കാറ്റും മഴയും: പുന്നലയിലും എലിക്കാട്ടൂരിലും കനത്ത കൃഷി നാശം

പുന്നല∙ ശക്തമായ കാറ്റിലും മഴയിലും പുന്നലയിലും എലിക്കാട്ടൂരിലും കനത്ത കൃഷി നാശം. വിവിധ വിളകളും മരങ്ങളും നശിച്ചെന്നാണ് വിവരം. പുന്നല വയലിറക്കത്ത് വീട്ടിൽ സുനിൽ, എലിക്കാട്ടൂർ ജാസോ ഭവനിൽ അലക്സ് ജോൺ, എന്നിവരുടെ വാഴത്തോട്ടവും, മംഗലത്ത് പുത്തൻവീട്ടിൽ ചന്ദ്രൻ പിളളയുടെ 200 മൂട് മരച്ചീനിയും പൂർണമായും

പുന്നല∙ ശക്തമായ കാറ്റിലും മഴയിലും പുന്നലയിലും എലിക്കാട്ടൂരിലും കനത്ത കൃഷി നാശം. വിവിധ വിളകളും മരങ്ങളും നശിച്ചെന്നാണ് വിവരം. പുന്നല വയലിറക്കത്ത് വീട്ടിൽ സുനിൽ, എലിക്കാട്ടൂർ ജാസോ ഭവനിൽ അലക്സ് ജോൺ, എന്നിവരുടെ വാഴത്തോട്ടവും, മംഗലത്ത് പുത്തൻവീട്ടിൽ ചന്ദ്രൻ പിളളയുടെ 200 മൂട് മരച്ചീനിയും പൂർണമായും നശിച്ചു.

2 ലക്ഷത്തോളം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. പ്രദേശത്തെ മറ്റു കൃഷിയിടങ്ങളിലെ വിളകളും മരങ്ങളും നശിച്ചിട്ടുണ്ട്. ഉച്ചയ്ക്ക് ശേഷം മൂന്നിന് തുടങ്ങിയ മഴയും കാറ്റും മേഖലയിൽ വലിയ നാശമാണ് വരുത്തിയത്. ഒരു മണിക്കൂർ നീണ്ടു നിന്ന മഴയും കാറ്റും പടയണിപ്പാറ, പുന്നല, ചാച്ചിപ്പുന്ന, തച്ചക്കോട് മേഖലകളിലാണ് വീശിയടിച്ചത്. പത്തനാപുരം, കമുകുംചേരി, മാങ്കോട് മേഖലയിലും കാറ്റ് വീശിയടിച്ചെങ്കിലും നാശം റിപ്പോർട്ട് ചെയ്തിട്ടില്ല.