ഐതിഹാസികം പിബിസി കുതിപ്പ്; കിരീടം നിർണയിച്ചത് ഒരു പോയിന്റ്
കൊല്ലം ∙ അഷ്ടമുടിയുടെ ഓളങ്ങളെ ത്രസിപ്പിച്ച പ്രസിഡന്റ്സ് ട്രോഫി വള്ളംകളിയിൽ രണ്ടാമതായെങ്കിലും ചാംപ്യൻസ് ബോട്ട് ലീഗ് കിരീടം നിലനിർത്തി പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന്റെ (പിബിസി) കാരിച്ചാൽ. സിബിഎലിന്റെ നാലാം സീസണിലും കിരീടം നേടിയ പിബിസി തങ്ങളുടെ കുത്തക അഷ്ടമുടിക്കായലിൽ വീണ്ടും അരക്കിട്ടുറപ്പിച്ചു.
കൊല്ലം ∙ അഷ്ടമുടിയുടെ ഓളങ്ങളെ ത്രസിപ്പിച്ച പ്രസിഡന്റ്സ് ട്രോഫി വള്ളംകളിയിൽ രണ്ടാമതായെങ്കിലും ചാംപ്യൻസ് ബോട്ട് ലീഗ് കിരീടം നിലനിർത്തി പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന്റെ (പിബിസി) കാരിച്ചാൽ. സിബിഎലിന്റെ നാലാം സീസണിലും കിരീടം നേടിയ പിബിസി തങ്ങളുടെ കുത്തക അഷ്ടമുടിക്കായലിൽ വീണ്ടും അരക്കിട്ടുറപ്പിച്ചു.
കൊല്ലം ∙ അഷ്ടമുടിയുടെ ഓളങ്ങളെ ത്രസിപ്പിച്ച പ്രസിഡന്റ്സ് ട്രോഫി വള്ളംകളിയിൽ രണ്ടാമതായെങ്കിലും ചാംപ്യൻസ് ബോട്ട് ലീഗ് കിരീടം നിലനിർത്തി പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന്റെ (പിബിസി) കാരിച്ചാൽ. സിബിഎലിന്റെ നാലാം സീസണിലും കിരീടം നേടിയ പിബിസി തങ്ങളുടെ കുത്തക അഷ്ടമുടിക്കായലിൽ വീണ്ടും അരക്കിട്ടുറപ്പിച്ചു.
കൊല്ലം ∙ അഷ്ടമുടിയുടെ ഓളങ്ങളെ ത്രസിപ്പിച്ച പ്രസിഡന്റ്സ് ട്രോഫി വള്ളംകളിയിൽ രണ്ടാമതായെങ്കിലും ചാംപ്യൻസ് ബോട്ട് ലീഗ് കിരീടം നിലനിർത്തി പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന്റെ (പിബിസി) കാരിച്ചാൽ. സിബിഎലിന്റെ നാലാം സീസണിലും കിരീടം നേടിയ പിബിസി തങ്ങളുടെ കുത്തക അഷ്ടമുടിക്കായലിൽ വീണ്ടും അരക്കിട്ടുറപ്പിച്ചു. സിബിഎൽ അവസാന മത്സരമായ പ്രസിഡന്റ്സ് ട്രോഫി വില്ലേജ് ബോട്ട് ക്ലബ് തുഴഞ്ഞ വീയപുരം സ്വന്തമാക്കി. കാരിച്ചാൽ ചുണ്ടനിലൂടെ രണ്ടാമതെത്തിയ പിബിസി മുൻ മത്സരങ്ങളിലെ വ്യക്തമായ ലീഡിന്റെ ബലത്തിൽ ലീഗ് കിരീടം ഉറപ്പിച്ചു.
പ്രസിഡന്റ്സ് ട്രോഫിയിൽ നിന്ന് ലഭിച്ച 9 പോയിന്റും ചേർത്ത് 58 പോയിന്റുമായാണ് പിബിസി വിജയത്തീരമണിഞ്ഞത്. പ്രസിഡന്റ്സ് ട്രോഫിയിലെ വിജയത്തോടെ 10 പോയിന്റ് കൂടി സ്വന്തമാക്കി പോയിന്റ് 57 ആക്കി ഉയർത്തിയെങ്കിലും വീയപുരം ലീഗിൽ രണ്ടാമതായി. ലീഗിൽ 48 പോയിന്റ് ആകെ നേടിയ നിരണം ബോട്ട് ക്ലബ് തുഴഞ്ഞ നിരണം ചുണ്ടൻ സിബിഎലിലും പ്രസിഡന്റ്സ് ട്രോഫിയിലും മൂന്നാമതായി. 16ന് കോട്ടയം താഴത്തങ്ങാടിയിൽ തുടങ്ങിയ ലീഗ് മത്സരങ്ങൾക്കാണ് പ്രസിഡന്റ്സ് ട്രോഫി വള്ളംകളിയോടെ സമാപനമായത്.
