കൊല്ലും ചൂടിൽ കൊല്ലം: അൾട്രാ വയലറ്റ് സൂചികയിൽ ഓറഞ്ച് അലർട്ട്; താപനില ക്രമാതീതമായി ഉയരുന്നു

കൊല്ലം ∙ കത്തിജ്വലിക്കുന്ന വെയിലിലും കടുത്ത ചൂടിലും ഉരുകി ജില്ല. പകൽ പുറത്തേക്ക് ഇറങ്ങാൻ സാധിക്കാത്ത വിധം ദിവസവും താപനില ക്രമാതീതമായി ഉയരുകയാണ്. കഴിഞ്ഞ ആഴ്ചയിൽ ചില ദിവസങ്ങളിൽ മഴയുണ്ടായിരുന്നതിനാൽ താപനിലയിൽ വലിയ കുറവ് വന്നിരുന്നു. എന്നാൽ മഴ നിന്നതോടെ കഴിഞ്ഞ 2 ദിവസങ്ങളായി ചൂട് ഉയരുകയാണ്. ജില്ലയിൽ
കൊല്ലം ∙ കത്തിജ്വലിക്കുന്ന വെയിലിലും കടുത്ത ചൂടിലും ഉരുകി ജില്ല. പകൽ പുറത്തേക്ക് ഇറങ്ങാൻ സാധിക്കാത്ത വിധം ദിവസവും താപനില ക്രമാതീതമായി ഉയരുകയാണ്. കഴിഞ്ഞ ആഴ്ചയിൽ ചില ദിവസങ്ങളിൽ മഴയുണ്ടായിരുന്നതിനാൽ താപനിലയിൽ വലിയ കുറവ് വന്നിരുന്നു. എന്നാൽ മഴ നിന്നതോടെ കഴിഞ്ഞ 2 ദിവസങ്ങളായി ചൂട് ഉയരുകയാണ്. ജില്ലയിൽ
കൊല്ലം ∙ കത്തിജ്വലിക്കുന്ന വെയിലിലും കടുത്ത ചൂടിലും ഉരുകി ജില്ല. പകൽ പുറത്തേക്ക് ഇറങ്ങാൻ സാധിക്കാത്ത വിധം ദിവസവും താപനില ക്രമാതീതമായി ഉയരുകയാണ്. കഴിഞ്ഞ ആഴ്ചയിൽ ചില ദിവസങ്ങളിൽ മഴയുണ്ടായിരുന്നതിനാൽ താപനിലയിൽ വലിയ കുറവ് വന്നിരുന്നു. എന്നാൽ മഴ നിന്നതോടെ കഴിഞ്ഞ 2 ദിവസങ്ങളായി ചൂട് ഉയരുകയാണ്. ജില്ലയിൽ
കൊല്ലം ∙ കത്തിജ്വലിക്കുന്ന വെയിലിലും കടുത്ത ചൂടിലും ഉരുകി ജില്ല. പകൽ പുറത്തേക്ക് ഇറങ്ങാൻ സാധിക്കാത്ത വിധം ദിവസവും താപനില ക്രമാതീതമായി ഉയരുകയാണ്. കഴിഞ്ഞ ആഴ്ചയിൽ ചില ദിവസങ്ങളിൽ മഴയുണ്ടായിരുന്നതിനാൽ താപനിലയിൽ വലിയ കുറവ് വന്നിരുന്നു. എന്നാൽ മഴ നിന്നതോടെ കഴിഞ്ഞ 2 ദിവസങ്ങളായി ചൂട് ഉയരുകയാണ്. ജില്ലയിൽ രേഖപ്പെടുത്തുന്ന താപനില 34-37 ഡിഗ്രി സെൽഷ്യസാണ് എങ്കിലും അനുഭവപ്പെടുന്നത് അതിലും കൂടുതലാണ്. സംസ്ഥാനത്ത് അൾട്രാ വയലറ്റ് സൂചിക ഉയർന്ന ജില്ലകളിലൊന്നും കൊല്ലമാണ്. ചൂട് കൂടുന്ന സാഹചര്യത്തിൽ ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാകുന്നതിനാൽ ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ കലക്ടർ അറിയിച്ചു.
