നീന്തൽ പരിശീലന പദ്ധതി നടപ്പായില്ല; കുളം പായൽ മൂടി ആകെ ‘കുള’ മായി!
കടയ്ക്കൽ∙ നീന്തൽ പരിശീലന കേന്ദ്രം തുടങ്ങുമെന്ന് പറഞ്ഞതല്ലാതെ നടപ്പായില്ല. ചിങ്ങേലി കുളം പായൽ മൂടി. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് മുല്ലക്കര രത്നാകരൻ മന്ത്രിയായിരുന്നപ്പോൾ മുതൽ നിലവിലുള്ള സർക്കാരിൽ മന്ത്രിയായ ജെ.ചിഞ്ചു റാണി വരെ ചിങ്ങേലി കുളത്തിൽ നീന്തൽ പരിശീലനത്തിന് പദ്ധതി നടപ്പാക്കുമെന്നു വാഗ്ദാനം

കടയ്ക്കൽ∙ നീന്തൽ പരിശീലന കേന്ദ്രം തുടങ്ങുമെന്ന് പറഞ്ഞതല്ലാതെ നടപ്പായില്ല. ചിങ്ങേലി കുളം പായൽ മൂടി. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് മുല്ലക്കര രത്നാകരൻ മന്ത്രിയായിരുന്നപ്പോൾ മുതൽ നിലവിലുള്ള സർക്കാരിൽ മന്ത്രിയായ ജെ.ചിഞ്ചു റാണി വരെ ചിങ്ങേലി കുളത്തിൽ നീന്തൽ പരിശീലനത്തിന് പദ്ധതി നടപ്പാക്കുമെന്നു വാഗ്ദാനം ചെയ്തിരുന്നു. വർഷങ്ങൾ പിന്നിട്ടതല്ലാതെ നീന്തൽ പരിശീലന കേന്ദ്രം വന്നില്ല. കുമ്മിൾ പഞ്ചായത്തിൽ ആണ് കുളം. കൃഷിക്കും പരിസരത്തുള്ളവർക്കു വസ്ത്രം കഴുകുന്നതിനും മറ്റും കുളത്തിലെ വെള്ളം ഉപയോഗിച്ചിരുന്നു. ഓരോ വർഷവും സമീപത്തെ കോളജുകളിലെ വിദ്യാർഥികളെ ഉൾപ്പെടെ എത്തി പായൽ മാറ്റാറുണ്ട്. പായൽ പൂർണമായും മാറ്റി കുളം സംരക്ഷിക്കുന്നതിന് കുമ്മിൾ പഞ്ചായത്ത് നടപടി സ്വീകരിക്കുന്നില്ലെന്നാണ് ആക്ഷേപം.
നീന്തൽ പരിശീലനത്തിന് പദ്ധതി നടപ്പാക്കുമെന്ന ജനപ്രതിനിധികളുടെ പ്രഖ്യാപനം കേട്ട് വിശ്വസിച്ച ജനങ്ങളെ വഞ്ചിച്ചതായാണ് ആരോപണം. കഴിഞ്ഞ വർഷവും നീന്തൽ പരിശീലനത്തിന് ബജറ്റിൽ പണം വകയിരുത്തിയതായി മന്ത്രി ചിഞ്ചു റാണി പ്രഖ്യാപിച്ചിരുന്നു. പായൽ മൂടിയ കുളം വൃത്തിയാക്കിയാൽ ഇവിടെ കർഷകർക്ക് കൃഷി സ്ഥലത്തേക്ക് വെള്ളം എത്തിക്കുന്നതിനും മറ്റു ആവശ്യത്തിനും ഉപയോഗിക്കാനും കഴിയുമായിരുന്നു. നിലവിൽ കുളത്തിൽ നിന്നു വെള്ളം എത്തിച്ചാൽ വയലുകളിലും പായൽ കയറും എന്നതാണ് അവസ്ഥ.