ജലോത്സവം എൻ.കെ.പ്രേമചന്ദ്രൻ എംപി ഉദ്ഘാടനം ചെയ്തു. സിബിഎൽ ഫൈനൽ, പ്രസിഡന്റ്‌സ് ട്രോഫി മത്സരങ്ങൾ നടക്കുമ്പോൾ ടൂറിസം ഭൂപടത്തിൽ കൊല്ലത്തിനും അഷ്ടമുടി കായലിനും പ്രത്യേക സ്ഥാനമാണ് ലഭിക്കുന്നതെന്ന് എംപി പറഞ്ഞു. മേയർ പ്രസന്ന ഏണസ്റ്റ് പതാക ഉയർത്തി. എം.മുകേഷ് എംഎൽഎ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഗോപൻ മാസ്സ് ഡ്രിൽ ഫ്ലാഗ് ഓഫ് ചെയ്തു. എം.നൗഷാദ് എംഎൽഎ, കലക്ടർ എൻ.ദേവിദാസ്, ടൂറിസം ഡയറക്ടർ ശിഖ സുരേന്ദ്രൻ, സബ് കലക്ടർ നിഷാന്ത് സിൻഹാര, സിറ്റി പൊലീസ് കമ്മിഷണർ ചൈത്ര തെരേസ ജോൺ, എഡിഎം ജി.നിർമൽകുമാർ, സ്പോർട്സ് കൗൺസിൽ ജില്ലാ പ്രസിഡന്റ് എക്സ്.ഏണസ്റ്റ്, റെയ്സ് കമ്മിറ്റി ചെയർമാൻ ആർ.കെ.കുറുപ്പ് എന്നിവർ പ്രസംഗിച്ചു.
പ്രസിഡന്റ്സ് ട്രോഫി നേടി വീയപുരം
അസാമാന്യ വീറും വാശിയും പ്രകടിപ്പിച്ചാണ് വീയപുരം അവസാന നിമിഷത്തിൽ പ്രസിഡന്റ്സ് ട്രോഫി സ്വന്തമാക്കിയത്. ഫൈനലിൽ മത്സരിച്ച നിരണം, കാരിച്ചാൽ, വീയപുരം എന്നീ ടീമുകൾ ഇഞ്ചോടിഞ്ച് പോരാട്ടം നടത്തി. മത്സരത്തിന്റെ തുടക്കം മുതൽ പാതി പിന്നിടും വരെ നിരണമാണ് മുന്നിൽ നിന്നിരുന്നത്. എന്നാൽ ഫിനിഷിങ് പോയിന്റിലേക്ക് അടുക്കുംതോറും മൂന്ന് വള്ളങ്ങളും ഒരേ പോലെ കുതിച്ചു പാഞ്ഞു. അവസാന നിമിഷത്തിൽ ആഞ്ഞു തുഴഞ്ഞ വീയപുരം 3:53:85 മിനിറ്റിൽ ഒന്നാമതായി ഫിനിഷ് ചെയ്തു. 3:55:14 മിനിറ്റിൽ ഫിനിഷ് ചെയ്ത കാരിച്ചാൽ രണ്ടാമതും 3:55:62 മിനിറ്റിൽ ഫിനിഷ് ചെയ്ത നിരണം മൂന്നാമതുമായി. 0:48 സെക്കൻഡുകളുടെ വ്യത്യാസത്തിനാണ് രണ്ടും മൂന്നും സ്ഥാനങ്ങൾ നിർണയിക്കപ്പെട്ടത്.
ബിനു എച്ച്.പൊതുവാൾ, സി.ജി.വിജയൻ, സജു സെബാസ്റ്റ്യൻ എന്നിവരാണ് വീയപുരത്തിന്റെ ക്യാപ്റ്റന്മാർ. ബൈജു കുട്ടനാട് ലീഡിങ് ക്യാപ്റ്റനും ചാക്കോ പരിശീലകനുമാണ്. ലീഗിൽ 3 ഒന്നാം സ്ഥാനവും (കോട്ടയം താഴത്തങ്ങാടി, ചെങ്ങന്നൂർ പാണ്ടനാട്, പ്രസിഡന്റ്സ് ട്രോഫി) 3 രണ്ടാം സ്ഥാനവും നേടിയാണ് (ആലപ്പുഴ കൈനകരി, കരുവാറ്റ, കായംകുളം) വില്ലേജ് ബോട്ട് ക്ലബ്ബിന്റെ വീയപുരം 57 പോയിന്റ് സ്വന്തമാക്കിയത്.
