പരവൂർ–പാരിപ്പള്ളി റോഡിന്റെ വശങ്ങളിൽ മെറ്റൽ കൂട്ടിയിട്ടിരിക്കുന്നു; മെല്ലെ...മെല്ലെ..മെറ്റലുണ്ടേ...
പരവൂർ∙ റോഡിന്റെ വശങ്ങളിൽ കൂട്ടിയിട്ടിരിക്കുന്ന മെറ്റൽ അപകടം സൃഷ്ടിക്കുന്നു. പരവൂർ–പാരിപ്പള്ളി റോഡിൽ ഒല്ലാൽ റെയിൽവേ ഗേറ്റ് എത്തുന്നതിന് തൊട്ടുമുൻപാണ് റോഡിന്റെ വശത്തായി ഒരു ലോഡ് മെറ്റൽ കൂട്ടിയിട്ടിരിക്കുന്നത്. 8 മാസം മുൻപ് ഒല്ലാൽ റെയിൽവേ ഗേറ്റിന് സമീപത്ത് റെയിൽവേയുടെ നിർമാണ പ്രവർത്തനങ്ങൾക്ക് എത്തിച്ച

പരവൂർ∙ റോഡിന്റെ വശങ്ങളിൽ കൂട്ടിയിട്ടിരിക്കുന്ന മെറ്റൽ അപകടം സൃഷ്ടിക്കുന്നു. പരവൂർ–പാരിപ്പള്ളി റോഡിൽ ഒല്ലാൽ റെയിൽവേ ഗേറ്റ് എത്തുന്നതിന് തൊട്ടുമുൻപാണ് റോഡിന്റെ വശത്തായി ഒരു ലോഡ് മെറ്റൽ കൂട്ടിയിട്ടിരിക്കുന്നത്. 8 മാസം മുൻപ് ഒല്ലാൽ റെയിൽവേ ഗേറ്റിന് സമീപത്ത് റെയിൽവേയുടെ നിർമാണ പ്രവർത്തനങ്ങൾക്ക് എത്തിച്ച മെറ്റലാണ് വാഹന യാത്രക്കാർക്കും കാൽനട യാത്രകാർക്കും ഭീഷണി സൃഷ്ടിച്ച് റോഡിന്റെ വശങ്ങളിൽ കൂട്ടിയിട്ടിരിക്കുന്നത്. നിർമാണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ച ശേഷം കരാറുകാരൻ ബാക്കി വന്ന മെറ്റൽ റോഡിൽ ഉപേക്ഷിച്ച് പോകുകയായിരുന്നു. മെറ്റൽ റോഡിലേക്ക് കയറി കിടക്കുന്നതിനാൽ വാഹനങ്ങൾ മെറ്റലിൽ കയറി നിയന്ത്രണംവിട്ടു പോകാൻ സാധ്യതയുണ്ട്.
8 മാസത്തിനിടയിൽ പത്തിലേറെ അപകടങ്ങളാണ് റെയിൽവേ ഗേറ്റിനോട് ചേർന്ന പ്രദേശത്ത് ഉണ്ടായത്. ഇന്നലെയും ഇരുചക്ര വാഹന യാത്രക്കാർ അപകടത്തിൽപ്പെട്ടു. റെയിൽവേ ഗേറ്റ് ദീർഘ നേരം അടച്ചിട്ടതിനു ശേഷം തുറക്കുമ്പോൾ ഉണ്ടാകുന്ന തിക്കിലും തിരക്കിലുമാണ് പ്രധാനമായും അപകടങ്ങൾ സംഭവിക്കുന്നത്. മെറ്റലിൽ കയറി നിയന്ത്രണംവിട്ട് വാഹനങ്ങൾ റോഡിന്റെ വശത്തെ പത്തടിയിലേറെ താഴ്ചയുള്ള കുഴിയിലേക്ക് പോയാൽ വലിയ അപകടമായിരിക്കും സംഭവിക്കുന്നത്.രാത്രിയിൽ വെളിച്ചക്കുറവ് ഉള്ളതിനാൽ മെറ്റൽ കിടക്കുന്നത് യാത്രകാർക്ക് കാണാനും സാധിക്കില്ല.അപകടകരമായി കൂട്ടിയിട്ടിരിക്കുന്ന മെറ്റൽ നീക്കം ചെയ്യണമെന്നാവിശ്യപ്പെട്ട് നഗരസഭ കൗൺസിലർ ആർ.ഷാജിയും പരവൂർ പൊലീസും ഒട്ടേറെ തവണ പരവൂർ റെയിൽവേ സ്റ്റേഷൻ മാസ്റ്ററെ സമീപിച്ചെങ്കിലും നടപടിയുണ്ടായിട്ടില്ല.