പഞ്ചായത്ത് ഭരണ സമിതി രാജിവയ്ക്കണം: അനിശ്ചിതകാല നിരാഹാര സമരം സംഘർഷത്തിലായി
പത്തനാപുരം∙ പത്തനാപുരം പഞ്ചായത്ത് ഭരണ സമിതി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് പഞ്ചായത്തംഗങ്ങളായ എം.എസ്.നിവാസ്. ഫാറൂഖ് മുഹമ്മ്, എം.സാജൂഖാൻ, എന്നിവർ നടത്തിയ അനിശ്ചിതകാല നിരാഹാര സമരം ഭാഗിക വിജയം. സമരം മുന്നോട്ടു വച്ച ആവശ്യങ്ങൾ ചർച്ച ചെയ്യുന്നതിനായി സെക്രട്ടറിയുമായി നടത്തിയ ആദ്യ ഘട്ട ചർച്ച

പത്തനാപുരം∙ പത്തനാപുരം പഞ്ചായത്ത് ഭരണ സമിതി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് പഞ്ചായത്തംഗങ്ങളായ എം.എസ്.നിവാസ്. ഫാറൂഖ് മുഹമ്മ്, എം.സാജൂഖാൻ, എന്നിവർ നടത്തിയ അനിശ്ചിതകാല നിരാഹാര സമരം ഭാഗിക വിജയം. സമരം മുന്നോട്ടു വച്ച ആവശ്യങ്ങൾ ചർച്ച ചെയ്യുന്നതിനായി സെക്രട്ടറിയുമായി നടത്തിയ ആദ്യ ഘട്ട ചർച്ച പരാജയപ്പെട്ടത് പ്രതിഷേധത്തിനും കയ്യാങ്കളിക്കും കാരണമായി. നാലാം ദിവസമാണ് പഞ്ചായത്ത് ഓഫിസിനു മുന്നിൽ അനിഷ്ട കാര്യങ്ങൾ അരങ്ങേറിയത്.
ടൗണിലെ ടൗൺ മാൾ നിർമാണത്തിനായി ഒഴിവാക്കിയ കച്ചവടക്കാരെ പുനരധിവസിപ്പിക്കുക, താലൂക്ക് ആശുപത്രിക്ക് ഭൂമി വാങ്ങുന്നതിന് പഞ്ചായത്ത് കൈമാറിയ 1.35 കോടി രൂപയ്ക്ക് പകരമായി റോഡ് നവീകരണത്തിന് തുക അനുവദിക്കുക, ടൗൺ മാൾ ഉടൻ തുറന്നു നൽകുക എന്നിവയായിരുന്നു പ്രധാന ആവശ്യങ്ങൾ. മൂന്നു ദിവസമായി സര ചെയ്യുന്ന അംഗങ്ങളോട് സെക്രട്ടറി ചർച്ചയ്ക്ക് ക്ഷണിക്കുകയും, ഇതനുസരിച്ച് ഇന്നലെ ഉച്ചയ്ക്ക് നടന്ന ചർച്ച പരാജയപ്പെടുകയുമായിരുന്നു. അംഗങ്ങളുടെ ആവശ്യങ്ങളിൽ മാളിലെ തിയറ്റർ, നേരത്തേ കരാർ ചെയ്തിട്ടുള്ള കട മുറികൾ എന്നിവ ഉടൻ തുറന്നു കൊടുക്കാൻ തയാറാണെന്ന് സെക്രട്ടറി അറിയിച്ചു.
എന്നാൽ മന്ത്രി നൽകാമെന്ന് ഉറപ്പു നൽകിയ പണത്തിന്റെ കാര്യത്തിൽ അറിയില്ലെന്നായിരുന്നു സെക്രട്ടറിയുടെ മറുപടി. ഭാഗിക ആവശ്യങ്ങളല്ല എല്ലാ ആവശ്യങ്ങളും അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് നിരാഹര സമരത്തിലേർപ്പെട്ട അംഗങ്ങൾ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സുധീർ മലയിലിന്റെ നേതൃത്വത്തിൽ സെക്രട്ടറിയുടെ ഓഫിസിനു മുന്നിൽ കുത്തിയിരിപ്പ് സമരം തുടങ്ങി. പൊലീസ് എത്തിയതോടെ പ്രതിഷേധം കനത്തു. പിടിച്ചു മാറ്റാൻ ശ്രമിച്ച പൊലീസുമായി ഉന്തും തള്ളുമായി.
നേതാക്കളിൽ ചിലർക്ക് ഇതിനിടയിൽ പരുക്കേറ്റു. ഇതിനിടെ നിരാഹര സമരത്തിലേർപ്പെട്ട അംഗങ്ങളെ ആശുപത്രിയിലേക്ക് മാറ്റാൻ എത്തിച്ച ആംബുലൻസിലേക്ക് കയറ്റുന്നതിനിടയിലും തർക്കമായി. ഇവരെ ആശുപത്രിയിലേക്ക് മാറ്റിയതോടെ മണ്ഡലം പ്രസിഡന്റ് ഷേക് നവാസ് ഖാന്റെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫിസിൽ നിന്ന് ആശുപത്രിയിലേക്ക് പ്രകടനമായി പ്രവർത്തകർ നീങ്ങി. ശേഷം രണ്ടാം ഘട്ട സമരം ഉടൻ തുടങ്ങുമെന്ന് പ്രഖ്യാപിച്ച് പ്രവർത്തകർ പിരിഞ്ഞു.