കൊല്ലം ∙ കേരള കോൺഗ്രസ് (ബി) നേതാവ് ആർ.ബാലകൃഷ്ണപിള്ളയുടെ പഞ്ചാബ് മോഡൽ പ്രസംഗത്തെ സൂചിപ്പിച്ച് കേന്ദ്ര അവഗണനയ്ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിന് അനുവദിച്ച വികസനം വ്യവസ്ഥാപിത താൽപര്യത്തിനായി മാറ്റിക്കൊണ്ടു പോയപ്പോഴാണ് ബാലകൃഷ്ണപിള്ള രൂക്ഷമായി പ്രതികരിച്ചത്. ഏറ്റവും വിവേചനപരമായി കേന്ദ്ര

കൊല്ലം ∙ കേരള കോൺഗ്രസ് (ബി) നേതാവ് ആർ.ബാലകൃഷ്ണപിള്ളയുടെ പഞ്ചാബ് മോഡൽ പ്രസംഗത്തെ സൂചിപ്പിച്ച് കേന്ദ്ര അവഗണനയ്ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിന് അനുവദിച്ച വികസനം വ്യവസ്ഥാപിത താൽപര്യത്തിനായി മാറ്റിക്കൊണ്ടു പോയപ്പോഴാണ് ബാലകൃഷ്ണപിള്ള രൂക്ഷമായി പ്രതികരിച്ചത്. ഏറ്റവും വിവേചനപരമായി കേന്ദ്ര

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊല്ലം ∙ കേരള കോൺഗ്രസ് (ബി) നേതാവ് ആർ.ബാലകൃഷ്ണപിള്ളയുടെ പഞ്ചാബ് മോഡൽ പ്രസംഗത്തെ സൂചിപ്പിച്ച് കേന്ദ്ര അവഗണനയ്ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിന് അനുവദിച്ച വികസനം വ്യവസ്ഥാപിത താൽപര്യത്തിനായി മാറ്റിക്കൊണ്ടു പോയപ്പോഴാണ് ബാലകൃഷ്ണപിള്ള രൂക്ഷമായി പ്രതികരിച്ചത്. ഏറ്റവും വിവേചനപരമായി കേന്ദ്ര

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊല്ലം ∙ കേരള കോൺഗ്രസ് (ബി) നേതാവ് ആർ.ബാലകൃഷ്ണപിള്ളയുടെ പഞ്ചാബ് മോഡൽ പ്രസംഗത്തെ സൂചിപ്പിച്ച് കേന്ദ്ര അവഗണനയ്ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിന് അനുവദിച്ച വികസനം വ്യവസ്ഥാപിത താൽപര്യത്തിനായി മാറ്റിക്കൊണ്ടു പോയപ്പോഴാണ് ബാലകൃഷ്ണപിള്ള രൂക്ഷമായി പ്രതികരിച്ചത്. ഏറ്റവും വിവേചനപരമായി കേന്ദ്ര സർക്കാർ പെരുമാറുന്ന ഈ കാലത്ത് ജീവിച്ചിരുന്നെങ്കിൽ അദ്ദേഹം പൊട്ടിത്തെറിച്ചേനെയെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരള കോൺഗ്രസ് (ബി) തെക്കൻ മേഖല സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

കൊല്ലത്ത് നടന്ന കേരള കോൺഗ്രസ് (ബി) തെക്കൻ മേഖല റാലി. ചിത്രം: മനോരമ

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളും ബിജെപി പ്രതിപക്ഷത്തിരിക്കുന്ന സംസ്ഥാനങ്ങളും രാജ്യത്തുണ്ട്. എന്നാൽ അവരുടെ സംസ്ഥാനത്തിന്റെ കാര്യം വരുമ്പോൾ അവർ ഒറ്റക്കെട്ടാണ്. എന്നാൽ ഇവിടെ എന്താണ് അതിന് തടസ്സം സൃഷ്ടിക്കുന്നത്? സംസ്ഥാന താൽപര്യം സംരക്ഷിക്കാൻ എല്ലാവരും ഒരുമിച്ചു നിൽക്കുക എന്നതാണ് ബാലകൃഷ്ണപിള്ളയുടെ ജീവിതം നൽകുന്ന പാഠം. രാജ്യത്തിന്റെ ഫെഡറൽ സംവിധാനം കാത്തുസൂക്ഷിക്കാൻ നിലകൊള്ളുകയും അതേസമയം സംസ്ഥാന താൽപര്യത്തിന് വേണ്ടി ഏതറ്റം വരെ പോകാനും തയാറായിരുന്നു ആർ.ബാലകൃഷ്ണപിള്ള. 

ADVERTISEMENT

ശക്തമായ കേന്ദ്രവും സംതൃപ്തമായ സംസ്ഥാനങ്ങളുമാണ് രാജ്യത്ത് വേണ്ടത്. എന്നാൽ വളരെ അവഗണനയോടെയാണ് കേന്ദ്രം കേരളത്തെ സമീപിക്കുന്നത്. എയിംസ്, റെയിൽവേ സോൺ തുടങ്ങി എത്ര ആവശ്യങ്ങളോടാണ് കേന്ദ്രം മുഖം തിരിച്ചു നിൽക്കുന്നത്. കേന്ദ്രത്തിന്റെ വിവേചനപരമായ സമീപനം മൂലം 54,700 കോടി രൂപയുടെ നഷ്ടമാണ് കേരളത്തിനുണ്ടായത്. ചൂരൽമല–മുണ്ടക്കൈ ദുരന്തത്തിൽ എല്ലാ കണക്കുകളും സമർപ്പിച്ചിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും ഇതുവരെ കേന്ദ്രത്തിന് മിണ്ടാട്ടമില്ല. 

