാഹനങ്ങളിലായി മാലിന്യങ്ങൾ പ്ലാന്റിലേക്ക് എറണാകുളത്തു നിന്നു കൊണ്ടു വന്നത്. വിവരം അറിഞ്ഞെത്തിയ പ്രദേശവാസികൾ വാഹനങ്ങൾ തടഞ്ഞു.
ഹൈക്കോടതിയുടെ സംരക്ഷണ ഉത്തരവ് നിലനിൽക്കുന്നതിനാൽ വാഹനങ്ങൾ കടന്നുപോകാൻ പൊലീസ് നാട്ടുകാരെ നീക്കം ചെയ്യാൻ ശ്രമിച്ചതാണ് സംഘർഷത്തിന് കാരണമായത്.മുളയറച്ചാൽ ജനകീയ സമര സമിതിയുടെ നേതൃത്വത്തിൽ നൂറുകണക്കിനു വനിതകൾ ഉൾപ്പെടെയുള്ള ആളുകളാണ് വാഹനങ്ങൾ തടഞ്ഞത്. പ്രദേശത്ത് ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന പ്ലാന്റ് അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ടു ജനകീയ സമതിയുടെ നേതൃത്വത്തിൽ സമരം നടന്നു വരികയാണ്.
പ്ലാന്റ് പ്രവർത്തിക്കുന്നത് മാനദണ്‌ഡങ്ങൾ പാലിക്കാതെയാണെന്നും അതിന് പരിഹാരം കണ്ടിട്ടേ മാലിന്യം കൊണ്ടു വരാവൂ എന്നും പ്ലാന്റ് ഉടമയ്ക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. പൊലീസും സമരക്കാരും തമ്മിൽ ഉന്തുംതള്ളുമുണ്ടായി. ഇതിനിടെ സ്ത്രീകളിൽ ചിലർക്ക് പരുക്കേറ്റു. കൂടുതൽ സമരക്കാർ സംഭവ സ്ഥലത്ത് എത്തിയതോടെ പൊലീസിന്റെ ശ്രമം വിഫലമായി.
സമര സമിതി നേതാക്കളായ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ ഡാനിയേൽ, എം.എം : നസീർ, എസ്.അഷറഫ്, ശ്രീകുമാർ, നിസാർ വട്ടപ്പാറ , എം.എസ്. ഷൈജു, റെജി, ടി.എസ്. പത്മകുമാർ. ജെയിംസ് എൻ ചാക്കോ, ജോളി ജെയിംസ്, യൂസഫ് പ്ലാമുറ്റം തുടങ്ങിയവർ നേതൃത്വം നൽകി.
പുനലൂർ ആർഡിഒ സുരേഷ് ബാബു, കൊട്ടാരക്കര തഹസിൽദാർ മോഹനൻ, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ബിനുൻ വാഹിദ്, പൊല്യൂഷൻ കൺട്രോൾ ബോർഡ് എൻജിനീയർ റെയ്ച്ചൽ തോമസ്, ശുചിത്വ മിഷൻ ജില്ലാ കോ ഓർഡിനേറ്റർ അനിൽകുമാർ, വെളിനല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് എം.അൻസർ. പൂയപ്പള്ളി സ്റ്റേഷൻ ഇൻസ്പെക്ടർ സുധീഷ് കുമാർ, എസ്ഐ അനീസ് എന്നിവർ സംഭവ സ്ഥലത്ത് എത്തി സമരക്കാരുമായി ചർച്ച നടത്തി.
തുടർന്ന് ശുചിത്വ മിഷന്റെയും പിസിബിയുടെയും റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പൂയപ്പള്ളി പൊലീസ് വാഹനം കസ്റ്റഡിയിൽ എടുത്തു. ആർഡിഒയുടെ നിർദേശപ്രകാരം രണ്ട് വാഹനത്തിലെയും കോഴി മാലിന്യം ഉച്ചയ്ക്ക് 2.30 ന് മറവ് ചെയ്തതോടെ സംയുക്ത സമരസമിതി സമരം അവസാനിപ്പിച്ചു. ശുചിത്വ മിഷന്റെയും പൊല്യൂഷൻ കൺട്രോൾ ബോർഡിന്റെയും റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മാനദണ്ഡം പാലിക്കാതെ പ്രവർത്തനം നടത്തി വന്ന പ്ലാന്റിന്റെ പ്രവർത്തനം നിർത്തിവയ്പിച്ചു.