സാധാരണയിൽ കൂടുതൽ ചൂട്
മാർച്ച് മുതൽ മേയ് വരെ പൊതുവേ മധ്യ– തെക്കൻ ജില്ലകളിൽ പകൽ താപനില സാധാരണ നിലയിലായിരിക്കുമെന്നാണ് കാലാവസ്ഥാ അധികൃതർ വിലയിരുത്തിയിരുന്നത്. എന്നാൽ മാർച്ച് പകുതി ആകുമ്പോഴേക്കും താങ്ങാവുന്നതിലധികം ചൂടാണ് ജില്ലയിൽ അനുഭവപ്പെടുന്നത്. തീരദേശ, ഇടനാട് മേഖലയിൽ അന്തരീക്ഷ ഈർപ്പം കൂടുതലായതിനാൽ രാത്രിയും അസ്വസ്ഥത നിറഞ്ഞ സാഹചര്യം തുടരാനാണ് സാധ്യത. കേന്ദ്ര കാലാവസ്ഥ വകുപ്പ് ചവറ, പുനലൂർ, പാരിപ്പള്ളി, കാരുവേലിൽ എന്നിവിടങ്ങളിൽ സ്ഥാപിച്ച ഓട്ടമാറ്റിക് കാലാവസ്ഥാ മാപിനികളിൽ മാർച്ച് മാസത്തിൽ മിക്ക ദിവസങ്ങളിലും 37 ഡിഗ്രിയിലധികം ചൂട് ജില്ലയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ചൂട് ഉയരുന്നതിനൊപ്പം തന്നെ തോട്ടങ്ങൾ, വനങ്ങൾ, വയലുകൾ, പുല്ലു നിറഞ്ഞ പറമ്പുകൾ തുടങ്ങിയ തുറസ്സായ സ്ഥലങ്ങളിലുണ്ടാകുന്ന തീപിടിത്ത സംഭവങ്ങളും ജില്ലയിൽ കൂടിയിട്ടുണ്ട്.
ഓറഞ്ച് അലർട്ടിൽ കൊല്ലം
ഇന്നലെ ജില്ലയിൽ രേഖപ്പെടുത്തിയ അൾട്രാവയലറ്റ് സൂചിക (യുവി ഇൻഡക്സ്) 10 ആണ്. അപകടാവസ്ഥയിലുള്ള ഓറഞ്ച് അലർട്ട് പട്ടികയിലാണ് ജില്ല. ഇന്നലെ ഉച്ചവരെ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ യുവി സൂചികയുള്ള ജില്ലയായിരുന്നു കൊല്ലം. എന്നാൽ പിന്നീട് പാലക്കാട്, മലപ്പുറം, ഇടുക്കി ജില്ലകളിൽ യുവി സൂചിക 11 രേഖപ്പെടുത്തി. ഈ ജില്ലകളിൽ യുവി സൂചിക പ്രകാരം റെഡ് അലർട്ടാണ്. സൂര്യപ്രകാശത്തിനൊപ്പം ഭൂമിയിൽ പതിക്കുന്ന അൾട്രാവയലറ്റ് വികിരണങ്ങളുടെ അളവാണ് ഈ സൂചിക. ഇത് 5 വരെയാണ് സാധാരണയായി കണക്കാക്കുന്നത്. 8 മുതൽ 10 വരെ അതീവ ജാഗ്രത പുലർത്തേണ്ട സാഹചര്യമാണ്. രാവിലെ 10 മുതൽ വൈകിട്ട് മൂന്ന് വരെയുള്ള സമയങ്ങളിലാണ് ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തുന്നത്. അതിനാൽ ആ സമയങ്ങളിൽ കൂടുതൽ നേരം ശരീരത്തിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് പരമാവധി ഒഴിവാക്കുക. തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങൾക്കും നേത്രരോഗങ്ങൾക്കും മറ്റ് ആരോഗ്യ പ്രശ്‌നങ്ങൾക്കും കാരണമായേക്കാം.
ബുദ്ധിമുട്ടിലായി വിദ്യാർഥികളും
കടുത്ത ചൂടിൽ പരീക്ഷ എഴുതേണ്ട സാഹചര്യത്തിലാണ് വിദ്യാർഥികൾ. ഉച്ചയ്ക്ക് നടക്കുന്ന ഹയർ സെക്കൻഡറി പരീക്ഷയ്ക്ക് വരുന്നവരും രാവിലെ നടക്കുന്ന എസ്എസ്എൽസി പരീക്ഷ കഴിഞ്ഞു പോകുന്നവരുമാണ് ഇതിൽ ഏറ്റവും കൂടുതൽ ബുദ്ധിമുട്ടുന്നത്. വെയിൽ കടുക്കുന്ന ഈ സമയങ്ങളിൽ യാത്ര ചെയ്തു പരീക്ഷയ്ക്ക് പോകേണ്ടി വരുന്ന ഹയർ സെക്കൻഡറി വിദ്യാർഥികളെയാണ് പ്രശ്നം കൂടുതൽ ബാധിക്കുന്നത്. അശാസ്ത്രീയമായി പരീക്ഷകൾ ക്രമീകരിച്ചത് മൂലമാണ് ഇത്രയധികം ബുദ്ധിമുട്ട് ഉണ്ടായതെന്ന് രക്ഷിതാക്കളും അധ്യാപകരും വ്യക്തമാക്കുന്നു.
