രേഖകൾപരിശോധിക്കാം:കൊല്ലം∙ തൃക്കടവൂർ വില്ലേജിന്റെ ഡിജിറ്റൽ സർവേ നടപടികൾ പൂർത്തീകരിച്ച് സർവേ അതിരു അടയാള നിയമ പ്രകാരം സെക്‌ഷൻ 9 (2) പ്രസിദ്ധീകരിച്ചു. ഈ രേഖകൾ പൊതുജനങ്ങൾക്ക് പരിശോധിച്ച് ഉറപ്പാക്കുന്നതിന് നാളെ മുതൽ ജനുവരി 21 വരെ അവസരം ലഭിക്കും. എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ 10 മുതൽ 5 വരെ മതിലിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രേഖകൾ പരിശോധിക്കാം: കൊല്ലം∙ തൃക്കടവൂർ വില്ലേജിന്റെ ഡിജിറ്റൽ സർവേ നടപടികൾ പൂർത്തീകരിച്ച് സർവേ അതിരു അടയാള നിയമ പ്രകാരം സെക്‌ഷൻ 9 (2) പ്രസിദ്ധീകരിച്ചു. ഈ രേഖകൾ പൊതുജനങ്ങൾക്ക് പരിശോധിച്ച്  ഉറപ്പാക്കുന്നതിന്  നാളെ മുതൽ ജനുവരി 21 വരെ അവസരം ലഭിക്കും. എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ 10 മുതൽ 5 വരെ മതിലിൽ നമ്പാരത്ത് ജംക്‌ഷനിലുള്ള ഡിജിറ്റൽ സർവേ ക്യാംപ് ഒ‍ാഫിസിലും അഞ്ചാലുംമൂട് സികെപി വിലാസം ഗ്രന്ഥശാലയിലും നടത്തും. 

വൈദ്യുതി മുടക്കം
അഞ്ചാലുംമൂട് ∙ താവറത്ത്, പരപ്പത്ത് എന്നീ ഭാഗങ്ങളിൽ ഇന്നു പകൽ 9 മുതൽ 2 വരെയും ആര്യ പരിധിയിൽ 11 മുതൽ 6 വരെയും വൈദ്യുതി മുടങ്ങും.
പള്ളിമുക്ക് ∙ പായിക്കുളം എൽപിഎസ്, പഞ്ചായത്ത് സ്കൂൾ, ശ്രീവിലാസം, സഞ്ചാരിമുക്ക്, സീനാസ്, അക്കരവിള എന്നീ ഇടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും. 
തങ്കശ്ശേരി ∙ ബി ആൻഡ് ടി ക്വാർട്ടേഴ്സ്, സൺഡേ കോളനി, 18 മുറി എന്നീ ഇടങ്ങളിൽ രാവിലെ 9 മുതൽ ഒരു മണി വരെയും ബിഷപ് പാലസ്, തോട്ടക്കാട് എന്നീ ഇടങ്ങളിൽ ഇന്ന് 12 മുതൽ വൈകിട്ട് 6 വരെ വൈദ്യുതി മുടങ്ങും.

ADVERTISEMENT

അവധിക്കാല ഫുട്ബോൾ പരിശീലനം
ചാത്തന്നൂർ ∙ ജൂനിയർ കൊല്ലം ഫുട്ബോൾ അക്കാദമിയുടെ അവധിക്കാല ഫുട്ബോൾ പരിശീലനം ആരംഭിച്ചു. ചാത്തന്നൂർ എംഇഎസ് എൻജിനീയറിങ് കോളജ് മൈതാനം, പരവൂർ കോട്ടപ്പുറം ഹൈസ്കൂൾ ഗ്രൗണ്ട് എന്നിവിടങ്ങളിലാണ് പരിശീലനം.വരുന്ന അധ്യയന വർഷത്തെ സബ് ജൂനിയർ, ജൂനിയർ സ്കൂൾ ടീം, ജില്ലാ ടീം എന്നിവയിൽ പങ്കെടുക്കുന്ന കുട്ടികൾക്കും 12 വയസ്സിൽ താഴെയുള്ള കുട്ടികൾക്കും മൂന്നു വർഷത്തെ പരിശീലന പദ്ധതിയാണ് അക്കാദമി നടപ്പാക്കുന്നത്.9447358357, 9048399752.

കോഴിക്കുഞ്ഞ് വിതരണം
കൊല്ലം ∙ കേരള ഫാം ഡവലപ്മെന്റ് ആൻഡ് സോഷ്യൽ വെൽഫെയർ സഹകരണ സംഘം നടപ്പാക്കുന്ന സമഗ്ര കോഴി വളർത്തൽ പദ്ധതിയുടെ ഭാഗമായി സബ്സിഡി നിരക്കിൽ 75 ദിവസം പ്രായമുള്ള വി.ബി–380 ഇനം കോഴിക്കുഞ്ഞുങ്ങളെ പുത്തൂർ, ഭരണിക്കാവ്, ശാസ്താംകോട്ട, കരുനാഗപ്പള്ളി, ചവറ, കൊല്ലം, കുണ്ടറ, കൊട്ടിയം, പാരിപ്പള്ളി, കൊട്ടാരക്കര, പത്തനാപുരം, പുനലൂർ, അഞ്ചൽ, ഓയൂർ എന്നിവിടങ്ങളിൽ വിതരണം ചെയ്യും. 8590468582.