കാറിനുള്ളിൽ പാമ്പിൻകുഞ്ഞ്; കണ്ടെത്താനായില്ല, പരിഭ്രാന്തിയിൽ കാർ ഉടമയും നാട്ടുകാരും
കൊല്ലം ∙ റോഡരികിൽ നിർത്തിയിട്ട കാറിനുള്ളിൽ പാമ്പിൻകുഞ്ഞിനെ കണ്ടതു നാട്ടുകാരെയും കാർ ഉടമയെയും പരിഭ്രാന്തരാക്കി. ഏറെ നേരം പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇന്നലെ രാവിലെ 11.30ന് കൊല്ലം ക്യുഎസി റോഡിൽ ക്യുഎസി ഒാഫിസിനു സമീപം പാർക്ക് ചെയ്തിരുന്ന മയ്യനാട് ആലുംമൂട് സ്വദേശി റോത്ത്മോന്റെ (45)

കൊല്ലം ∙ റോഡരികിൽ നിർത്തിയിട്ട കാറിനുള്ളിൽ പാമ്പിൻകുഞ്ഞിനെ കണ്ടതു നാട്ടുകാരെയും കാർ ഉടമയെയും പരിഭ്രാന്തരാക്കി. ഏറെ നേരം പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇന്നലെ രാവിലെ 11.30ന് കൊല്ലം ക്യുഎസി റോഡിൽ ക്യുഎസി ഒാഫിസിനു സമീപം പാർക്ക് ചെയ്തിരുന്ന മയ്യനാട് ആലുംമൂട് സ്വദേശി റോത്ത്മോന്റെ (45) ഉടമസ്ഥതയിലുള്ള കാറിലാണു പാമ്പിൻ കുഞ്ഞിനെ കണ്ടത്. അതുവഴി നടന്നു വന്ന വീട്ടമ്മയാണു ഡ്രൈവർ ഡോറിനു താഴെ പാമ്പിന്റെ വാൽ കണ്ടത്. ഉടൻ സമീപത്തുണ്ടായിരുന്ന യുവാക്കളെ വിവരം അറിയിച്ചു. അവർ കാറിനടുത്തേക്ക് എത്തിയപ്പോൾ പാമ്പ് ഉള്ളിലേക്കു വലിഞ്ഞു. ഡോറിനു താഴെയായി ചെറിയ ഒരു സുഷിരം ഉണ്ട്.
അതുവഴി അകത്തേക്കു കയറിയെന്ന സംശയം ഉണ്ട്. നാട്ടുകാർ സംഭവം ഈസ്റ്റ് പൊലീസിൽ അറിയിച്ചു. മോട്ടർ വാഹന വകുപ്പ് ജോയിന്റ് ആർടിഒയും ട്രാക്കിന്റെ പ്രസിഡന്റുമായ ശരത്ചന്ദ്രനുമായി പൊലീസ് ഫോണിൽ ബന്ധപ്പെട്ട് കാറിന്റെ ഉടമയുടെ നമ്പർ കണ്ടെത്തി വിവരം അറിയിച്ചു. തിരുവനന്തപുരത്തു ജോലിയുള്ള റോത്ത്മോൻ വൈകിട്ട് നാലോടെയാണു കൊല്ലത്ത് എത്തിയത്.
പിന്നീട് സ്നേക്ക് റെസ്ക്യൂവർ മുരുകന്റെ നേതൃത്വത്തിൽ കാർ തുറന്നു പരിശോധന നടത്തിയെങ്കിലും പാമ്പിനെ കണ്ടെത്താനായില്ല. പിന്നീട് ഉടമ കാർ വീട്ടിലേക്കു കൊണ്ടുപോയി. ഷോറൂമിൽ കൊണ്ടുപോയി ഇന്നും പരിശോധന നടത്തും എന്ന് അദ്ദേഹം പറഞ്ഞു. മിക്ക ദിവസങ്ങളിലും കാർ റെയിൽവേ സ്റ്റേഷനു സമീപത്താണു പാർക്ക് ചെയ്യാറുള്ളതെന്നും ഉടമ പറഞ്ഞു.