പ്രസിഡന്റ്സ് ട്രോഫി: സാംസ്കാരിക പരിപാടികൾ ഇന്നു മുതൽ
കൊല്ലം ∙ 21 ന് നടക്കുന്ന പ്രസിഡന്റ്സ് ട്രോഫി വള്ളംകളിയോട് അനുബന്ധിച്ച് ഇന്ന് മുതൽ വിവിധ സാംസ്കാരിക പരിപാടികൾ കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് എതിർവശത്തുള്ള ജലോത്സവ വേദിയിൽ നടക്കും. ഇന്ന് വൈകിട്ട് 5ന് എം.നൗഷാദ് എംഎൽഎ ഉദ്ഘാടനം ചെയ്യും. മേയർ പ്രസന്ന ഏണസ്റ്റ് അധ്യക്ഷത വഹിക്കും. വൈകിട്ട് 6ന് ജില്ലാ പ്ലാനിങ്

കൊല്ലം ∙ 21 ന് നടക്കുന്ന പ്രസിഡന്റ്സ് ട്രോഫി വള്ളംകളിയോട് അനുബന്ധിച്ച് ഇന്ന് മുതൽ വിവിധ സാംസ്കാരിക പരിപാടികൾ കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് എതിർവശത്തുള്ള ജലോത്സവ വേദിയിൽ നടക്കും. ഇന്ന് വൈകിട്ട് 5ന് എം.നൗഷാദ് എംഎൽഎ ഉദ്ഘാടനം ചെയ്യും. മേയർ പ്രസന്ന ഏണസ്റ്റ് അധ്യക്ഷത വഹിക്കും. വൈകിട്ട് 6ന് ജില്ലാ പ്ലാനിങ് ഓഫിസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ കലാവിരുന്ന്, 7ന് എം.വി.ദേവൻ പള്ളിമൺ കലാഗ്രാമം അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികൾ എന്നിവ നടക്കും.നാളെ വൈകിട്ട് 5ന് കൊല്ലം എസ്എൻ കോളജ് വിദ്യാർഥി യൂണിയൻ അവതരിപ്പിക്കുന്ന അരങ്ങേറ്റം, 6ന് കവിയരങ്ങ് പെരുമ്പുഴ ഗോപാലകൃഷ്ണ പിള്ള ഉദ്ഘാടനം ചെയ്യും. 7ന് ഗാനമേള അരങ്ങ്. 20ന് വൈകിട്ട് 6.30ന് തിരുവനന്തപുരം തനിമ അവതരിപ്പിക്കുന്ന തൃക്കൊടിയേറ്റ് എന്നിവ നടക്കും.പ്രസിഡന്റ്സ് ട്രോഫി വള്ളംകളിയോട് അനുബന്ധിച്ച് കരാട്ടേ, ബോക്സിങ് മത്സരങ്ങൾ സംഘടിപ്പിച്ചു.
ബോക്സിങ് മത്സരം എം.മുകേഷ് എംഎൽഎയും കരാട്ടെ മത്സരം എം.നൗഷാദ് എംഎൽഎയും ഉദ്ഘാടനം ചെയ്തു. സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് എക്സ്.ഏണസ്റ്റ്, സ്പോർട്സ് കമ്മിറ്റി കൺവീനർ കെ.രാധാകൃഷ്ണൻ, കരാട്ടെ അസോസിയേഷൻ സെക്രട്ടറി എസ്.വിജയൻ, ജില്ലാ സ്പോർട്സ് കൗൺസിൽ എക്സിക്യൂട്ടീവ് അംഗം അനിൽകുമാർ തുടങ്ങിയവർ പ്രസംഗിച്ചു. ഇന്ന് ആശ്രാമം മൈതാനത്ത് 6 ടീമുകൾ പങ്കെടുക്കുന്ന ഫുട്ബോൾ മത്സരം നടക്കും. കലക്ടർ, എംപി, എംഎൽഎ, സ്പോർട്സ് കൗൺസിൽ, ഫയർഫോഴ്‌സ്, പ്രസ് ക്ലബ് തുടങ്ങിയ ടീമുകൾ മാറ്റുരയ്ക്കും. ചാംപ്യൻസ് ബോട്ട് ലീഗിന്റെ (സിബിഎൽ) ഭാഗമായ പ്രസിഡന്റ്സ് ട്രോഫി ജലോത്സവത്തിന്റെ റജിസ്ട്രേഷൻ തുടരുകയാണ്. റജിസ്ട്രേഷൻ 19ന് സമാപിക്കും. 21ന് ഉച്ചയ്ക്ക് 2ന് കൊല്ലം തേവള്ളി കൊട്ടാരത്തിന് സമീപത്തു നിന്നുള്ള സ്റ്റാർട്ടിങ് പോയിന്റ് മുതൽ കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു സമീപത്തെ ബോട്ട് ജെട്ടി വരെ 1,100 മീറ്ററിലാണ് പ്രസിഡന്റ്സ് ട്രോഫി വള്ളം കളി മത്സരം നടക്കുക.