കോർപറേഷൻ അവഗണന തുടരുന്നു; സൗകര്യങ്ങൾ ‘പാർക്കില്ല’
കൊല്ലം ∙ നാലുവർഷം മുൻപ് കോർപറേഷൻ ആഘോഷമായി തുടങ്ങിയ തിരുമുല്ലവാരത്തെ കുട്ടികളുടെ പാർക്കിൽ ഇപ്പോൾ കളി സാധനങ്ങളൊന്നുമില്ല. അവധി ദിവസങ്ങളിൽ കുട്ടികളുൾപ്പെടെ ഒട്ടേറെ സഞ്ചാരികളെത്തുന്ന പാർക്ക് കോർപറേഷൻ കയ്യൊഴിഞ്ഞ മട്ടാണ്. ദിവസങ്ങൾക്കു മുൻപ് വരെ ഉപകരണങ്ങളിൽ തുരുമ്പുള്ളതിനാൽ ആരും കയറരുത് എന്ന ബോർഡും

കൊല്ലം ∙ നാലുവർഷം മുൻപ് കോർപറേഷൻ ആഘോഷമായി തുടങ്ങിയ തിരുമുല്ലവാരത്തെ കുട്ടികളുടെ പാർക്കിൽ ഇപ്പോൾ കളി സാധനങ്ങളൊന്നുമില്ല. അവധി ദിവസങ്ങളിൽ കുട്ടികളുൾപ്പെടെ ഒട്ടേറെ സഞ്ചാരികളെത്തുന്ന പാർക്ക് കോർപറേഷൻ കയ്യൊഴിഞ്ഞ മട്ടാണ്.ദിവസങ്ങൾക്കു മുൻപ് വരെ ഉപകരണങ്ങളിൽ തുരുമ്പുള്ളതിനാൽ ആരും കയറരുത് എന്ന ബോർഡും ഉണ്ടായിരുന്നു. എന്നാൽ ഫ്ലെക്സ് ബോർഡുകൾ നീക്കം ചെയ്യുന്നതിന്റെ ഭാഗമായി അതും കോർപറേഷൻ എടുത്തുമാറ്റി. പാർക്കിൽ ഇപ്പോഴുള്ളത് തെരുവുനായ്ക്കളും ഉദ്ഘാടനത്തോടനുബന്ധിച്ച് സ്ഥാപിച്ച ഫലകവും മാത്രമാണ്. പ്രദേശത്തെ തെരുവുവിളക്കുകളും തെളിയാതായിട്ട് മാസങ്ങളായി. പാർക്കിനുള്ളിലെ ഒരു ലൈറ്റ് മാത്രമാണ് പ്രദേശത്തെ ഏക വെളിച്ചം.
കഴിഞ്ഞ കർക്കടകവാവ് ബലിയോടനുബന്ധിച്ച് പ്രദേശത്തെ ഗാന്ധിപ്രതിമയോടു ചേർന്നുള്ള ഹൈമാസ്റ്റ് ലൈറ്റ് പോസ്റ്റിന്റെ മുകളിൽ നിന്ന് പകുതി വരെ താഴെയിറക്കി പ്രകാശിപ്പിച്ചിരുന്നു. എന്നാൽ ഇപ്പോൾ ബൾബുകൾ മാത്രം അവശേഷിക്കുന്നതോടെ ഗാന്ധിപ്രതിമയും ഇരുട്ടിലാണ്. ‘ഇവിടെ സ്ഥിതി ചെയ്തിരുന്ന പാർക്ക് അപ്രത്യക്ഷമായിട്ട് ഏതാണ്ട് ആറു മാസത്തോളമായി. 2023 ൽ പാർക്കിന്റെ പുനർനിർമാണത്തിനായി അനുവദിച്ച 8 ലക്ഷം രൂപയും കാണാനില്ല, കണ്ടവരുണ്ടോ?’ എന്നു കാണിച്ചു കോൺഗ്രസ് പ്രവർത്തകർ ഇവിടെ സ്ഥാപിച്ചിരുന്ന ബോർഡും ഇപ്പോൾ കാണാതായി.