ഭരണഘടനയെ എന്നും എതിർത്തിട്ടുള്ളവരാണ് സംഘപരിവാർ. ഭരണഘടനയുടെ ശിൽപിയായ അംബേദ്കറെ അവഹേളിക്കുന്നത് മോശമായ കാര്യമാണ്. മതനിരപേക്ഷത നേരിടുന്ന വെല്ലുവിളിയാണ് രാജ്യം നേരിടുന്ന ഏറ്റവും വലിയ പ്രശ്നം. രാജ്യത്ത് ന്യൂനപക്ഷങ്ങളെ ആക്രമിക്കുന്നതിന് നേതൃത്വം നൽകുന്നത് സംഘപരിവാറാണ്. മതനിരപേക്ഷത കൊണ്ടാണ് വർഗീയതയെ നേരിടേണ്ടതെന്നും ന്യൂനപക്ഷ വർഗീയതയല്ല ന്യൂനപക്ഷ അവകാശ സംരക്ഷണത്തിനുള്ള വഴിയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. 

ADVERTISEMENT

കേരള കോൺഗ്രസ് (ബി) ചെയർമാനും മന്ത്രിയുമായ കെ.ബി.ഗണേഷ് കുമാർ അധ്യക്ഷത വഹിച്ചു. കേന്ദ്രത്തിന്റെ അവഗണനയ്ക്കെതിരെ ശബ്ദം ഉയർത്തുകയാണ് ബാലകൃഷ്ണപിള്ള പഞ്ചാബ് മോഡൽ പ്രസംഗത്തിലൂടെ ചെയ്തതെന്നും കേരളത്തിലെ സാധാരണക്കാരെ ഇരുട്ടിലാക്കുകയാണ് നിലവിലെ കേന്ദ്ര സർ‍ക്കാരെന്നും കെ.ബി.ഗണേഷ് കുമാർ പറഞ്ഞു. 

സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, സിപിഎം ജില്ലാ സെക്രട്ടറി എസ്.സുദേവൻ, കേരള കോൺഗ്രസ് (ബി) ജില്ലാ പ്രസിഡന്റ് എ.ഷാജു, വൈസ് ചെയർപഴ്സന്മാരായ സി.വേണുഗോപാലൻ നായർ, ഏലിയാമ്മ ചാക്കോ, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ കെ.ജി.പ്രേംജിത്ത്,  പി.ഗോപകുമാർ, സെക്രട്ടറി എ.ആർ.ബഷീർ, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് പൂജപ്പുര രാധാകൃഷ്ണൻ, ആലപ്പുഴ ജില്ലാ പ്രസിഡന്റ് ജെയ്സപ്പൻ മാത്യു, പത്തനംതിട്ട ജില്ലാ പ്രസിഡന്റ് മനോജ് മാധവശ്ശേരി, പത്തനാപുരം മണ്ഡലം പ്രസിഡന്റ് നെടുവന്നൂർ സുനിൽ എന്നിവർ പ്രസംഗിച്ചു. സമ്മേളനത്തിന്റെ ഭാഗമായി ആശ്രാമം മൈതാനത്ത് നിന്ന് ആരംഭിച്ച് പീരങ്കി മൈതാനത്ത് സമാപിച്ചു.    

ADVERTISEMENT

ആരിഫ് മുഹമ്മദ് ഖാന്റെ ലജ്ജാകരമായ കളി മറന്നിട്ടില്ല: ബിനോയ് വിശ്വം 
കേരളത്തിന്റെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ബിജെപിക്ക് വേണ്ടി ലജ്ജാകരമായ കളി കളിച്ചത് മറന്നിട്ടില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സംസ്ഥാനത്തെ ഗവർണർ ഓഫിസിനെ ബിജെപിയുടെ ക്യാംപ് ഓഫിസാക്കി അദ്ദേഹം മാറ്റി. ഭരണഘടനയെയും ജനങ്ങളെയും മറന്നാണ് അദ്ദേഹം പ്രവർത്തിച്ചത്. ഗവർണർ സ്ഥാനത്തെ എത്രത്തോളം അദ്ദേഹം ഉയർത്തിപ്പിടിച്ചുവെന്ന് പരിശോധിക്കണം. കേരളത്തിലേക്ക് പുതുതായി വരുന്ന ഗവർണർ എങ്ങനെയുണ്ടാവും എന്നറിയാൻ ആഗ്രഹമുണ്ടെന്നും ബിനോയ് വിശ്വം പറഞ്ഞു. കേരള കോൺഗ്രസ് (ബി) തെക്കൻ മേഖല സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

English Summary:

Pinarayi Vijayan condemns central government's neglect of Kerala. He referenced R. Balakrishna Pillai's criticism and highlighted the diversion of development funds.