ആദ്യം മുറിയിൽ സ്ഫോടനം നടത്തി, പിന്നെ അമ്മയുടെ മുന്നിൽവച്ച് മകനു നേരെ ആക്രമണം
കരുനാഗപ്പള്ളി ∙ വീട്ടിൽ അതിക്രമിച്ചു കടന്ന നാലംഗ ഗുണ്ടാ സംഘം സ്ഫോടക വസ്തു എറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം അമ്മയുടെ മുന്നിൽ വച്ച് വെട്ടിക്കൊലപ്പെടുത്തിയത് 2 വധശ്രമങ്ങളിൽ നിന്നു രക്ഷപ്പെട്ട ആൾ. പടനായർകുളങ്ങര വടക്ക് കെട്ടിശ്ശേരിൽ കിഴക്കതിൽ വീട്ടിൽ എ.സന്തോഷ്കുമാർ (ജിം സന്തോഷ് 45) ആണു വ്യാഴം പുലർച്ചെ 2.30 ഓടെ കൊല്ലപ്പെട്ടത്. വവ്വാക്കാവ് ജംക്‌ഷനു കിഴക്ക് മണപ്പള്ളി റോഡിലുള്ള ഒരു ഹോട്ടലിൽ നിന്നു പുലർച്ചെ ആഹാരം വാങ്ങി ഇറങ്ങിയ കടത്തൂർ കണ്ണംമ്പള്ളി തെക്കതിൽ അനീറിനെയും (31) കാറിൽ വന്ന സംഘം ഈ സംഭവത്തിനു ശേഷം വെട്ടി പരുക്കേൽപിച്ചു. ഗുരുതരമായി പരുക്കേറ്റ അനീറിനെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സന്തോഷ്കുമാറിനെ കൊലപ്പെടുത്തിയ സംഘം തന്നെയാണ് അനീറിനെയും ആക്രമിച്ചതെന്നു കരുതുന്നു. ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണ് അക്രമങ്ങൾക്കു കാരണമെന്നു പൊലീസ് പറയുന്നു. പ്രതികൾ സഞ്ചരിച്ചതെന്നു കരുതുന്ന കാർ വയനകത്ത് വച്ച് പൊലീസ് പിടികൂടിയെങ്കിലും കാറിൽ ഉണ്ടായിരുന്നവർ കടന്നു . വധശ്രമക്കേസിൽ പ്രതിയായ സന്തോഷ്കുമാർ അടുത്തിടെയാണ് ജാമ്യത്തിലിറങ്ങിയത്. നേരത്തെ 2 തവണ സന്തോഷ്കുമാറിനു നേരെ വധശ്രമം ഉണ്ടായിട്ടുണ്ട്.
പൊലീസ് പറഞ്ഞത്: വ്യാഴം പുലർച്ചെ വടിവാളും കമ്പിപ്പാരയും ഉൾപ്പെടെയുള്ള ആയുധങ്ങളുമായി കാറിൽ എത്തിയ സംഘം ആദ്യം സന്തോഷിന്റെ മാതാവ് ഓമന കിടന്ന മുറിയുടെ കതക് വെട്ടിപ്പൊളിച്ച് ഉള്ളിൽ കടന്നു. ആ മുറിയിൽ സന്തോഷ് ഇല്ലെന്നറിഞ്ഞതോടെ സംഘം തൊട്ടടുത്ത മുറിയുടെ കതക് തകർത്ത് അകത്തു കയറി സന്തോഷിനെ ആക്രമിക്കുകയായിരുന്നു. അക്രമികൾ സ്ഫോടക വസ്തുക്കൾ മുറിയിൽ പൊട്ടിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. മാതാവിന്റെ മുന്നിൽ വച്ചായിരുന്നു അക്രമങ്ങളെല്ലാം. ശരീരത്തിന്റെ പലഭാഗത്തും വെട്ടേറ്റ സന്തോഷ്കുമാർ മരിച്ചെന്നു കരുതി സംഘം മടങ്ങി. ഇതിനു ശേഷം സന്തോഷ്കുമാർ തന്നെയാണ് ആംബുലൻസ് വിളിച്ചത്.
ആംബുലൻസ് എത്തി താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു. സന്തോഷിന്റെ ഭാര്യ രമ്യയും മക്കളായ ഭഗതും വൈഗയും ഈ സമയം തഴവയിലെ വീട്ടിലായിരുന്നു. സന്തോഷ് കുമാറിന്റെ മൃതദേഹം താലൂക്ക് ആശുപത്രിയിൽ ഇൻക്വസ്റ്റ് തയാറാക്കി പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് അയച്ചു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരും വിരലടയാള വിദഗ്ധരും ഫൊറൻസിക് സംഘവും സന്തോഷ്കുമാറിന്റെ വീട്ടിൽ എത്തി പരിശോധന നടത്തി. പ്രതികളെ കുറിച്ച് സൂചന ലഭിച്ചിട്ടുണ്ടെന്നും ഉടൻ അറസ്റ്റിലാകുമെന്നും പൊലീസ് പറഞ്ഞു.
