പ്ലസ് ടു മലയാളം: 11 ചോദ്യങ്ങളിലായി 15 അക്ഷരത്തെറ്റുകൾ; ഇൗ തെറ്റുകൾ എങ്ങനെ തിരുത്തും

കൊല്ലം ∙ തെറ്റിന്റെ കാര്യത്തിൽ പ്ലസ് ടു മലയാളം ചോദ്യക്കടലാസിന് ‘എ ഗ്രേഡ്’. അക്ഷരത്തെറ്റ് മാത്രമല്ല, ഭാഷാ പ്രയോഗത്തിലും തെറ്റുണ്ട്. 11 ചോദ്യങ്ങളിലായി 15 അക്ഷരത്തെറ്റുകളാണു കടന്നു കൂടിയത്. അധ്യാപകരുടെ പാനൽ തയാറാക്കിയ ചോദ്യക്കടലാസിലാണു വ്യാപകമായ അക്ഷരത്തെറ്റ്.നാലാമത്തെ ചോദ്യത്തിൽ താമസം എന്ന പദത്തിനു

കൊല്ലം ∙ തെറ്റിന്റെ കാര്യത്തിൽ പ്ലസ് ടു മലയാളം ചോദ്യക്കടലാസിന് ‘എ ഗ്രേഡ്’. അക്ഷരത്തെറ്റ് മാത്രമല്ല, ഭാഷാ പ്രയോഗത്തിലും തെറ്റുണ്ട്. 11 ചോദ്യങ്ങളിലായി 15 അക്ഷരത്തെറ്റുകളാണു കടന്നു കൂടിയത്. അധ്യാപകരുടെ പാനൽ തയാറാക്കിയ ചോദ്യക്കടലാസിലാണു വ്യാപകമായ അക്ഷരത്തെറ്റ്.നാലാമത്തെ ചോദ്യത്തിൽ താമസം എന്ന പദത്തിനു താസമം എന്നാണ് ചോദ്യക്കടലാസിൽ. ആറാമത്തെ ചോദ്യത്തിൽ നീലകണ്ഠശൈലത്തെ നീലകണുശൈലമാക്കി മാറ്റി. സച്ചിനെക്കുറിച്ച് (ചോദ്യം 9) എന്നതിന് സച്ചിനെക്കറിച്ച് എന്നാണ് ചോദ്യക്കടലാസിൽ. കൊല്ലുന്നതിനേക്കാളും (ചോദ്യം 10) എന്ന പദത്തിനു പകരം കൊല്ലുന്നതിനെക്കാളം എന്നാണ് അച്ചടിച്ചിട്ടുള്ളത്.
11–ാമത്തെ ചോദ്യത്തിൽ മാന്ത്രിക ഭാവനയിൽക്കൂടി എന്നതിനെ മാന്ത്രിക ഭാവനയിൽക്കുടി എന്നാണ് അച്ചടിച്ചത്. ഉണ്ണായി വാരിയരുടെ നളചരിതം ആട്ടക്കഥയുമായി ബന്ധപ്പെട്ട 12–ാമത്തെ ചോദ്യത്തിൽ അവതരിപ്പിച്ചിരിക്കുന്നു എന്ന പദത്തെ അവതരിപ്പിച്ചരിക്കുന്ന എന്നാണ് രണ്ടു സ്ഥലത്ത് അച്ചടിച്ചിട്ടുള്ളത്. സൃഷ്ടിക്കുന്നുണ്ടോ (ചോദ്യം 14) എന്ന പദം സൃഷ്ടിക്കുന്നണ്ടോ എന്നാക്കി മാറ്റി. പുലിക്കോട്ടിൽ എന്ന പദത്തെ(ചോദ്യം 17) പൂലിക്കോട്ടിൽ എന്നും ജീവിത സാഹചര്യത്തെ ജീവിത സാഹിചര്യവും (ചോദ്യം 20) ആക്കി മാറ്റി.
ഒഎൻവി കുറുപ്പിന്റെ കവിതയെ ആസ്പദമാക്കി 3 ചോദ്യങ്ങൾക്ക് ഉത്തരം എഴുതണം. എന്നാൽ അതിൽ 4 അക്ഷരത്തെറ്റുകളുണ്ട്– വലിപ്പിത്തിൽ (വലിപ്പത്തിൽ), കാരോർക്കും (കാതോർക്കും), സ്വപ്നങ്ങളുൽക്കണംകൾ (സ്വപ്നങ്ങളുൽക്കണ്ഠകൾ). 26–ാമത്തെ ചോദ്യത്തിൽ ആധിയും എന്ന പദത്തെ ആധിയം എന്ന് അച്ചടിച്ചു. ലോകമൊന്നാകെ എന്നതിനു ലോകമെന്നാകെ എന്നാണു ചോദ്യക്കടലാസിൽ. ചോദ്യക്കടലാസിലെ തെറ്റുകൾ ഹയർ സെക്കൻഡറി അധ്യാപകരുടെ സമൂഹ മാധ്യമ ഗ്രൂപ്പുകളിൽ വൈറലായിട്ടുണ്ട്.