കൊല്ലം ജില്ലയിൽ ഇന്ന് (05-01-2025); അറിയാൻ, ഓർക്കാൻ
കാലാവസ്ഥ ∙സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്ല. ∙കന്യാകുമാരി , മാലദ്വീപ് പ്രദേശങ്ങൾ, തെക്ക് കിഴക്കൻ അറബിക്കടലിന്റെ തെക്കൻ ഭാഗങ്ങൾ എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 55 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. മത്സ്യബന്ധനത്തിന് വിലക്ക്. ഇന്നത്തെ പരിപാടി ∙ ചടയമംഗലം കുഞ്ഞയ്യപ്പ

കാലാവസ്ഥ
∙സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്ല.
∙കന്യാകുമാരി , മാലദ്വീപ് പ്രദേശങ്ങൾ, തെക്ക് കിഴക്കൻ അറബിക്കടലിന്റെ തെക്കൻ ഭാഗങ്ങൾ എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 55 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. മത്സ്യബന്ധനത്തിന് വിലക്ക്.
ഇന്നത്തെ പരിപാടി
∙ ചടയമംഗലം കുഞ്ഞയ്യപ്പ ക്ഷേത്രം മകര വിളക്ക് ഉത്സവം: ഭാഗവത സപ്താഹ യജ്ഞം 10.00, അന്നദാനം 12.00
മെഡിക്കൽ ക്യാംപ് ഇന്ന്
നെടുമ്പായിക്കുളം∙ സെന്റ് ജോർജ് ഓർത്തഡോക്സ് തീർഥാടന പള്ളി (കോട്ടക്കുഴി പള്ളി) ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായിട്ടുള്ള മെഡിക്കൽ ക്യാംപ് ഇന്നു നടക്കും. രാവിലെ 10 മുതൽ ഒന്നു വരെ നടത്തുന്ന ക്യാംപിൽ കേൾവി സംബന്ധമായ പരിശോധനകൾ ഉണ്ടാകും.
അധ്യാപക ഒഴിവ്
കൊല്ലം ∙ വാളത്തുംഗൽ ഗവ. ഗേൾസ് വിഎച്ച്എസ്എസിൽ ഹൈസ്കൂൾ വിഭാഗം കായിക അധ്യാപകന്റെ താൽക്കാലിക ഒഴിവുണ്ട്. അഭിമുഖം 8നു രാവിലെ 11.30നു നടത്തും. യോഗ്യരായവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി എത്തണം.
കൊല്ലം ∙ കടപ്പാക്കട ടികെഡിഎം ഗവ. എച്ച്എസ്എസിലെ ഹയർസെക്കൻഡറി വിഭാഗത്തിൽ സുവോളജി താൽക്കാലിക അധ്യാപക ഒഴിവിലേക്ക് 7നു രാവിലെ 11ന് അഭിമുഖം നടത്തും.
വൈദ്യുതി മുടക്കം
കന്റോൺമെന്റ് ∙ ജില്ലാ ആശുപത്രി പരിസരം, വിക്ടോറിയ ആശുപത്രി, എസ്എസ് മാർട്ട്, പവർ ഹൗസ്, റെയിൽവേ സ്റ്റേഷൻ പരിസരം, എസ്എംപി നഗർ എന്നിവിടങ്ങളിൽ 9 മുതൽ 5 വരെ ഭാഗികമായി.