‘ചവറ നിയോജകമണ്ഡലത്തിലെ എല്ലാ റോഡുകളും നവീകരിക്കും’

ചവറ∙ ആറുമുറിക്കട–വലിയത്ത് മുക്ക് റോഡ് ബിഎംബിസി സാങ്കേതിക നിലവാരത്തിൽ നവീകരിക്കും. 1.40 കോടി രൂപയുടെ ഭരണാനുമതിയായി. ഡ്രെയ്നേജ്, ഓട എന്നിവയും നിർമിക്കും. തകർന്ന് കിടക്കുന്ന റോഡിന്റെ ദുരവസ്ഥ മനോരമ നേരത്തെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വെള്ളക്കെട്ട് ഒഴിവാക്കി റോഡ് നവീകരിക്കണമെന്ന് നാട്ടുകാർ

ചവറ∙ ആറുമുറിക്കട–വലിയത്ത് മുക്ക് റോഡ് ബിഎംബിസി സാങ്കേതിക നിലവാരത്തിൽ നവീകരിക്കും. 1.40 കോടി രൂപയുടെ ഭരണാനുമതിയായി. ഡ്രെയ്നേജ്, ഓട എന്നിവയും നിർമിക്കും. തകർന്ന് കിടക്കുന്ന റോഡിന്റെ ദുരവസ്ഥ മനോരമ നേരത്തെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വെള്ളക്കെട്ട് ഒഴിവാക്കി റോഡ് നവീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടിരുന്നു. തുടർന്ന് എംഎൽഎ ഇടപെട്ട് തുക അനുവദിപ്പിക്കുകയായിരുന്നു. നിലവിൽ വലിയത്ത് ജംക്‌ഷൻ മുതൽ വടക്കുംതല പണിയ്ക്കത്ത് ജംക്‌ഷൻ വരെ റോഡ് ബിഎംബിസി സാങ്കേതിക നിലവാരത്തിൽ നവീകരണം പൂർത്തിയാക്കിയിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പിന്റെ ചുമതലയിലുള്ള ചവറ നിയോജകമണ്ഡലത്തിലെ എല്ലാ റോഡുകളും ബിഎംബിസി നിലവാരത്തിൽ നവീകരിക്കാൻ സർക്കാർ ഫണ്ട് അനുവദിച്ചതായി സുജിത്ത് വിജയൻപിള്ള എംഎൽഎ പറഞ്ഞു. ചില റോഡുകളുടെ നിർമാണം ഏറ്റെടുത്ത കരാറുകാർ പണി പൂർത്തീകരിക്കാത്തത് കാരണം ഇവരെ ഒഴിവാക്കി തുടർ നടപടികൾ സ്വീകരിച്ചു വരുന്നു.