കുരുക്കി; ചിന്നക്കട ഗേറ്റ് : തുറക്കാതെ റെയിൽവേയും കോർപറേഷനും
കൊല്ലം ∙ പൂട്ടു വീണ ചിന്നക്കട റെയിൽവേ ഗേറ്റ് തുറക്കുന്ന കാര്യം അനിശ്ചിതത്വത്തിൽ. കോർപറേഷന്റെയും റെയിൽവേയുടെയും പിടിവാശിയിൽ ആകെ വലഞ്ഞു യാത്രക്കാർ. രണ്ടാഴ്ച മുൻപാണ് എസ്എംപി പാലസ്–ക്യാംപ് റോഡിലുള്ള ചിന്നക്കട റെയിൽവേ ഗേറ്റ് അടച്ചത്.ഗേറ്റിന്റെ പരിപാലനത്തിനും അറ്റകുറ്റപ്പണിക്കും കരാർ പ്രകാരമുള്ള തുക

കൊല്ലം ∙ പൂട്ടു വീണ ചിന്നക്കട റെയിൽവേ ഗേറ്റ് തുറക്കുന്ന കാര്യം അനിശ്ചിതത്വത്തിൽ. കോർപറേഷന്റെയും റെയിൽവേയുടെയും പിടിവാശിയിൽ ആകെ വലഞ്ഞു യാത്രക്കാർ. രണ്ടാഴ്ച മുൻപാണ് എസ്എംപി പാലസ്–ക്യാംപ് റോഡിലുള്ള ചിന്നക്കട റെയിൽവേ ഗേറ്റ് അടച്ചത്. ഗേറ്റിന്റെ പരിപാലനത്തിനും അറ്റകുറ്റപ്പണിക്കും കരാർ പ്രകാരമുള്ള തുക കോർപറേഷൻ നൽകാത്തതു മൂലമാണ് ഗേറ്റിന്റെ നിർമാണ പ്രവർത്തനങ്ങൾക്കു തടസ്സമുണ്ടായതെന്നാണു റെയിൽവേ അധികൃതർ പറയുന്നത്. അതേസമയം ഇങ്ങനൊരു കരാറിനെപ്പറ്റി അറിയില്ലെന്ന നിലപാടിലാണു കോർപറേഷൻ.
ആഘോഷ ദിനങ്ങൾ പോലും പരിഗണിക്കാതെ തിടുക്കത്തിൽ ഗേറ്റ് അടച്ചതിലും പരിഹാരം കാണാൻ കോർപറേഷൻ ശ്രമിക്കാത്തതിലും ജനരോഷം ശക്തമായി. രണ്ടാഴ്ച മുൻപു രാത്രിയോടെയാണു റെയിൽവേ മുന്നറിയിപ്പ് നൽകാതെ പാളങ്ങൾക്കു നടുവിലുള്ള ടാർ ഇട്ട് ഉറപ്പിച്ചിരുന്ന കോൺക്രീറ്റ് സ്ലാബുകൾ ഇളക്കി മാറ്റിയത്. പാളങ്ങൾക്കു ബലം നൽകുന്ന ഇരുമ്പ് പ്ലേറ്റുകളും മാറ്റി. ഇവയെല്ലാം ഗേറ്റുകൾക്കു സമീപം കൂട്ടിയിട്ടിരിക്കുകയാണ്.
ഏതാനും ദിവസങ്ങൾക്കുള്ളിൽ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി ഗേറ്റ് തുറക്കുമെന്ന പ്രതീക്ഷയിലായിരുന്നു ജനങ്ങൾ. ഗേറ്റ് അടഞ്ഞു കിടക്കുന്നതിനാൽ ക്രിസ്മസിനോട് അനുബന്ധിച്ചു വലിയ തിരക്കാണു കഴിഞ്ഞ ദിവസങ്ങളിൽ ചിന്നക്കടയിൽ അനുഭവപ്പെട്ടത്. ക്രിസ്മസിന്റെ തലേ ദിവസമായ ഇന്നലെയും വൻതിരക്കാണ് ഉണ്ടായത്. ഉച്ചയ്ക്ക് തിരക്കു വർധിച്ചതോടെ വാഹനങ്ങൾ തിരിച്ചു വിട്ടു. ചുട്ടുപൊള്ളുന്ന വെയിലിൽ ഗതാഗതക്കുരുക്ക് അഴിക്കാൻ പൊലീസും ഏറെ പാടുപെട്ടു. നിർദേശങ്ങൾ പാലിക്കാത്ത ചില ഡ്രൈവർമാർക്കു പിഴയിട്ടു.
പുതുവർഷാഘോഷ ദിനങ്ങളിലും ഇതേ നില തുടർന്നാൽ ഗതാഗതക്കുരുക്കിൽ ജനം വലയും. റെയിൽവേ ഗേറ്റിന്റെ പരിപാലന ചുമതല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കൂടി ഉത്തരവാദിത്തം ആണെന്ന വർഷങ്ങൾക്കു മുൻപുള്ള കരാർ വ്യവസ്ഥയിലാണു റെയിൽവേ ഗേറ്റുകൾ പ്രവർത്തിച്ചു വരുന്നതെന്നാണു റെയിൽവേയുടെ വിശദീകരണം.ഈ ഇനത്തിൽ ചിന്നക്കട റെയിൽവേ ഗേറ്റിന്റെ അറ്റകുറ്റപ്പണി, പരിപാലനം, ഗേറ്റിൽ ഗാർഡിനെ നിയമിക്കുന്നത് ഉൾപ്പെടെയുള്ള ചെലവിൽ കോർപറേഷൻ 10 കോടി രൂപയോളം നൽകാനുണ്ടെന്നും അധികൃതർ പറയുന്നു.
എന്നാൽ ഇങ്ങനെ ഒരു കരാർ ഉള്ളതായി അറിയില്ലെന്നാണു കോർപറേഷന്റെ ആദ്യം മുതലുള്ള നിലപാട്. തർക്കം തുടരുന്ന സാഹചര്യത്തിൽ ചർച്ച നടത്തി പ്രശ്ന പരിഹാരം ഉണ്ടാക്കാൻ ശ്രമിക്കുമെന്നാണ് ഒടുവിൽ കോർപറേഷൻ സെക്രട്ടറി സാജു ഡേവിഡ് പറഞ്ഞത്. എത്രയും വേഗം പ്രശ്ന പരിഹാരം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണു നാട്ടുകാരും യാത്രക്കാരും.
‘ഗേറ്റ് അടച്ചുപൂട്ടിയത് ധിക്കാരം’
കൊല്ലം∙ നഗരത്തിലെ പ്രധാന പാതകളിൽ ഒന്നായ ചിന്നക്കട എസ്എംപി പാലസ് റോഡിലെ റെയിൽവേ ഗേറ്റ് അടച്ചുപൂട്ടിയ റെയിൽവേ നടപടി ധിക്കാരമാണെന്ന് എഐടിയുസി ജില്ലാ സെക്രട്ടറി ജി.ബാബു. ജനങ്ങളുടെ അവകാശത്തിൻമേലുള്ള കടന്നു കയറ്റമാണിത്. സ്ഥല പരിമിതി മൂലം പട്ടണത്തിൽ ഗതാഗതം സ്തംഭനം പതിവായി. ഗേറ്റ് അടിയന്തരമായി തുറന്നില്ലെങ്കിൽ പ്രത്യക്ഷ സമരപരിപാടികൾ ആരംഭിക്കുമെന്നും പറഞ്ഞു.