എസ്എസ്എൽസി പരീക്ഷയോടൊപ്പം രാവിലെ തന്നെ ചില ഹയർ സെക്കൻഡറി പരീക്ഷകളെങ്കിലും നടത്തിയിരുന്നെങ്കിൽ ബുദ്ധിമുട്ട് കുറയ്ക്കാൻ സാധിക്കുമായിരുന്നു. 9 ദിവസമാണ് എസ്എസ്എൽസി പരീക്ഷയെങ്കിൽ ഹയർ സെക്കൻഡറി പരീക്ഷ 18 ദിവസങ്ങൾ നീളും. വരും വർഷങ്ങളിലെങ്കിലും ഇത്തരത്തിൽ പരീക്ഷകൾ ക്രമീകരിക്കരുതെന്നും ഉച്ചകഴിഞ്ഞ് നടക്കുന്ന പരീക്ഷകളുടെ ഉത്തരക്കടലാസുകളുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളുടെ ഭാഗമായി അധ്യാപകരും വലിയ ബുദ്ധിമുട്ടാണ് അനുഭവിക്കുന്നതെന്നും എയ്ഡഡ് ഹയർസെക്കൻഡറി ടീച്ചേഴ്സ് അസോസിയേഷൻ (എഎച്ച്എസ്ടിഎ) വ്യക്തമാക്കി.
മഴയുടെ കണക്ക് സമ്മിശ്രം
ജില്ലയുടെ മഴക്കണക്ക് പല വിധത്തിലാണ്. കഴിഞ്ഞ മഴക്കാലം തൊട്ട് മഴ കൂടുതൽ കിട്ടിയ സമയവും കുറച്ചു കിട്ടിയ സമയവും ജില്ലയിലുണ്ടായിട്ടുണ്ട്. എങ്കിലും ഭേദപ്പെട്ട മഴ ലഭിച്ച വർഷമാണ് ജില്ലയ്ക്ക് കഴിഞ്ഞു പോയത്. ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള മൺസൂൺ കാലഘട്ടത്തിൽ ജില്ലയിൽ 15 ശതമാനം മഴക്കുറവ് രേഖപ്പെടുത്തിയിരുന്നു. 20 ശതമാനത്തിൽ കുറവ് ലഭിച്ചാലും സാധാരണ ഗതിയിലുള്ള മഴ കിട്ടിയെന്നാണ് വിലയിരുത്തുന്നത്. ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള സമയത്ത് 21 ശതമാനം മഴക്കുറവ് ജില്ലയിൽ അനുഭവപ്പെട്ടു. ഏറ്റവും കുറവ് മഴ ലഭിക്കാറുള്ള ജനുവരി മുതൽ ഫെബ്രുവരി വരെയുള്ള മാസത്തിലെ മഴക്കുറവ് 61 ശതമാനമായിരുന്നു. എന്നാൽ ഈ മാസം ആരംഭിച്ചത് മുതൽ മികച്ച വേനൽ കൊല്ലമഴയാണ് ജില്ലയിൽ ലഭിച്ചത്. ഇതുവരെ 77 ശതമാനത്തോളം അധികം വേനൽമഴ ജില്ലയ്ക്ക് ലഭിച്ചിട്ടുണ്ട്.
ജില്ലയിലെ മഴക്കണക്ക്
കാലയളവ് , പെയ്യേണ്ട മഴ (മില്ലി മീറ്ററിൽ) , പെയ്ത മഴ (മില്ലി മീറ്ററിൽ), മാറ്റം
2024 ജൂൺ 01 മുതൽ സെപ്റ്റംബർ 30 വരെ
∙ 1257.6
∙ 1065
∙ 5 % കുറവ്
2024 ഒക്ടോബർ 01 മുതൽ ഡിസംബർ 31 വരെ
∙ 628.2
∙ 498.7
∙ 21 % കുറവ്
2025 ജനുവരി 01 മുതൽ ഫെബ്രുവരി 28 വര
∙ 41.2
∙ 16.3
∙ 61 % കുറവ്
2025 മാർച്ച് 01 മുതൽ ഇന്നലെ വരെ
∙ 22
∙ 38.9
∙ 77 % കൂടുതൽ.
കടപ്പുറത്തുവച്ച് സൂര്യാതപമേറ്റു
കൊല്ലം ∙ ഇന്നലെ കൊല്ലം കടപ്പുറത്ത് മാലിന്യം നീക്കം ചെയ്തുകൊണ്ടിരുന്ന വ്യക്തിക്ക് സൂര്യാതപമേറ്റു. പാപനാശനം ഗുരുദേവ കമ്മിറ്റി സെക്രട്ടറിയായ കൊച്ചുണ്ണിക്കാണ് (54) ഇന്നലെ രാവിലെ 11ന് സൂര്യാതപമേറ്റത്. നിത്യവും ബലിതർപ്പണം നടക്കുന്ന മുണ്ടയ്ക്കൽ മേഖലയിൽ കടലോരത്ത് മാലിന്യം ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് ഇവ നീക്കം ചെയ്യുമ്പോഴാണ് സംഭവം. കഴുത്തിനും നെഞ്ചിനും പരുക്കേറ്റ കൊച്ചുണ്ണി ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. ജില്ലയിൽ കഴിഞ്ഞ ദിവസങ്ങളിലും സൂര്യാതപം റിപ്പോർട്ട് ചെയ്തിരുന്നു.