അപകട ഭീഷണിയായി കാപ്പെക്സ് ഫാക്ടറിയുടെ വീഴാറായ മതിൽ
പെരുമ്പുഴ∙ പെരുമ്പുഴ കാപ്പെക്സ് ഫാക്ടറിയുടെ 50 വർഷത്തിലേറെ പഴക്കമുള്ള ചുറ്റുമതിൽ ജനങ്ങൾക്ക് ഭീഷണി ഉയർത്തുന്നു. വെട്ടുകല്ലും ചെളിയും ഉപയോഗിച്ചു നിർമിച്ച മതിൽ ഏത് നിമിഷവും തകർന്ന് വീഴാവുന്ന അവസ്ഥയിലാണ്. കുണ്ടറ - കൊട്ടിയം റോഡിന്റെയും പെരുമ്പുഴ – രാഗം സ്റ്റുഡിയോ റോഡിന്റെയും വശങ്ങളിലായാണ് മതിൽ

പെരുമ്പുഴ∙ പെരുമ്പുഴ കാപ്പെക്സ് ഫാക്ടറിയുടെ 50 വർഷത്തിലേറെ പഴക്കമുള്ള ചുറ്റുമതിൽ ജനങ്ങൾക്ക് ഭീഷണി ഉയർത്തുന്നു. വെട്ടുകല്ലും ചെളിയും ഉപയോഗിച്ചു നിർമിച്ച മതിൽ ഏത് നിമിഷവും തകർന്ന് വീഴാവുന്ന അവസ്ഥയിലാണ്. കുണ്ടറ - കൊട്ടിയം റോഡിന്റെയും പെരുമ്പുഴ – രാഗം സ്റ്റുഡിയോ റോഡിന്റെയും വശങ്ങളിലായാണ് മതിൽ നിൽക്കുന്നത്. പെരുമ്പുഴ സ്കൂൾ റോഡിൽ നിന്ന് പെരുമ്പുഴ ജംക്‌ഷനിലേക്ക് രാഗം സ്റ്റുഡിയോ റോഡിലൂടെ പെട്ടെന്നു എത്താൻ കഴിയും. അതിനാൽ വിദ്യാർഥികൾ ഉൾപ്പെടെ ഒട്ടേറെ പേരാണ് ദിവസേന കാൽനടയായും ഇരുചക്ര വാഹനത്തിലുമായി ഇതു വഴി കടന്ന് പോകുന്നത്. നേരത്തെ രണ്ട് തവണ രാഗം സ്റ്റുഡിയോ റോഡിലേക്ക് മതിലിന്റെ ഭാഗങ്ങൾ തകർന്ന് വീണിരുന്നു. മുൻപ് രണ്ട് കുട്ടികൾ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. പൊളിഞ്ഞ ഒരു ഭാഗം പിന്നീട് അധികൃതർ സിമന്റ് കട്ട ഉപയോഗിച്ച് കെട്ടി.
മറ്റൊരു ഭാഗം അലുമിനിയം ഷീറ്റ് ഉപയോഗിച്ച് മറച്ചിരിക്കുകയാണ്. മതിലിനോടു ചേർന്ന് സ്ഥിതി ചെയ്യുന്ന ഫാക്ടറിയുടെ ഭാഗമായ കെട്ടിടവും അപകടാവസ്ഥയിലാണ്. ഒട്ടേറെ തവണ കാപ്പെക്സ് ബോർഡിന് പരാതി നൽകിയിട്ടും നടപടിയായില്ല. റോഡിലേക്ക് ചരിഞ്ഞ് നിൽക്കുന്ന മതിൽ വലിയൊരു അപകടം ഉണ്ടാകുന്നതിന് മുൻപ് പൊളിച്ച് പണിയണമെന്ന് പരിസരവാസികൾ ആവശ്യപ്പെടുന്നു.