പട്ടാളത്തിലേക്ക് മടങ്ങുന്നു എന്നു പറഞ്ഞ് ദിവിൽകുമാർ നാട്ടിൽനിന്നു പോയി; പക്ഷേ അവിടെ എത്തിയില്ല
അഞ്ചൽ ∙ കൊല്ലപ്പെട്ട രഞ്ജിനിയുടെ മാതാവ് ശാന്തമ്മയെ സംഭവദിവസം തന്ത്രപൂർവം വീട്ടിൽ നിന്ന് ഒഴിവാക്കിയ ശേഷമാണ് രാജേഷ് കൊലപാതകം നടത്തിയതെന്നാണ് പൊലീസ് കണ്ടെത്തൽ. രാവിലെ ഏറത്തെ വീട്ടിലെത്തിയപ്പോൾ ശാന്തമ്മ അവിടെ ഉണ്ടായിരുന്നു. കുട്ടികളുടെ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ടു അടിയന്തരമായി അലയമൺ പഞ്ചായത്തിൽ പോകണമെന്നു പറഞ്ഞാണ് ഇവരെ വീട്ടിൽ നിന്ന് ഒഴിവാക്കിയത്. പുറത്തുപോയ രാജേഷ് പിന്നീട് മടങ്ങി എത്തിയാണ് കൊലപാതകം നടത്തിയതെന്നു പൊലീസ് കണ്ടെത്തിയിരുന്നു. കൊല്ലത്തു നിന്ന് എടുത്ത വാടക ബൈക്കിലാണ് ഇയാൾ അഞ്ചലിൽ എത്തിയത്.

അഞ്ചൽ ∙ കൊല്ലപ്പെട്ട രഞ്ജിനിയുടെ മാതാവ് ശാന്തമ്മയെ സംഭവദിവസം തന്ത്രപൂർവം വീട്ടിൽ നിന്ന് ഒഴിവാക്കിയ ശേഷമാണ് രാജേഷ് കൊലപാതകം നടത്തിയതെന്നാണ് പൊലീസ് കണ്ടെത്തൽ. രാവിലെ ഏറത്തെ വീട്ടിലെത്തിയപ്പോൾ ശാന്തമ്മ അവിടെ ഉണ്ടായിരുന്നു. കുട്ടികളുടെ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ടു അടിയന്തരമായി അലയമൺ പഞ്ചായത്തിൽ പോകണമെന്നു പറഞ്ഞാണ് ഇവരെ വീട്ടിൽ നിന്ന് ഒഴിവാക്കിയത്. പുറത്തുപോയ രാജേഷ് പിന്നീട് മടങ്ങി എത്തിയാണ് കൊലപാതകം നടത്തിയതെന്നു പൊലീസ് കണ്ടെത്തിയിരുന്നു. കൊല്ലത്തു നിന്ന് എടുത്ത വാടക ബൈക്കിലാണ് ഇയാൾ അഞ്ചലിൽ എത്തിയത്. ബൈക്ക് വാടകയ്ക്ക് എടുത്തതുമായി ബന്ധപ്പെട്ട രേഖ പൊലീസിനു ലഭിച്ചതാണ് പ്രതിയെ തിരിച്ചറിയാൻ സഹായിച്ചത്. തന്റെ കുട്ടികളുടെ പിതാവ് അയൽവാസിയായ ദിവിൽകുമാർ ആണെന്നും ഇയാളിൽ നിന്നു നിയമപരമായി ആനുകൂല്യങ്ങൾ വേണമെന്നു ആവശ്യപ്പെട്ടു രഞ്‌ജിനി വനിതാ കമ്മിഷനിൽ പരാതി നൽകിയിരുന്നു.
ഇതിനെ തുടർന്നായിരുന്നു കൊലപാതകമെന്ന് അന്വേഷണത്തിൽ വ്യക്‌തമായിരുന്നു. പൊലീസിനു പ്രതികളെ കണ്ടെത്താൻ കഴിയാതെ വന്നതോടെയാണ് കേസ് ക്രൈംബ്രാഞ്ചിനു കൈമാറിയത്. ലോക്കൽ പൊലീസ് പ്രസിദ്ധീകരിച്ച ലുക്ക്‌ഔട്ട് നോട്ടിസിനു പുറമെ ക്രൈംബ്രാഞ്ചും ലുക്ക്‌ഔട്ട് നോട്ടിസ് പ്രസിദ്ധീകരിച്ചിരുന്നു. പ്രതികൾ രാജ്യം വിടാതിരിക്കാനുള്ള കരുതൽ നടപടികളും ക്രൈംബ്രാഞ്ച് അന്നു ശക്‌തമാക്കിയിരുന്നു.
