പുനലൂർ ∙ മേഖലയിൽ മോഷണം പെരുകുന്നതായി പരാതി. കഴിഞ്ഞ ദിവസം രാത്രി വാളക്കോട്ട് അടച്ചിട്ടിരുന്ന ആറ്റുമല പുത്തൻവീട്ടിൽ റഹിം ഇബ്രാഹിം കുട്ടിയുടെ വീട്ടിൽ നിന്ന് ഒന്നരലക്ഷം രൂപ കവർന്നു. ശബരിമല സീസൺ വ്യാപാരിയായ ഇബ്രാഹിംകുട്ടി നിലവിൽ ടൗണിൽ വാടകയ്ക്കു താമസിക്കുകയാണ്. കച്ചവടത്തിൽ നിന്നു ലഭിച്ച തുക കഴിഞ്ഞ 24-ന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പുനലൂർ ∙ മേഖലയിൽ മോഷണം പെരുകുന്നതായി പരാതി. കഴിഞ്ഞ ദിവസം രാത്രി വാളക്കോട്ട് അടച്ചിട്ടിരുന്ന ആറ്റുമല പുത്തൻവീട്ടിൽ റഹിം ഇബ്രാഹിം കുട്ടിയുടെ വീട്ടിൽ നിന്ന് ഒന്നരലക്ഷം രൂപ കവർന്നു. ശബരിമല സീസൺ വ്യാപാരിയായ ഇബ്രാഹിംകുട്ടി നിലവിൽ ടൗണിൽ വാടകയ്ക്കു താമസിക്കുകയാണ്. കച്ചവടത്തിൽ നിന്നു ലഭിച്ച തുക കഴിഞ്ഞ 24-ന് വാളക്കോട്ടെ സ്വന്തം വീട്ടിലെത്തി സൂക്ഷിച്ചു വയ്ക്കുകയായിരുന്നു. പിന്നീട് അടുക്കള ഭാഗത്തെ കതകു തുറന്നുകിടക്കുന്നതായി കണ്ടു. രാവിലെ അയൽവാസി അറിയിച്ചത് അനുസരിച്ചെത്തി പരിശോധിക്കുമ്പോഴാണു പണം നഷ്ടപ്പെട്ട വിവരമറിഞ്ഞത്. പരാതി നൽകിയതിനെത്തുടർന്ന് പുനലൂർ പൊലീസ് സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം നടത്തി. 

കലയനാട് ഗ്രേസിങ് ബ്ലോക്ക് ഭാഗത്തും മോഷണശ്രമം നടന്നു. കഴിഞ്ഞ ദിവസം പുലർച്ചെ കലയനാട്ട് റെയിൽവേ പാളത്തിനു സമീപത്തെ വീടിന്റെ മട്ടുപ്പാവിൽ ആയുധധാരികളായ 4 പേരെ കണ്ടിരുന്നു. നാട്ടുകാർ എത്തിയപ്പോഴേക്കും ഇവർ കടന്നു. സ്ഥലത്തു വ്യാപകമായ തിരച്ചിൽ നടത്തിയെങ്കിലും ഇവരെ കണ്ടെത്താനായില്ല. മേഖലയിൽ രാത്രികാല പൊലീസ് പട്രോളിങ് ശക്തിപ്പെടുത്തണം എന്നാണ് ആവശ്യം ഉയർന്നിരിക്കുന്നത്.

ഇടത്തറയിൽ മോഷ്ടാവ് കട കുത്തി തുറക്കുന്നു. (സിസിടിവി ദൃശ്യത്തിൽ നിന്ന്)
ADVERTISEMENT

ഇടത്തറ ∙ മോഷ്ടാക്കൾ ഈ ഭാഗത്തു വിലസുന്നു; കടകളും വീടുകളും കുത്തിത്തുറന്നു സാധനങ്ങളും പണവും മോഷ്ടിക്കുകയാണു രീതി. കഴിഞ്ഞ രാത്രിയിൽ മുഹമ്മദൻ ഗവ. ഹയർസെക്കൻഡറി സ്കൂളിനു മുന്നിലെ കടകൾ കുത്തിത്തുറന്നു മോഷണം നടത്തിയതാണ് ഒടുവിലത്തെ സംഭവം. സ്കൂളിനു മുന്നിലുള്ള മുസ്തഫ റാവുത്തറുടെ റബർ കടയാണ് ആദ്യം കുത്തിത്തുറന്നത്. അകത്തു കടക്കാൻ കഴിയാതെ വന്നതോടെ സമീപത്തെ നാസറിന്റെ വീടിന്റെ മുന്നിലിരുന്ന ബൈക്കിന്റെ വശത്തെ മിറർ രണ്ടും ഊരിയെടുത്തു. പെട്രോളും ഊറ്റിയെടുത്തു. 

റഷീദിന്റെ കടയിൽ ചാക്കിൽ സൂക്ഷിച്ചിരുന്ന ഒട്ടുകറ എടുത്തുകൊണ്ടുപോയി. കോഴിക്കട നടത്തുന്ന ജുബൈരിയയുടെ കടയുടെ മുന്നിലിരുന്ന ബൈക്ക് എടുത്ത ശേഷം വഴിയിലുപേക്ഷിച്ചു. കഴിഞ്ഞ രാത്രിയിൽ 1നു ശേഷമായിരുന്നു സംഭവം. തെങ്ങുംവിള ഭാഗത്തെ ഒരു വീട്ടിൽ നിന്ന് 800 കിലോ ഗ്രാം റബർ ഷീറ്റ് മോഷണം പോയെന്ന വിവരവുമുണ്ട്. 

സ്കൂളിനു മുന്നിലെ മുസ്‌ലിം പള്ളിയുടെ എതിർവശത്തുള്ള വഴിയിലൂടെയാണു മോഷ്ടാക്കൾ എത്തിയതെന്ന് സിസിടിവി ദൃശ്യത്തിൽ നിന്നു വ്യക്തമാണ്. മടങ്ങിയതും ഇതു വഴി തന്നെ. മുഖം മൂടി ധരിച്ചയാളെ സിസിടിവി ദൃശ്യത്തിൽ കാണാം. ആയുധങ്ങൾ പുറത്തു ബാഗിൽ തൂക്കിയിട്ട നിലയിലും വ്യക്തമാണ്. ഒരാഴ്ച മുൻപു സമീപ സ്ഥലമായ നടുമുരുപ്പ് ഭാഗത്തും മോഷണം നടന്നിരുന്നു. പത്തനാപുരം പൊലീസ് അന്വേഷണം തുടങ്ങി.

English Summary:

Punalur: Complaints that thefts are increasing in the area have raised the demand that police patrols should be strengthened.