കൊല്ലപ്പെട്ടത് 2 വധശ്രമങ്ങളിൽ നിന്നു രക്ഷപ്പെട്ട ആൾ
കരുനാഗപ്പള്ളി ∙ 2 വധശ്രമങ്ങളിൽ നിന്നു രക്ഷപ്പെട്ട ആളാണ് കൊല ചെയ്യപ്പെട്ട സന്തോഷ് കുമാർ. ഏറെ നാളുകളായി സന്തോഷ് കുമാറിന്റെ സംഘവും വയനകം കേന്ദ്രീകരിച്ചുള്ള ഒരു സംഘവും തമ്മിൽ ഏറ്റുമുട്ടി വരികയായിരുന്നു. കഴിഞ്ഞ വർഷം നവംബറിൽ വയനകം സംഘത്തിലെ പങ്കജിനെ കുത്തി പരുക്കേൽപിച്ച കേസിൽ റിമാൻഡ് കാലാവധി കഴിഞ്ഞ് ജാമ്യത്തിലിറങ്ങി നിൽക്കുകയായിരുന്നു സന്തോഷ്കുമാർ. തനിക്കു നേരെ ഇനിയും ആക്രമണം ഉണ്ടാകുമെന്ന് അറിയാമായിരുന്നതിനാൽ ഏറെ തയാറെടുപ്പിലും ആയിരുന്നു .
വീട്ടിലും പരിസരത്തും സിസിടിവി ക്യാമറകൾ സ്ഥാപിക്കുകയും ദൃശ്യങ്ങൾ മൊബൈലിലും കിട്ടത്തക്ക വിധം സജ്ജീകരിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ പുലർച്ചെ സംഘം കാറിൽ എത്തുന്ന ദൃശ്യങ്ങളൊക്കെ മൊബൈലിലൂടെ കണ്ടിരുന്നത്രെ. സംഘം തന്നെ ആക്രമിക്കാൻ എത്തിയെന്നും പൊലീസിൽ അറിയിക്കാൻ സുഹൃത്തിനോട് സന്തോഷ്കുമാർ ഫോണിൽ പറഞ്ഞതായും പറയുന്നു. ആക്രമണത്തിൽ പരുക്കേറ്റ സന്തോഷ് കുമാർ ആശുപത്രിയിൽ പോകാൻ ആംബുലൻസ് വിളിച്ചപ്പോഴേക്കും പൊലീസും എത്തിയിരുന്നു.മകനെ ആക്രമിക്കുന്നതു നേരിൽ കണ്ട നടുക്കത്തിലാണ് ഓമന.
പ്രതികൾ കാപ്പ കേസിൽപെട്ടവരെന്ന് പൊലീസ്
ഓച്ചിറ∙ കരുനാഗപ്പള്ളിയിലെ കൊലപാതകവും വവ്വാക്കാവിലെ യുവാവിനെ വധിക്കാൻ ശ്രമിച്ചതും കാപ്പ ഉൾപ്പെടെ ഒട്ടേറെ കേസിലെ പ്രതികളെന്ന് പൊലീസ്. കഞ്ചാവ് കടത്ത് കേസിൽ 10 വർഷം കഠിന തടവിന് ശിക്ഷിച്ച പ്രതി കാപ്പ ഉൾപ്പെടെയുള്ള കേസിൽ ജാമ്യത്തിലിറങ്ങിയാണ് കൊലപാതകം നടത്തിയത്. ജാമ്യത്തിലിറങ്ങിയ ശേഷവും ലഹരി കടത്തും ആക്രമണവും തുടർന്നിട്ടും അധികാരികളുടെ ഭാഗത്തു നിന്ന് നടപടി ഉണ്ടായില്ല. കരുനാഗപ്പള്ളിയിലേതിന് സമാന രീതിയിൽ 4 മാസം മുൻപ് കായംകുളത്ത് കൊലപാതകത്തിന് ആസൂത്രണം നടത്തിയെങ്കിലും പൊലീസും സ്പെഷൽ ബ്രാഞ്ചും ചേർന്ന് പൊളിക്കുകയായിരുന്നു. കാപ്പ കേസിൽ പ്രതിയായ കായംകുളം സ്വദേശിയെയാണു സംഘം അന്നു ലക്ഷ്യമിട്ടിരുന്നത്.
