കപ്പലണ്ടി വ്യാപാരി സൗജന്യമായി നൽകിയ വസ്തുവിൽ 20 വീടുകൾ നിർമിക്കും
കടയ്ക്കൽ∙ വസ്തുവും വീടും ഇല്ലാത്ത 20 പേർക്ക് കടയ്ക്കൽ കോട്ടപ്പുറത്ത് വീട് ഒരുക്കുന്നതിനുള്ള പ്രാഥമിക നടപടി തുടങ്ങി. തമിഴ്നാട്ടിൽ നിന്നു കേരളത്തിൽ എത്തി കടയ്ക്കലിൽ തെരുവിൽ കപ്പലണ്ടി കച്ചവടം നടത്തി ജീവിത വിജയം നേടിയ അബ്ദുല്ല സൗജന്യമായി കടയ്ക്കൽ പഞ്ചായത്തിന് നൽകിയ വസ്തുവിൽ. ലയൺസ് ക്ലബ്ബും തദ്ദേശ സ്വയം

കടയ്ക്കൽ∙ വസ്തുവും വീടും ഇല്ലാത്ത 20 പേർക്ക് കടയ്ക്കൽ കോട്ടപ്പുറത്ത് വീട് ഒരുക്കുന്നതിനുള്ള പ്രാഥമിക നടപടി തുടങ്ങി. തമിഴ്നാട്ടിൽ നിന്നു കേരളത്തിൽ എത്തി കടയ്ക്കലിൽ തെരുവിൽ കപ്പലണ്ടി കച്ചവടം നടത്തി ജീവിത വിജയം നേടിയ അബ്ദുല്ല സൗജന്യമായി കടയ്ക്കൽ പഞ്ചായത്തിന് നൽകിയ വസ്തുവിൽ. ലയൺസ് ക്ലബ്ബും തദ്ദേശ സ്വയം ഭരണ വകുപ്പും കൈകോർത്ത് ആണ് വീട് ഒരുക്കുന്നത്. മുൻ പഞ്ചായത്ത് ഭരണ സമിതിയുടെ കാലത്ത് അബ്ദുല്ല ലൈഫ് മിഷൻ പദ്ധതി ഗുണഭോക്താക്കൾക്ക് ഫ്ലാറ്റ് നിർമിക്കാൻ കോട്ടപ്പുറത്ത് ഒരേക്കർ സ്ഥലം വാങ്ങി നൽകിയിരുന്നു.
എന്നാൽ ഫ്ലാറ്റ് നിർമാണം നടന്നില്ല. ലയൺസ് ക്ലബ് സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളിൽ നിർധനർക്ക് വീട് നിർമിച്ച് നൽകുന്ന പദ്ധതിയുടെ ഭാഗമായി കടയ്ക്കൽ പഞ്ചായത്തിന് സൗജന്യമായി ലഭിച്ച സ്ഥലത്ത് വീട് നിർമിക്കാൻ തീരുമാനിച്ചു.നടപടികൾക്കായി ലയൺസ് ക്ലബ് ഡിസ്ട്രിക്ട് ഗവർണർ വഹാവും സംഘവും ഇന്നലെ സ്ഥലത്ത് എത്തി പ്രാഥമിക നടപടി നടത്തി. സിപിഎം ജില്ലാ സെക്രട്ടറി എസ്.സുദേവൻ, കടയ്ക്കൽ പഞ്ചായത്ത് പഞ്ചായത്ത് പ്രസിഡന്റ് എം.മനോജ് കുമാർ ഉൾപ്പെടെയുള്ളവർ പങ്കെടുത്തു.