തെളിവുകൾ കോടതിയിൽ, പീഡനക്കേസ് കെട്ടിച്ചമച്ചത്; പ്രതിയെ വിട്ടയച്ചു
കൊല്ലം ∙ വീട്ടിലെത്തി നിരന്തരം പീഡിപ്പിച്ചെന്നും പൂർണ വളർച്ച എത്താത്ത കുട്ടിയെ പ്രസവിക്കേണ്ടി വന്നെന്നും കാണിച്ചു യുവതി നൽകിയതു കള്ളക്കേസാണെന്നു കണ്ടു പ്രതിയെ കോടതി വിട്ടയച്ചു. ഇളമ്പള്ളൂർ പുനുക്കന്നൂർ പെരുമ്പുഴ സെറ്റിൽമെന്റ് നഗറിൽ വിക്രമനെ (കുഞ്ചു–54) യാണു കൊട്ടാരക്കര ഫാസ്റ്റ് ട്രാക്ക് സ്പെഷൽ

കൊല്ലം ∙ വീട്ടിലെത്തി നിരന്തരം പീഡിപ്പിച്ചെന്നും പൂർണ വളർച്ച എത്താത്ത കുട്ടിയെ പ്രസവിക്കേണ്ടി വന്നെന്നും കാണിച്ചു യുവതി നൽകിയതു കള്ളക്കേസാണെന്നു കണ്ടു പ്രതിയെ കോടതി വിട്ടയച്ചു. ഇളമ്പള്ളൂർ പുനുക്കന്നൂർ പെരുമ്പുഴ സെറ്റിൽമെന്റ് നഗറിൽ വിക്രമനെ (കുഞ്ചു–54) യാണു കൊട്ടാരക്കര ഫാസ്റ്റ് ട്രാക്ക് സ്പെഷൽ പോക്സോ കോടതി ജഡ്ജി അഞ്ജു മീര ബിർള വിട്ടയച്ചത്. യുവതിയുടെ മൊഴിയിൽ കേസെടുത്ത് അന്വേഷണം നടത്തിയ കുണ്ടറ പൊലീസ് ആണു കുറ്റപത്രം സമർപ്പിച്ചത്. 2017 ഒക്ടോബറിലായിരുന്നു കേസ്.
പ്രസവത്തിനു തലേന്നാണ് താൻ ഗർഭിണിയാണെന്നു മനസ്സിലായതെന്നു യുവതിയും സാക്ഷികളായ സഹോദരിമാരും കോടതിയിൽ മൊഴി നൽകിയിരുന്നു. വയറുവേദന വന്നപ്പോൾ ആശുപത്രിയിൽ പോയെന്നും തൊട്ടടുത്ത ദിവസം പ്രസവിച്ചെന്നും തുടർന്ന് പ്രതിക്കെതിരെ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയെന്നുമായിരുന്നു മൊഴി. എന്നാൽ പ്രസവത്തിനും വളരെ മുൻപേ യുവതി പരിശോധനകൾ നടത്തിയതിന്റെ രേഖകൾ പ്രതിഭാഗം അഭിഭാഷകൻ കോടതിയിൽ ഹാജരാക്കി.
യുവതി ജന്മം നൽകിയ കുട്ടിയുടെ പിതാവ് താനല്ലെന്നു വാദിച്ച പ്രതി, ഡിഎൻഎ പരിശോധനയ്ക്കും വിധേയനായി. യുവതിക്കു ജനിച്ച ആൺകുട്ടിയുടെ പിതാവ് പ്രതിയല്ലെന്നു ഡിഎൻഎ പരിശോധനയിൽ വ്യക്തമാകുകയും ചെയ്തു. പ്രതിക്കു വേണ്ടി അഭിഭാഷകരായ അരവിന്ദ് പി.പിള്ള, ഗോകുൽ പി.രാജ് കല്ലട, രേവതി സി.നെടിയവിള, ആൻസി രാജീവ്, എ.ഗോപിക, ശ്രീരൂപ് ഗോവിന്ദ് എന്നിവർ ഹാജരായി.