ഐതിഹാസികം പിബിസി കുതിപ്പ്
ചാംപ്യൻസ് ബോട്ട് ലീഗ് (സിബിഎൽ) നാലാം സീസണിലേക്കെത്തുമ്പോഴും പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന്റെ (പിബിസി) ഓളപ്പരപ്പിലെ അതിവേഗത്തെ മറികടക്കാൻ മറ്റു ടീമുകൾക്കായില്ല. സിബിഎലിന്റെ ഭാഗമായ 6 വള്ളം കളികളിൽ 4 എണ്ണത്തിൽ ഒന്നാം സ്ഥാനവും (കോട്ടയം താഴത്തങ്ങാടി, ആലപ്പുഴ കൈനകരി, കരുവാറ്റ, കായംകുളം) 2 എണ്ണത്തിൽ രണ്ടാം സ്ഥാനവും (ചെങ്ങന്നൂർ പാണ്ടനാട്, കൊല്ലം പ്രസിഡന്റ്സ് ട്രോഫി) നേടി 58 പോയിന്റുമായാണ് പിബിസി തുഴഞ്ഞ കാരിച്ചാൽ ചുണ്ടൻ ഈ വർഷത്തെയും സിബിഎൽ വിജയികളായത്.
നടുഭാഗം, കാട്ടിൽ തെക്കേതിൽ, വീയപുരം എന്നീ ചുണ്ടനുകൾ തുഴഞ്ഞാണ് കഴിഞ്ഞ 3 തവണകളിലായി പള്ളാത്തുരുത്തി ബോട്ട് ക്ലബ് ലീഗിൽ ഒന്നാമതെത്തിയിരുന്നത്. അച്ഛനും മകനുമായ അലൻ കോശിയും ഐഡൻ കോശിയും കാരിച്ചാലിന്റെ ക്യാപ്റ്റൻമാരും മനോജ് പത്തുതെങ്ങുംകളി ലീഡിങ് ക്യാപ്റ്റനുമാണ്. മനോജ് പവിത്രനും വിനോദ് പവിത്രനുമാണ് പരിശീലകർ. ഈ വർഷത്തെ നെഹ്റു ട്രോഫി സ്വന്തമാക്കിയ കാരിച്ചാൽ ഇതിനോടകം 16 നെഹ്റു ട്രോഫികളും സ്വന്തമാക്കിയിട്ടുണ്ട്.
ചെറുവള്ളങ്ങളിലെ വിജയികൾ
പ്രസിഡന്റ്സ് ട്രോഫിയുടെ ഭാഗമായി വനിതകളുടെ മൂന്ന് വള്ളങ്ങൾ അടക്കം 10 ചെറുവള്ളങ്ങളുടെ മത്സരവും നടന്നു. ഇരുട്ടുകുത്തി എ ഗ്രേഡ് വിഭാഗത്തിൽ പി.ജി.കർണൻ ഒന്നാം സ്ഥാനവും തുരുത്തിത്തറ രണ്ടാം സ്ഥാനവും നേടി. ഇരുട്ടുകുത്തി ബി ഗ്രേഡ് വിഭാഗത്തിൽ ഡാനിയേൽ ഒന്നാം സ്ഥാനവും സെന്റ് ജോസഫ് രണ്ടാം സ്ഥാനവും ജലറാണി മൂന്നാം സ്ഥാനവും സ്വന്തമാക്കി. വെപ്പ് എ ഗ്രേഡ് വിഭാഗത്തിൽ ആശാപുളിക്കിക്കളം ഒന്നാമതെത്തിയപ്പോൾ പഴശ്ശിരാജ രണ്ടാമതെത്തി. തെക്കനോടി വനിതാ വിഭാഗത്തിൽ ദേവസ്സ് ഒന്നാമതും സാരഥി രണ്ടാമതും കാട്ടിൽ തെക്കേതിൽ മൂന്നാമതും ഫിനിഷ് ചെയ്തു.
