വീട്ടിൽ ഉറങ്ങിക്കിടന്ന വീട്ടമ്മയുടെ മാല കവർച്ച; പ്രതി മണിക്കൂറുകൾക്കകം പിടിയിൽ
തേവലക്കര∙ വീട്ടിൽ കടന്ന് ഉറങ്ങിക്കിടന്ന വീട്ടമ്മയുടെ 5 പവന്റെ സ്വർണമാല പറിച്ചെടുത്ത കടന്ന മോഷ്ടാവിനെ മണിക്കൂറുകൾക്കകം പൊലീസ് പിടികൂടി. തേവലക്കര പാലയ്ക്കൽ ശൂരനാട് തെക്കേതിൽ മുരളീധരനെ (50) യാണ് തെക്കുംഭാഗം പൊലീസ് അറസ്റ്റ് ചെയ്തത്. തിങ്കൾ പുലർച്ചെ പാലയ്ക്കൽ പള്ളിയാടി കിഴക്കേതിൽ ഷൗക്കത്തലിയുടെ

തേവലക്കര∙ വീട്ടിൽ കടന്ന് ഉറങ്ങിക്കിടന്ന വീട്ടമ്മയുടെ 5 പവന്റെ സ്വർണമാല പറിച്ചെടുത്ത കടന്ന മോഷ്ടാവിനെ മണിക്കൂറുകൾക്കകം പൊലീസ് പിടികൂടി. തേവലക്കര പാലയ്ക്കൽ ശൂരനാട് തെക്കേതിൽ മുരളീധരനെ (50) യാണ് തെക്കുംഭാഗം പൊലീസ് അറസ്റ്റ് ചെയ്തത്. തിങ്കൾ പുലർച്ചെ പാലയ്ക്കൽ പള്ളിയാടി കിഴക്കേതിൽ ഷൗക്കത്തലിയുടെ വീട്ടിലായിരുന്നു കവർച്ച. ഭാര്യ റംലത്തിന്റെ കഴുത്തിൽക്കിടന്ന മാലയാണ് അപഹരിച്ചത്. വീടിനു പുറത്തെ ആട്ടിൻകൂട്ടിൽ എത്തി ഇയാൾ ആടുകളെ കരയിച്ചു.ശബ്ദം കേട്ട് ഗൃഹനാഥൻ പുറത്തിറങ്ങി ആട്ടിൻകൂട്ടിലേക്ക് പോയ തക്കം നോക്കി മുൻ വാതിൽ വഴി വീടിനുള്ളിൽ പ്രവേശിച്ചു മാല പറിച്ചു കടക്കുകയായിരുന്നു. കഴുത്തിൽ നിന്നും മാല പറിച്ചെടുക്കുന്നതിനിടെ ഉണർന്ന റംലത്തിന്റെ നിലവിളി കേട്ട് ഷൗക്കത്ത് ഓടിയെത്തിയപ്പോഴേക്കും മോഷ്ടാവ് കടന്നുകളഞ്ഞു. പരാതിയെത്തുടർന്നു തെക്കുംഭാഗം പൊലീസ് നടത്തിയ അന്വേഷണത്തിൽ രണ്ട് മണിക്കൂറിനകം സമീപവാസിയായ മോഷ്ടാവിനെ കണ്ടെത്തുകയായിരുന്നു.സിസിടിവി ദൃശ്യമാണ് പൊലീസിനു സഹായകമായത്. ഇയാളുടെ വീടിനു സമീപം കാവിൽ കുഴിച്ചിട്ടിരുന്ന മാല പൊലീസ് കണ്ടെടുത്തു. കൂടുതൽ അന്വേഷണത്തിന്റെ ഭാഗമായി കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും.കരുനാഗപ്പള്ളി എസിപി അഞ്ജലി ഭാവന, പൊലീസ് ഇൻസ്പെക്ടർ എസ്.ശ്രീകുമാർ, എസ്ഐ ഗോപകുമാർ, എഎസ്ഐമാരായ രഞ്ജിത്ത്, ദീപ്തി, എസ്‌സിപിഒ അനീഷ്, ഷെഫീക്ക്, ഷൺമുഖദാസ് എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.