കൊല്ലം ബീച്ചിൽ ഉപേക്ഷിക്കപ്പെട്ട നായ്ക്കൾക്ക് തുണയായി ജില്ലാ വെറ്ററിനറി കേന്ദ്രം
കൊല്ലം ∙ കൊല്ലം ബീച്ചിൽ ഉപേക്ഷിക്കപ്പെട്ട നായ്ക്കൾക്ക് ജില്ലാ വെറ്ററിനറി കേന്ദ്രം തുണയായി. 2 നായ്ക്കളെ മാലിന്യക്കൂനയിൽ കെട്ടിയിട്ടിരിക്കുകയായിരുന്നു. ഡാഷ് ഹണ്ട് ഇണകളാണ്. ആരും തിരിഞ്ഞു നോക്കാതെ വന്നപ്പോൾ ബീച്ചിലെ കടക്കാരും നാട്ടുകാരും ചേർന്ന് ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽ വിവരം അറിയിച്ചു. ചീഫ്

കൊല്ലം ∙ കൊല്ലം ബീച്ചിൽ ഉപേക്ഷിക്കപ്പെട്ട നായ്ക്കൾക്ക് ജില്ലാ വെറ്ററിനറി കേന്ദ്രം തുണയായി. 2 നായ്ക്കളെ മാലിന്യക്കൂനയിൽ കെട്ടിയിട്ടിരിക്കുകയായിരുന്നു. ഡാഷ് ഹണ്ട് ഇണകളാണ്. ആരും തിരിഞ്ഞു നോക്കാതെ വന്നപ്പോൾ ബീച്ചിലെ കടക്കാരും നാട്ടുകാരും ചേർന്ന് ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽ വിവരം അറിയിച്ചു.
ചീഫ് വെറ്ററിനറി ഓഫിസറുടെ നിർദേശപ്രകാരം നായ്ക്കളെ വെറ്ററിനറി കേന്ദ്രത്തിലെത്തിച്ചു. ഡ്രിപ്പുകളും ജീവകങ്ങളും നൽകി. ഉടമ പൊതു സ്ഥലത്ത് ഉപേക്ഷിച്ചതാണെന്ന് കരുതുന്നു. ഉടമയെക്കുറിച്ച് പരാതി ലഭിച്ചാൽ കേസെടുക്കുമെന്ന് ചീഫ് വെറ്ററിനറി ഓഫിസർ ഡോ. ഡി.ഷൈൻകുമാർ പറഞ്ഞു. എസ്പിസിഎ അംഗങ്ങളായ എസ്.റിജു ഷിബു ,സജീർ, പ്രകാശ് എന്നിവർ സംഘത്തിലുണ്ടായിരുന്നു.