കഴിഞ്ഞ ഒന്നിന് ഓച്ചിറ ഞക്കനാലിൽ മാരകായുധങ്ങളുമായി യുവാവിനെ വീട്ടിൽ കയറി മർദിക്കുകയും പരുക്കേറ്റ യുവാവിനെ ആംബുലൻസിൽ കയറ്റിയപ്പോൾ വീണ്ടും മർദിക്കുകയും തടയാൻ ശ്രമിച്ച ആംബുലൻസ് ഡ്രൈവറെ വെട്ടിപ്പരുക്കേൽപിക്കയും ചെയ്ത കേസിൽ പ്രതിയാണ് ഇന്നലെ ആക്രമണം നടത്തിയതിൽ പ്രധാനി. ഈ കേസിൽ ഒളിവിൽ പോയ ശേഷമാണ് കഴിഞ്ഞ കൊലപാതകവും വധ ശ്രമവും നടത്തിയത്. ഒരാഴ്ച മുൻപ് ഓച്ചിറയിൽ രണ്ട് യുവാക്കളിൽ നിന്നു എംഡിഎംഎയും കഞ്ചാവും കണ്ടെത്തിയിരുന്നു. ഇവർക്ക് എംഡിഎംഎ ഉൾപ്പെടെ എത്തിച്ചു നൽകിയത് ഒളിവിൽ കഴിഞ്ഞ പ്രതിയാണെന്ന്് യുവാക്കൾ എക്സൈസ് സംഘത്തിന് മൊഴി നൽകിയിരുന്നു.
വാടക കാറിൽ കൂടം, കമ്പി വടി, വടിവാൾ തുടങ്ങിയ മാരക ആയുധങ്ങളുമായി മുഖംമൂടി ധരിച്ചെത്തിയാണ് ആക്രമണം നടത്തുന്നത്. ആദ്യം സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം കൂടം ഉപയോഗിച്ച് വീടിന്റെ കതക് തകർക്കുകയാണ് പതിവ്. കരുനാഗപ്പള്ളിയിലും കഴിഞ്ഞ ദിവസം സമാന രീതിയിലാണ് കൊലപാതകം നടത്തിയത്. മിക്ക കേസിലും ഇവർക്കെതിരെ സാക്ഷി പറയാൻ ആളുകൾക്ക് ഭയമാണ്.
സംഘങ്ങൾ തമ്മിൽ പലതവണ ഏറ്റുമുട്ടി
കരുനാഗപ്പള്ളിയിലേയും വവ്വാക്കാവിലേയും അക്രമങ്ങളിലേക്കു നയിച്ചത് ഓച്ചിറ സ്വദേശിയായ ഗുണ്ടാനേതാവിന്റെ വൈരാഗ്യമാണെന്ന് പൊലീസ് സംശയിക്കുന്നു. നാലു വർഷമായി ഓച്ചിറയിലെ സംഘവും കരുനാഗപ്പള്ളി സംഘവും തമ്മിൽ ശത്രൂതയിലാണ്. പലതവണ ഏറ്റുമുട്ടുകയും പിന്നീട് ഒത്തുതീർപ്പാക്കുകയും ചെയ്തു. 2 മാസം മുൻപ് സന്തോഷ് ഓച്ചിറയിലെ ഗുണ്ടാനേതാവിനെ ഒത്തുതീർപ്പ് ചർച്ചകൾക്കായി കരുനാഗപ്പള്ളിയിലേക്ക് വിളിച്ചുവരുത്തിയ ശേഷം കുത്തി പരുക്കേൽപിച്ചിരുന്നു. വധശ്രമം നേരിട്ട കടത്തൂർ സ്വദേശി അനീർ (31) ഓച്ചിറയിലെ ഗുണ്ടാനേതാവിന്റെ ചങ്ങൻകുളങ്ങരയിലെ വീട് 2013ൽ കത്തിച്ച കേസിലെ പ്രതിയാണ്. ഗുണ്ടാസംഘങ്ങളുടെ കുടിപ്പക പൊലീസ് സ്പെഷൽ ബ്രാഞ്ചിനും രഹസ്യാന്വേഷണ വിഭാഗത്തിനും മുൻകൂട്ടി കണ്ടെത്താനും സാധിച്ചില്ല. കാപ്പ കേസിൽ പ്രതികളെ നിരീക്ഷിക്കുന്നതിനും വീഴ്ചയുണ്ടായതായി ഉന്നത പൊലീസ് അധികാരികൾ പറയുന്നു.