കായലിലും കരയിലും ആവേശം
ആർപ്പുവിളികളും ആൾക്കൂട്ടവും കൂറവായിരുന്നതു പ്രസിഡന്റ്സ് ട്രോഫി ജലോത്സവത്തിന്റെ അഴകും വീറും കുറച്ചില്ല. 9 ചുണ്ടൻ വള്ളങ്ങളിലായി 900 പേർ പങ്കെടുത്ത മാസ് ഡ്രിൽ. കാണികൾക്ക് ഹരം പകർന്ന ഫ്ലൈ ബോർഡ് അഭ്യാസം, ഫോട്ടോ ഫിനിഷിലേക്ക് നടന്ന അവസാന പോരാട്ടം..അങ്ങനെ അഷ്ടമുടി ജലോത്സവം കാണികൾക്ക് മറക്കാനാകാത്ത അനുഭവമായി.രണ്ടു ട്രോഫികൾക്കു വേണ്ടിയുള്ള പോരാട്ടമായിരുന്നു അഷ്ടമുടിക്കായലിൽ ഇന്നലെ– നാലാമത് ചാംപ്യൻസ് ബോട്ട് ലീഗ് (സിബിഎൽ) ചാംപ്യൻഷിപ്പിനും പത്താമത് പ്രസിഡന്റ് ട്രോഫി ജലോത്സവ വിജയികൾക്കും വേണ്ടിയുള്ള പോരാട്ടം. ആറു ജലോത്സവങ്ങളിലായി കൂടുതൽ പോയിന്റ് നേടുന്നവരാണ് സിബിഎൽ ചാംപ്യന്മാർ. അഷ്ടമുടിക്കായലിലെ ഫൈനൽ മത്സരത്തിൽ ഒന്നാമത് എത്തുന്നവർക്കാണ് പ്രസിഡന്റ് ട്രോഫി.
രാവിലെ മുതൽ അഷ്ടമുടിക്കായൽ തീരത്തു തുഴച്ചിൽക്കാരുടെ തിരക്കു തുടങ്ങി. കാണികളും എത്തിത്തുടങ്ങി. ചുണ്ടൻ വള്ളങ്ങളുടെ മാസ് ഡ്രിൽ ആരംഭിക്കുന്നതിന് തൊട്ടുമുൻപ് കമന്ററി ബോക്സിൽ ചമ്പക്കുളം ജോളി എതിരേറ്റ് മൈക്ക് കയ്യിലെടുത്തതോടെ വള്ളം കളിയുടെ ആവേശം കാണികളിലേക്ക് ആവേശിച്ചു. ഉപമയും കഥകളുമായി കവിതയുമായി സജി ഹരിപ്പാടും ബിനോ ജെ. തോട്ടക്കാടും ദൃക്‌സാക്ഷി വിവരണത്തിന് കൊഴുപ്പു പകർന്നു. ബോട്ടിൽ നടന്ന ശിങ്കാരിമേളവും കാണികൾക്ക് ഹരം പകർന്ന ഫ്ലൈ ബോർഡ് അഭ്യാസവും കൂടി ചേർന്നപ്പോൾ ജലോത്സവം മധുരാനുഭവമായി.
ഹീറ്റ്സിൽ റെക്കോർഡിട്ടു നിരണം
പ്രസിഡന്റ്സ് ട്രോഫി വള്ളംകളിയിലെ ഹീറ്റ്സിൽ (ആദ്യ റൗണ്ട്) മുന്നിലെത്തിയത് നിരണം ബോട്ട് ക്ലബ് തുഴഞ്ഞ നിരണം ചുണ്ടനാണ്. 3.48.26 മിനിറ്റിൽ ഫിനിഷ് ചെയ്ത നിരണത്തിന്റേത് റെക്കോർഡ് സമയമാണ്. ഇതാണ് ഇന്നലെ കുറിക്കപ്പെട്ട മികച്ച സമയവും. ഹീറ്റ്സിൽ 3:53:189 മിനിറ്റിൽ ഫിനിഷ് ചെയ്ത വീയപുരം രണ്ടാമതും 3:53:19 മിനിറ്റിൽ ഫിനിഷ് ചെയ്ത കാരിച്ചാൽ മൂന്നാമതുമായിരുന്നു. അതേ സമയം 4 മുതൽ 9 വരെ സ്ഥാനങ്ങൾ ഹീറ്റ്സിലും ലൂസേഴ്സ് ഫൈനലുകളിലും സമാനമായിരുന്നു. ഫൈനലിന് വിഭിന്നമായി ഹീറ്റസ് മത്സരങ്ങളിൽ വിജയിച്ച 3 ടീമുകൾ വ്യക്തമായ മുൻതൂക്കത്തോടെയാണ് ഫിനിഷിങ് പോയിന്റ് കടന്നിരുന്നത്.
