തിങ്ങിനിറഞ്ഞു മാലിന്യം; ഒഴുക്കു നിലച്ച് തോട്
കൊല്ലം∙മഴ വെള്ളം ഒഴുകാനായി നിർമിച്ച തോട്ടിലേക്ക് പ്ലാസ്റ്റിക് കുപ്പികൾ ഉൾപ്പെടെയുള്ള മാലിന്യങ്ങൾ വലിച്ചെറിഞ്ഞതോടെ തിരുമുല്ലവാരം വാരിക്കോട്ട് ഭഗവതി ക്ഷേത്രത്തിന് മുന്നിലൂടെ പോകുന്ന തോട് മലിനപ്പെട്ടു. തിരുമുല്ലവാരം ഡിവിഷനിൽ കല്ലുംപുറം– കൊരണ്ടിപ്പള്ളി വയലിൽ നിന്ന് ആരംഭിക്കുന്ന തോടാണ് മാലിന്യം

കൊല്ലം∙മഴ വെള്ളം ഒഴുകാനായി നിർമിച്ച തോട്ടിലേക്ക് പ്ലാസ്റ്റിക് കുപ്പികൾ ഉൾപ്പെടെയുള്ള മാലിന്യങ്ങൾ വലിച്ചെറിഞ്ഞതോടെ തിരുമുല്ലവാരം വാരിക്കോട്ട് ഭഗവതി ക്ഷേത്രത്തിന് മുന്നിലൂടെ പോകുന്ന തോട് മലിനപ്പെട്ടു. തിരുമുല്ലവാരം ഡിവിഷനിൽ കല്ലുംപുറം– കൊരണ്ടിപ്പള്ളി വയലിൽ നിന്ന് ആരംഭിക്കുന്ന തോടാണ് മാലിന്യം തള്ളിയതിനെ തുടർന്ന് ഒഴുക്കു നിലച്ചത്. സമീപത്തെ ആളൊഴിഞ്ഞ പറമ്പിലെ മതിലിന് മുകളിലൂടെയാണ് മാലിന്യം തോട്ടിലേക്ക് തള്ളുന്നതെന്നാണു പരാതി. തോട് കടന്നു പോകുന്നതിന്റെ ഇരു കരയിലുമായി ഒട്ടേറെ വീടുകളുണ്ട്. മഴക്കാലത്ത് പ്രദേശത്തെ വീടുകളിൽ വെള്ളം കയറുന്നത് ഒഴിവാക്കാനാണ് പതിറ്റാണ്ടുകൾക്ക് മുൻപ് തോട് നിർമിച്ചത്. അടുത്ത കാലത്താണ് തോട്ടിലേക്ക് മാലിന്യം തള്ളുന്നത് രൂക്ഷമായതെന്ന് നാട്ടുകാർ പറയുന്നു. ഒഴുക്കു നിലച്ചതോടെ തോട്ടിൽ ഉയർന്ന വെള്ളവും മാലിന്യവും പരിസരത്തെ വീടുകളിലേക്കും കരകവിഞ്ഞ് എത്തി. തോടു കടന്നു പോകുന്ന വശങ്ങളിലെ ഏതാനും വീട്ടുകാർക്ക് ഡെങ്കിപ്പനിയും പിടിപെട്ടു. ഇത്രയും ഗൗരവമായ സാഹചര്യത്തെക്കുറിച്ച് കോർപറേഷൻ അധികൃതരോട് ഒട്ടേറെ തവണ പരാതിപ്പെട്ടിട്ടും പരിഹാരം ഉണ്ടായില്ലെന്നും ആക്ഷേപമുണ്ട്.