കോടതി നിർദേശ പ്രകാരം കേസ് സിബിഐ ഏറ്റെടുത്ത് അന്വേഷണം ആരംഭിച്ചതോടെ പ്രതികളെ കണ്ടെത്താൻ സഹായിക്കുന്നവർക്കു പാരിതോഷികവും സിബിഐ ചെന്നൈ യൂണിറ്റ് പ്രഖ്യാപിച്ചു. വടക്കേ ഇന്ത്യയിലെ പല സ്‌ഥലങ്ങളിലും സിബിഐ സംഘം അന്വേഷിച്ചെങ്കിലും പ്രതികളെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. കൊലനടത്തിയ ഫെബ്രുവരി 10 ന് പഞ്ചാബിലെ സൈനിക ക്യാംപിൽ ദിവിൽകുമാർ ഹാജരായിരുന്നതായി കണ്ടെത്തിയിരുന്നു. നാട്ടിലെ ബന്ധുക്കളെ പൊലീസ് കസ്‌റ്റഡിയിൽ എടുത്തെന്ന വിവരം അറിഞ്ഞതിന്റെ അടുത്ത ദിവസം ക്യാംപിൽ നിന്നു മുങ്ങുകയും ചെയ്‌തു.
അരുംകൊലയുടെ ഓർമയിൽ ചാമക്കാല
കൊല്ലം∙അഞ്ചലിൽ യുവതിയെയും 17 ദിവസം പ്രായമുള്ള ഇരട്ടക്കുട്ടികളെയും മുൻ സൈനികർ കൊലപ്പെടുത്തിയ കേസിൽ 18 വർഷം മുൻപുള്ള സംഭവം ഒാർത്തെടുത്ത് അയൽവാസിയും കോൺഗ്രസ് നേതാവുമായ ജ്യോതികുമാർ ചാമക്കാല. ‘‘വീടിന് അടുത്താണ് സംഭവം നടന്നത്. ദിവിൽകുമാറിനെ എനിക്ക് അറിയാം. കൊല്ലപ്പെട്ട യുവതിയും അയൽക്കാരനായ ദിവിൽകുമാറും പ്രണയത്തിലായിരുന്നു.
അവിവാഹിതയായ യുവതിയെ ഗർഭിണിയാക്കിയ ശേഷം ഇയാൾ നാടുവിട്ടു. ഇതു നാട്ടിൽ വലിയ ഒച്ചപ്പാട് ഉണ്ടാക്കി. ദിവിൽകുമാർ പിതൃത്വം അംഗീകരിക്കാൻ തയാറായിരുന്നില്ല. പിന്നീട് രഞ്ജിനിയെ പ്രസവത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ച സമയത്ത് ദിവിൽകുമാറിന്റെ സുഹൃത്തായ രാജേഷ് അവരെ സഹായിക്കാനെത്തി. കുടുംബത്തിന്റെ വിശ്വാസം രാജേഷ് നേടിയെടുത്തു. ആശുപത്രിയിൽ ചെലവ് അടക്കം എല്ലാ കാര്യങ്ങളും അയാളാണു നോക്കിയിരുന്നത്.
മറ്റ് ആരുടെയും മുന്നിൽ പ്രത്യക്ഷപ്പെടാതെയാണ് അയാൾ നടന്നിരുന്നത്.’’ കെപിസിസി ജനറൽ സെക്രട്ടറി കൂടിയായ ജ്യോതികുമാർ ചാമക്കാല ഓർമകൾ പങ്കുവച്ചു. ദിവിൽകുമാർ പട്ടാളത്തിലേക്ക് മടങ്ങുന്നു എന്ന് പറഞ്ഞാണ് നാട്ടിൽ നിന്നു പോയത്. പക്ഷേ അവിടെ എത്തിയിരുന്നില്ല. രാജേഷും പിന്നീട് അങ്ങോട്ടു പോയില്ല.
തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷമാണ് മൂന്നു പേരുടെയും സംസ്കാരം ശാന്തി കവാടത്തിൽ നടത്തിയത്. ഞാനും എന്റെ കുറച്ചു സുഹൃത്തുക്കളും മാത്രമാണ് അവിടെ ഉണ്ടായിരുന്നത്. പ്രതികൾ സൈനികരായതു കൊണ്ടു തന്നെ നടപടികൾക്കു പല പരിമിതികളും ഉണ്ടായിരുന്നു – ജ്യോതികുമാർ പറയുന്നു.