ഉടമയുടെ കഴുത്തിൽ കത്തിവച്ചു ഭീഷണിപ്പെടുത്തി വാഹനവുമായി കടന്ന തമിഴ്നാട് സ്വദേശി പിടിയിൽ
കൊല്ലം ∙ സ്കൂട്ടറിൽ ലിഫ്റ്റ് ചോദിച്ചു കയറിയ ശേഷം വാഹന ഉടമയുടെ കഴുത്തിൽ കത്തി വച്ചു ഭീഷണിപ്പെടുത്തി, വാഹനവുമായി കടന്ന തമിഴ്നാട് സ്വദേശി മണിക്കൂറുകൾക്കുള്ളിൽ പിടിയിൽ. തമിഴ്‌നാട് തിരുനൽവേലി സ്വദേശി ശിവകുമാർ (23) ആണു കിളികൊല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തത്. 19ന് അർധരാത്രി കൊല്ലം ചന്ദനത്തോപ്പ് സ്വദേശിയുടെ

കൊല്ലം ∙ സ്കൂട്ടറിൽ ലിഫ്റ്റ് ചോദിച്ചു കയറിയ ശേഷം വാഹന ഉടമയുടെ കഴുത്തിൽ കത്തി വച്ചു ഭീഷണിപ്പെടുത്തി, വാഹനവുമായി കടന്ന തമിഴ്നാട് സ്വദേശി മണിക്കൂറുകൾക്കുള്ളിൽ പിടിയിൽ. തമിഴ്‌നാട് തിരുനൽവേലി സ്വദേശി ശിവകുമാർ (23) ആണു കിളികൊല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തത്. 19ന് അർധരാത്രി കൊല്ലം ചന്ദനത്തോപ്പ് സ്വദേശിയുടെ സ്‌കൂട്ടറിൽ കൊല്ലത്തു നിന്നു ലിഫ്റ്റ് ചോദിച്ചു കയറിയ പ്രതി കരിക്കോട് ഭാഗത്ത് ആളൊഴിഞ്ഞ സ്ഥലത്ത് എത്തിയപ്പോൾ കഴുത്തിൽ കത്തി വച്ചു ഭീഷണിപ്പെടുത്തിയ ശേഷം സ്‌കൂട്ടർ തട്ടിയെടുത്തു കടക്കുകയായിരുന്നു. വിവരം ഉടൻ തന്നെ കിളികൊല്ലൂർ പൊലീസ് സ്റ്റേഷനിൽ അറിയിച്ചതിനെ തുടർന്നു മറ്റു സ്റ്റേഷനുകളിലേക്കും സന്ദേശം കൈമാറി.
തുടർന്നു, വിവിധ ഇടങ്ങളിൽ പൊലീസ് നടത്തിയ പരിശോധനയിൽ ഇയാൾ കരുനാഗപ്പള്ളിയിൽ നിന്ന് എസ്ഐ ഫിലിപ്പോസ്, സിപിഒ ദീപ്‌സൺ എന്നിവരടങ്ങിയ ഹൈവേ പട്രോളിങ് സംഘത്തിന്റെ പിടിയിലാവുകയായിരുന്നു. തുടർന്നു, കിളികൊല്ലൂർ പൊലീസ് എസ്ഐമാരായ ശ്രീജിത്ത്, ദിലീപ് കുമാർ, സിപിഒ ഷാജി എന്നിവരടങ്ങിയ സംഘം പ്രതിയെ അറസ്റ്റ് ചെയ്തു.