പരീക്ഷകൾക്ക് ഇടയിൽ ഒരു ദിവസം മാത്രം ഇടവേള; പരീക്ഷാ സമയക്രമം പരിഷ്കരിക്കണമെന്ന് ആവശ്യം
കൊല്ലം ∙ പ്ലസ്ടു സയൻസ് ഗ്രൂപ്പ് വിദ്യാർഥികളുടെ വാർഷിക പരീക്ഷയിലെ സമയക്രമം പരിഷ്കരിക്കണമെന്ന് ആവശ്യം. കൃത്യമായ പഠനം നടത്താനുള്ള സമയം നൽകാതെയാണ് സയൻസ് വിഷയങ്ങളിലെ പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചത് എന്നാണ് പരാതി. രണ്ടോ മൂന്നോ അതിലധികമോ ദിവസങ്ങളുടെ ഇടവേളകളിലാണ് സാധാരണ സയൻസ് വിഷയത്തിലെ വിവിധ പരീക്ഷകൾ

കൊല്ലം ∙ പ്ലസ്ടു സയൻസ് ഗ്രൂപ്പ് വിദ്യാർഥികളുടെ വാർഷിക പരീക്ഷയിലെ സമയക്രമം പരിഷ്കരിക്കണമെന്ന് ആവശ്യം. കൃത്യമായ പഠനം നടത്താനുള്ള സമയം നൽകാതെയാണ് സയൻസ് വിഷയങ്ങളിലെ പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചത് എന്നാണ് പരാതി. രണ്ടോ മൂന്നോ അതിലധികമോ ദിവസങ്ങളുടെ ഇടവേളകളിലാണ് സാധാരണ സയൻസ് വിഷയത്തിലെ വിവിധ പരീക്ഷകൾ നടക്കാറുള്ളത്. എന്നാൽ ഇത്തവണ ഒരു ദിവസത്തെ ഇടവേള മാത്രമാണുള്ളത്. അതേസമയം പ്ലസ് വൺ പരീക്ഷയുടെ ഇംപ്രൂവ്മെന്റ് പരീക്ഷ വാർഷിക പരീക്ഷയുടെ കൂടെ നടത്തുന്നതിനാൽ ഇരട്ടി ഭാരമാണ് വിദ്യാർഥികൾക്ക്.
2025 മാർച്ച് 3ന് തുടങ്ങി 25 ന് സമാപിക്കുന്ന വിധത്തിലാണ് പ്ലസ്ടു പരീക്ഷ നടത്തുന്നത്. എന്നാൽ, സയൻസ് ഗ്രൂപ്പിലെ പരീക്ഷകൾ മാത്രം മാർച്ച് 19ന് തന്നെ അവസാനിക്കും. മാർച്ച് 3ന് ഇംഗ്ലിഷ് വിഷയത്തിലെ പരീക്ഷയോടെയാണ് പ്ലസ്ടു പരീക്ഷ തുടങ്ങുന്നത്. 5ന് ഭൗതികശാസ്ത്രം, 7ന് ബയോളജി, 10ന് രസതന്ത്രം.17ന് കണക്ക്, 19ന് കംപ്യൂട്ടർ സയൻസ് എന്നിങ്ങനെയാണ് പരീക്ഷ പ്രഖ്യാപിച്ചിരിക്കുന്നത്. ഭൗതികശാസ്ത്രം, ബയോളജി പരീക്ഷകൾക്കു മുൻപ് ഒരുദിവസത്തെ ഇടവേളയും രസതന്ത്രത്തിനു രണ്ടു ദിവസവുമാണ് ഇതിലൂടെ വിദ്യാർഥികൾക്ക് ലഭിക്കുക. കണക്ക് വിഷയത്തിനാണ് ഏറ്റവും കൂടുതൽ ഇടവേള – 6 ദിവസം.
കഴിഞ്ഞ അധ്യയനവർഷം മാർച്ച് ഒന്നിനു തുടങ്ങി 31ന് പൂർത്തിയാകുന്ന വിധത്തിലായിരുന്നു പരീക്ഷ. കഴിഞ്ഞ വർഷം ഒരു മാസം കൊണ്ട് നടത്തിയ സയൻസ് വിഷയങ്ങളിലെ പരീക്ഷയാണ് ഇത്തവണ 16 ദിവസങ്ങൾ കൊണ്ട് നടത്തുന്നത്. ഇതിൽ ഏറ്റവും കൂടുതൽ ബുദ്ധിമുട്ടുന്നത് പ്ലസ് വൺ ഇംപ്രൂവ്മെന്റ് പരീക്ഷ എഴുതുന്ന പ്ലസ് ടു വിദ്യാർഥികളാണ്. പ്ലസ് വൺ ഇംപ്രൂവ്മെന്റ് പരീക്ഷ കഴിഞ്ഞ അധ്യയനവർഷം വരെ സെപ്റ്റംബറിലാണ് നടത്തിയിരുന്നത്. ഇത്തവണ മുതൽ മാർച്ചിൽ വാർഷിക പരീക്ഷയ്ക്കൊപ്പമാണ് ഇംപ്രൂവ്മെന്റ് നടക്കുന്നത്.
പ്ലസ് ടു പരീക്ഷകളിലെ ഇടവേളകളിൽ നടക്കുന്ന ഈ പരീക്ഷയ്ക്കും ഇതിന്റെ കൂടെ പഠിക്കേണ്ടതിനാൽ ഇംപ്രൂവ്മെന്റ് എഴുതുന്ന വിദ്യാർഥികൾക്ക് തീരെ സമയം ലഭിക്കില്ല. പ്ലസ് വൺ ബയോളജി, ഭൗതികശാസ്ത്രം പരീക്ഷകൾ തമ്മിലും ഒരുദിവസത്തെ ഇടവേള മാത്രമാണുള്ളത്. അതേസമയം, സിബിഎസ്ഇ പ്ലസ്ടു പരീക്ഷ ഫെബ്രുവരി 15 ന് തുടങ്ങി ഏപ്രിൽ 4നാണ് അവസാനിക്കുക. ഫെബ്രുവരി 21ന് ഭൗതികശാസ്ത്രം, 27ന് രസതന്ത്രം, മാർച്ച് 8ന് കണക്ക്, മാർച്ച് 25ന് ബയോളജി എന്ന രീതിയിലാണ് സയൻസ് വിഷയങ്ങളിലെ സിബിഎസ്ഇ പരീക്ഷ നിശ്ചയിച്ചിരിക്കുന്നത്. സയൻസ് വിഷയങ്ങൾക്കിടയിലെ ഇടവേള വർധിപ്പിച്ചു പരീക്ഷയ്ക്ക് തയാറാകാൻ കൂടുതൽ സമയം അനുവദിക്കണമെന്നാണ് വിദ്യാർഥികളുടെ ആവശ്യം.