കിരീടം നിർണയിച്ചത് ഒരു പോയിന്റ്
ഒരു പോയിന്റിന്റെ വ്യത്യാസത്തിനാണ് വീയപുരത്തിന് സിബിഎൽ കിരീടം നഷ്ടമായത്. പ്രസിഡന്റ്സ് ട്രോഫി നടക്കുന്നതിന് മുൻപ് കാരിച്ചാലും വീയപുരവും തമ്മിൽ 2 പോയിന്റ് വ്യത്യാസമുണ്ടായിരുന്നു. വീയപുരം പ്രസിഡന്റ്സ് ട്രോഫി സ്വന്തമാക്കുകയും കാരിച്ചാൽ രണ്ടാമതെത്തുകയും ചെയ്തതോടെ ഈ വ്യത്യാസം ഒന്നായി ചുരുങ്ങി. സിബിഎലിലെ ഒരു മത്സരത്തിൽ ഒന്നാമതെത്തുന്ന ടീമിന് 10 പോയിന്റാണ് ലഭിക്കുക. രണ്ടാം സ്ഥാനക്കാർക്ക് ഒൻപതും മൂന്നാം സ്ഥാനക്കാർക്ക് എട്ടും പോയിന്റുകൾ ലഭിക്കും. കാരിച്ചാൽ പ്രസിഡന്റ്സ് ട്രോഫിയിൽ മൂന്നാം സ്ഥാനത്തായിരുന്നെങ്കിൽ വീയപുരത്തിനും കാരിച്ചാലിനും 58 പോയിന്റ് വീതമാവുകയും ഇരുവരും സിബിഎൽ കിരീടം പങ്കുവയ്ക്കേണ്ടി വരികയും ചെയ്യുമായിരുന്നു.
പിബിസി തുഴഞ്ഞ വീയപുരം ചുണ്ടനാണ് കഴിഞ്ഞ വർഷം പ്രസിഡന്റ്സ് ട്രോഫിയും സിബിഎലും സ്വന്തമാക്കിയിരുന്നത്. കൈനകരി യുണൈറ്റഡ് ബോട്ട് ക്ലബ്ബിന്റെ നടുഭാഗം ചുണ്ടനായിരുന്നു കഴിഞ്ഞ വർഷം രണ്ടാം സ്ഥാനം. കേരള പൊലീസ് ബോട്ട് ക്ലബ്ബിന്റെ മഹാദേവിക്കാട് കാട്ടിൽ തെക്കേതിലിനായിരുന്നു മൂന്നാം സ്ഥാനം. ഇത്തവണ കുമരകം ടൗൺ ബോട്ട് ക്ലബ് തുഴഞ്ഞ നടുഭാഗം ഏഴാം സ്ഥാനത്താണ് സിബിഎലിൽ ഫിനിഷ് ചെയ്തത്.
സിബിഎൽ പോയിന്റ് നില
1. കാരിച്ചാൽ ചുണ്ടൻ (പള്ളാത്തുരുത്തി ബോട്ട് ക്ലബ്) 58 പോയിന്റ്
2. വീയപുരം (വില്ലേജ് ബോട്ട് ക്ലബ് കൈനകരി) 57 പോയിന്റ്
3. നിരണം ചുണ്ടൻ (നിരണം ബോട്ട് ക്ലബ്) 48 പോയിന്റ്
4. തലവടി (യുബിസി കൈനകരി) 46 പോയിന്റ്
5. മേൽപ്പാടം (കുമരകം ബോട്ട് ക്ലബ്, സെന്റ് ഫ്രാൻസിസ് ബോട്ട് ക്ലബ്) 32പോയിന്റ്
6. ചമ്പക്കുളം (പുന്നമട ബോട്ട് ക്ലബ്) 30 പോയിന്റ്
7. നടുഭാഗം (കുമരകം ടൗൺ ബോട്ട് ക്ലബ്) 29 പോയിന്റ്
8. പായിപ്പാട് (ആലപ്പുഴ ടൗൺ ബോട്ട് ക്ലബ്) 25 പോയിന്റ്
9. ആയാപറമ്പ് വലിയ ദിവാൻജി (ചങ്ങനാശേരി ബോട്ട് ക്ലബ്) 18 പോയിന്റ്