ക്രിസ്മസിനും സബ്സിഡി സാധനങ്ങളില്ല, ‘പറ്റിച്ച് ’ സപ്ലൈകോ
ചടയമംഗലം∙ ക്രിസ്മസ് ഫെയർ പ്രഖ്യാപിച്ച വിവരം അറിഞ്ഞ് സപ്ലൈകോ മാവേലി സൂപ്പർമാർക്കറ്റുകളിൽ എത്തിയവർ നിരാശരായി മടങ്ങി. 13 സബ്സിഡി സാധനങ്ങളിൽ അരിയും പഞ്ചസാരയും മാത്രമാണ് ഉണ്ടായിരുന്നത്. ഡിസംബർ 21 മുതൽ 30 വരെ വിലക്കുറവും പ്രഖ്യാപിച്ചിരുന്നു. പക്ഷേ സബ്സിഡി സാധനങ്ങൾ ഇല്ലാത്തതിനാൽ സാധനം വാങ്ങാൻ എത്തിയവർ

ചടയമംഗലം∙ ക്രിസ്മസ് ഫെയർ പ്രഖ്യാപിച്ച വിവരം അറിഞ്ഞ് സപ്ലൈകോ മാവേലി സൂപ്പർമാർക്കറ്റുകളിൽ എത്തിയവർ നിരാശരായി മടങ്ങി. 13 സബ്സിഡി സാധനങ്ങളിൽ അരിയും പഞ്ചസാരയും മാത്രമാണ് ഉണ്ടായിരുന്നത്. ഡിസംബർ 21 മുതൽ 30 വരെ വിലക്കുറവും പ്രഖ്യാപിച്ചിരുന്നു. പക്ഷേ സബ്സിഡി സാധനങ്ങൾ ഇല്ലാത്തതിനാൽ സാധനം വാങ്ങാൻ എത്തിയവർ നിരാശരായി മടങ്ങി. പ്രധാന ഇനങ്ങളായ വെളിച്ചെണ്ണ, പഞ്ചസാര, ഉഴുന്ന്, മുളക്, തോരൻ പരിപ്പ്, കടല എന്നിവ ഉൾപ്പെടെ മാവേലി സൂപ്പർമാർക്കറ്റുകളിൽ ഇല്ലായിരുന്നു. മാവേലി സൂപ്പർമാർക്കറ്റുകൾ കാലിയായ നിലയിലായിരുന്നു.
ഓണം കഴിഞ്ഞ് ക്രിസ്മസ് എത്തിയിട്ടും ആളുകൾക്ക് ആവശ്യമായ സാധനങ്ങൾ എത്തിച്ച് വിതരണം ചെയ്യാൻ സപ്ലൈകോയ്ക്ക് കഴിഞ്ഞില്ല. ഇന്നലെ മാവേലി സൂപ്പർമാർക്കറ്റ്, ഹൈപ്പർമാർക്കറ്റ് എന്നിവിടങ്ങളിൽ സാധനം വാങ്ങാൻ എത്തിയവരോട് പുതുവർഷത്തിൽ സാധനങ്ങൾ എത്തുമെന്നാണ് ജീവനക്കാർ അറിയിച്ചത്. സാധനങ്ങൾ എത്താത്തതിനാൽ ജീവനക്കാരും കഷ്ടത്തിലാണ്. സാധനങ്ങളുടെ വിൽപന ഇല്ലാത്തതിനാൽ താൽക്കാലിക ജീവനക്കാരുടെ ശമ്പളത്തിലും കുറവ് വന്നു.