കരാറുകാരൻ ഉപേക്ഷിച്ചു; സ്ഥലം കവർന്ന് ‘ആനവണ്ടി’ റസ്റ്ററന്റ്;
കൊട്ടാരക്കര ∙കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു സമീപം വഴിമുടക്കിയായി ഉപയോഗശൂന്യമായ ‘ആനവണ്ടി’. സ്റ്റാൻഡിൽ സ്ഥലം ഇല്ലാതെ നൂറോളം ബസുകൾ ദിവസവും രാത്രി ദേശീയപാതയോരത്ത്‍ പാർക്ക് ചെയ്യുമ്പോഴാണ് ലഘുഭക്ഷണശാല എന്ന പേരിൽ കേടായ ബസ് സ്ഥലം കവരുന്നത്. കൊട്ടിഘോഷിച്ച് ആരംഭിച്ച ലഘു ഭക്ഷണശാലയ്ക്ക് ഏതാനും ദിവസം

കൊട്ടാരക്കര∙ കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു സമീപം വഴിമുടക്കിയായി ഉപയോഗശൂന്യമായ ‘ആനവണ്ടി’. സ്റ്റാൻഡിൽ സ്ഥലം ഇല്ലാതെ നൂറോളം ബസുകൾ ദിവസവും രാത്രി ദേശീയപാതയോരത്ത്‍ പാർക്ക് ചെയ്യുമ്പോഴാണ് ലഘുഭക്ഷണശാല എന്ന പേരിൽ കേടായ ബസ് സ്ഥലം കവരുന്നത്. കൊട്ടിഘോഷിച്ച് ആരംഭിച്ച ലഘു ഭക്ഷണശാലയ്ക്ക് ഏതാനും ദിവസം മാത്രമായിരുന്നു ആയുസ്സ്. കരാറുകാരൻ ഉപേക്ഷിച്ചതോടെ മാസങ്ങളായി ഗാരിജിന് പരിസരത്തു ബസ് നോക്കുകുത്തിയായി കിടക്കുകയാണ്. ഇത് ഒഴിവാക്കിയാൽ ഗാരിജിനു സൗകര്യം വർധിക്കും.കൂടാതെ രാത്രിയിൽ 2 ബസുകൾ പാർക്ക് ചെയ്യാനാകും ഇവിടെ. കേടായ പഴകിയ ബസ് രൂപാന്തരപ്പെടുത്തിയാണു റസ്റ്ററന്റായി മാറ്റിയത്. ഇത്തരം 2 റസ്റ്ററന്റുകൾ തുടങ്ങാനായിരുന്നു പദ്ധതി. ആദ്യ പരീക്ഷണം പാളിയതോടെ രണ്ടാമത്തേതു വേണ്ടെന്നുവച്ചു.