ആറ്റുബണ്ട് കയ്യേറാൻ ശ്രമമെന്ന് കർഷകർ; ശക്തമായ സമരവുമായി ഇറങ്ങുമെന്ന് കർഷകർ
ചാത്തന്നൂർ ∙ ചേന്നമത്ത് കുറുങ്ങൽ ഏലാ പമ്പ് ഹൗസിനു സമീപം ആറ്റുബണ്ട് കയ്യേറാൻ ശ്രമമെന്നു ആക്ഷേപം. കയ്യേറ്റത്തിന്റെ ഭാഗമായി ബണ്ട് മുറിച്ചതിനാൽ മഴക്കാലത്ത് ഇത്തിക്കരയാറ്റിൽ നിന്നും ഏലായിലേക്ക് വെള്ളം കയറുമെന്നു കർഷകർ. ഇത്തിക്കര ആറ്റിൽ നിന്നും ഏലായിലേക്ക് വെള്ളം കയറുന്നത് തടയാൻ അരനൂറ്റാണ്ട് മുൻപ്

ചാത്തന്നൂർ ∙ ചേന്നമത്ത് കുറുങ്ങൽ ഏലാ പമ്പ് ഹൗസിനു സമീപം ആറ്റുബണ്ട് കയ്യേറാൻ ശ്രമമെന്നു ആക്ഷേപം. കയ്യേറ്റത്തിന്റെ ഭാഗമായി ബണ്ട് മുറിച്ചതിനാൽ മഴക്കാലത്ത് ഇത്തിക്കരയാറ്റിൽ നിന്നും ഏലായിലേക്ക് വെള്ളം കയറുമെന്നു കർഷകർ. ഇത്തിക്കര ആറ്റിൽ നിന്നും ഏലായിലേക്ക് വെള്ളം കയറുന്നത് തടയാൻ അരനൂറ്റാണ്ട് മുൻപ് കുമ്മല്ലൂർ മുതൽ കൊഞ്ചുക്കടവ് വരെ ആറിന്റെ തീരത്ത് നിർമിച്ച ബണ്ടാണ് മുറിച്ചു കയ്യേറാൻ ശ്രമിക്കുന്നത്. കഴിഞ്ഞ ദിവസം ബണ്ട് മുറിച്ചു വേലി കെട്ടാൻ ശ്രമം ആരംഭിച്ചതോടെ നാട്ടുകാരും കർഷകരും പ്രതിഷേധവുമായി രംഗത്ത് എത്തി.
ഇറിഗേഷൻ വകുപ്പിന്റെ അധീനതയിലുള്ള പമ്പ് ഹൗസ്, കെഎസ്ഇബി ട്രാൻസ്ഫോമറിലേക്കും ബണ്ടിലുടെയാണ് പോകുന്നത്. വേലി നിർമിക്കുന്നതോടെ ഇത അടയും. സമീപത്തെ കുന്നും ഇടിച്ചു നിരത്തിയിട്ടുണ്ട്. പരാതിയെ തുടർന്നു പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ.ചന്ദ്രകുമാർ, പഞ്ചായത്ത് മെംബർമാർ, ഇറിഗേഷൻ, കെഎസ്ഇബി, കൃഷിവകുപ്പ് അധികൃതർ സ്ഥലം സന്ദർശിച്ചു. സമരസമിതി രൂപീകരിച്ചു ശക്തമായ പ്രതിഷേധം ഉയർത്തുമെന്നു നാട്ടുകാർ പറഞ്ഞു.